തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയവുമായി ബന്ധപ്പെട്ട് എബിവിപി സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ എബിവിപി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. എബിവിപി സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദ്, കേന്ദ്രീയ പ്രവര്‍ത്തക സമിതി അംഗംവിനീത് മോഹന്‍, ദേശീയനിര്‍വാഹകസമിതിഅംഗം കെ.എം രവിശങ്കര്‍, തിരുവനന്തപുരം ജില്ലാപ്രസിഡന്റ വൈശാഖ് സദാശിവന്‍എന്നിവര്‍ അടങ്ങിയ പ്രതിനിധി സംഘമാണ് ഗവര്‍ണറെ കണ്ടത്. യൂണിവേഴ്സിറ്റി വിഷയത്തിലും പിഎസ്സിയില്‍ നടക്കുന്ന അഴിമതി വിഷയത്തിലും നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമര്‍പ്പിച്ചത്.
















