Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാക്ഷസന്മാരൊഴിഞ്ഞ ലങ്ക

സ്വാമി സുകുമാരാനന്ദbyസ്വാമി സുകുമാരാനന്ദ
Jul 21, 2019, 05:30 am IST
inSamskriti

സുകേശന്റെ സന്താനങ്ങളെ തനിക്കു വധിക്കാന്‍ കഴിയില്ലെന്ന് ശിവന്‍ അറിയിച്ചു. അവരോട് വിഷ്ണുഭഗവാനെ സമീപിച്ച് സങ്കടം ഉണര്‍ത്തിക്കാന്‍ ശിവന്‍ നിര്‍ദ്ദേശിച്ചു. ദുഷ്ടന്മാരായ രാക്ഷസന്മാരെ വധിച്ച് അവരുടെ സങ്കടത്തിന് പരിഹാരമുണ്ടാക്കാമെന്ന് വിഷ്ണു വാക്കുകൊടുത്തു. 

ദേവന്മാരും താപസന്മാരും വൈകുണഠത്തില്‍ നിന്നും സന്തോഷത്തോടെ മടങ്ങിപ്പോയി. ഈ വിവരം സുമാലി തുടങ്ങിയ രാക്ഷസന്മാര്‍ അറിഞ്ഞു. മഹാവിഷ്ണു തങ്ങളുടെ ശത്രുക്കളെ രക്ഷിക്കാമെന്നു വാക്കു നല്‍കിയിരിക്കുന്നു. മാല്യവാന്‍ സഹോദരന്മാരോടു പറഞ്ഞു. ‘‘ആദിനാരായണന്റെ തെറ്റല്ല. ദേവന്മാരുടെ സാഹസമാണിത്. ദേവന്മാരെ രക്ഷിക്കാന്‍ വിഷ്ണു പുറപ്പെടുന്നതിനുമുമ്പ് നമുക്ക് ദേവലോകം ആക്രമിക്കണം. വേണ്ടിവന്നാല്‍ വിഷ്ണുവിനെയും വധിക്കണം. ഉടനെ പടകൂട്ടുക. പാതാളത്തിലും മറ്റെല്ലായിടത്തുമുള്ള രാക്ഷസവീരന്മാരെയൊക്കെ ഉടനെ വരുത്തണം.’’ ഇപ്രകാരം പറഞ്ഞ് രാക്ഷസന്മാരെയെല്ലാം ഒന്നിച്ചുകൂട്ടി  നാലംഗപ്പടയോടുകൂടി സുമാലി, മാല്യവാന്‍, മാലി എന്നിവരുടെ നേതൃത്വത്തില്‍  ദേവലോകം ആക്രമിച്ചു. ദേവേന്ദ്രന്‍ ഉടനെ മഹാവിഷ്ണുവിനെ വിവരം അറിയിച്ചു. മഹാവിഷ്ണു ഗരുഡന്റെ പുറത്തുകയറി അവിടെയെത്തി . ദേവന്മാരും രാക്ഷസപ്പടയും തമ്മില്‍ കഠിനമായ യുദ്ധം ആരംഭിച്ചു. 

  രാക്ഷസപ്പടയുടെ നേരെ ഭഗവാന്‍ വിഷ്ണു മിന്നല്‍പോലെ ശരമാരി തൂകാന്‍ തുടങ്ങി. രാക്ഷസന്മാരുടെ ശരീരങ്ങളില്‍ തറച്ചിട്ട് അവ ഭൂമിയും ഭേദിച്ച് പാതാളത്തില്‍ ചെന്നുവീണു. ആവരുടെ സൈന്യത്തെയും ആയുധങ്ങളെയും തകര്‍ത്തു. അനേകം നിശാചരര്‍ കൈകാലുകളും ശിരസ്സും അറ്റു വീണു. ആ സമയത്ത് ഭഗവാന്‍ പാഞ്ചജന്യം മുഴക്കി. അതിന്റെ മുഴക്കത്തില്‍ ഭയന്ന രാക്ഷസപ്പട കുറെയെണ്ണം അപ്പോള്‍ത്തനെ മോഹിച്ചുവീണു. ബാക്കിയുള്ളവര്‍ പിന്തിരിഞ്ഞോടി. അതുകണ്ട് വീരനായ സുമാലി തേരില്‍ക്കയറി യുദ്ധത്തിനുവന്നു. ഭഗവാന്‍ അവന്റെ സൂതനെ വധിച്ചു. തേരും പൊടിച്ചു.

ഭഗവാന്റെ  അസ്ത്രമഴ തടുക്കാനാകാതെ സുമാലി വിഷമിക്കുന്നതുകണ്ട് അനുജനായ മാലി രഥത്തില്‍ കയറി ഭഗവാനോട് എതിരിട്ടു. വിഷ്ണുഭഗവാന്‍ അവന്റെയും തേരാളിയെക്കൊന്ന് തേരുംപൊടിച്ചു. സുദര്‍ശനചക്രംകൊണ്ട് മാലിയുടെ ശിരസ്സും മുറിച്ചിട്ടു. നിശാചരന്മാര്‍ ഭയന്ന് അവിടെന്നും ഓടാന്‍ തുടങ്ങി. അതുകണ്ട് മാല്യവാന്‍ വേലുമെടുത്തുകൊണ്ട് യുദ്ധത്തിനടുത്തു. ഭഗവാന്‍ ആ വേല്‍ പറിച്ച് ദൂരെയെറിഞ്ഞപ്പോള്‍ ഒരു ശൂലവുമെടുത്തുകൊണ്ടായി യുദ്ധം. പക്ഷേ ഭഗവാന്റെ ആയുധവര്‍ഷത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ മാല്യവാനും വീണു. അതുകണ്ടപ്പോള്‍ ഇനി യുദ്ധം ചെയ്യുന്നതു പന്തിയല്ലെന്നു മനസ്സിലാക്കിയ സുമാലി ശേഷിച്ച സൈന്യത്തോടുകൂടി യുദ്ധക്കളത്തില്‍ നിന്നോടിപ്പോയി.  അവര്‍ ലങ്കയില്‍പോയി ദുഃഖത്തോടെ വാണു. എന്നാല്‍ ഭഗവാന്‍ തുടരെ തുടരെ അവരെ ആക്രമിച്ചപ്പോള്‍ അവര്‍ക്ക് ലങ്കയിലും കഴിയാന്‍ വയ്യാതായി. എല്ലാ രാക്ഷസന്മാരും ലങ്ക ഉപേക്ഷിച്ചോടി ഭാര്യമാരോടൊപ്പം പാതാളത്തില്‍ വാസമുറപ്പിച്ചു. അങ്ങനെ ദേവന്മാര്‍ക്കും ആശ്വാസമായി . ലങ്കയില്‍ ആളൊഴിഞ്ഞു. വിശ്രവസ്സിന്റെ നിര്‍ദ്ദേശപ്രകാരം വൈശ്രവണന്‍ യക്ഷന്മാരോടുകൂടി സുവര്‍ണ്ണനഗരിയായ ലങ്കയില്‍ താമസമാക്കുകയും ചെയ്തു.

രാവണന്റെയും സഹോദരന്മാരുടെയും ജനനം

  കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഭൂമിയിലെ വിശേഷങ്ങള്‍ അറിയണമെന്ന് സുമാലിക്ക് ആഗ്രഹമുണ്ടായി. മാത്രമല്ല സുമാലിയുടെ പുത്രിയായ കൈകസിക്ക് പറ്റിയ ഒരു വരനെയും കണ്ടെത്തണം. അതിനായി മകളുമൊത്ത് ഭൂമിയിലെത്തി ദേശങ്ങള്‍തോറും സഞ്ചരിച്ചു. തങ്ങള്‍ വിട്ടിട്ടുപോയ ലങ്കയില്‍ സിദ്ധന്മാരുടെയും അപ്‌സരസ്സുകളുടെയും ഗന്ധര്‍വ്വന്മാരുടെയും യക്ഷന്മാരുടെയും നായകനായ കുബേരന്‍  ആഡംബരത്തോടെ വസിക്കുന്നു. ഒരു നാള്‍ കുബേരന്‍ പിതാവായ വിശ്രവസ്സിനെ സന്ദര്‍ശിക്കാനായി പുഷ്പകവിമാനത്തില്‍ അനുയായികളോടൊപ്പം ആകാശമാര്‍ഗ്ഗേണ പോകുന്നത് സുമാലി കണ്ടു. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.