ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രയാന്‍ രണ്ട് ഈ മാസംതന്നെ വിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്‌ച്ച പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണത്തിന് പദ്ധതിയിട്ടത്.ഞായറാഴ്‌ച്ച പുലര്‍ച്ചെ 6.51ന് ശ്രീഹരിക്കോട്ടയില്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ മുമ്പ് തീരുമാനം മാറ്റുകയായിരുന്നു. എന്നാണ് വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത് എന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെയില്ല വൈകാതെ തന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം മാറ്റിവയ്‌ക്കാന്‍ കാരണം റോക്കറ്റിന്റെ സാങ്കേതികത്തകരാറായിരുന്നു. 20 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണ്‍ പൂര്‍ത്തിയാകാന്‍ 56 മിനിറ്റും 24 സെക്കന്റും അവശേഷിക്കേ തകരാര്‍ കണ്ടുപിടിക്കാനായത് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ മികവിന് തെളിവായി. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അരംഭിച്ചതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ പുലര്‍ച്ചെ 2.51ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം വീക്ഷിക്കാന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെ പ്രമുഖര്‍ എത്തിയിരുന്നു. ഇന്ത്യ ഇന്നേവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ വിക്ഷേപണ വാഹനമായ, ബാഹുബലി എന്നു വിളിക്കുന്ന ജിഎസ്എല്‍വി മാര്‍ക് 3 റോക്കറ്റിനാണ് തകരാര്‍ കണ്ടത്. തുടര്‍ന്ന് വിക്ഷേപണം മാറ്റിവച്ചതായി ഐഎസ്ആര്‍ഒ വക്താവ് വാര്‍ത്താ ലേഖകരെ അറിയിച്ചു.
സാങ്കേതിക തകരാര്‍ പൂര്‍ണമായി പരിഹരിച്ച ശേഷം പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കും. ഭാരതം ഇന്നേവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണമായതും വെല്ലുവിളി നിറഞ്ഞതുമായ ബഹിരാകാശ പദ്ധതിയാണ് ചന്ദ്രയാന്‍ 2 എന്ന് തുടക്കം മുതല്‍ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്ട് ലാന്‍ഡിങ് പ്രക്രിയയിലൂടെ പേടകത്തെ ഇറക്കുകയെന്ന അതീവ ദുഷ്‌ക്കരമായ ദൗത്യമാണ് ഐഎസ്ആര്‍ഒ ഏറ്റെടുത്തിരിക്കുന്നതെന്ന് പദ്ധതിയെക്കുറിച്ച് കഴിഞ്ഞ ജൂണ്‍ 12ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ ഔദ്യോഗിക പ്രഖ്യാപനത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
















