ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദു മന്ത്രിസഭയില്‍നിന്നു രാജിവച്ചു. അമരീന്ദര്‍ സിങ്ങുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് രാജിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം പഞ്ചാബില്‍ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ സിദ്ദു പങ്കെടുത്തിരുന്നില്ല.
നഗരമേഖലകളില്‍ കോണ്‍ഗ്രസ് തോറ്റത് സിദ്ദുവിന്റെ മോശം പ്രവര്‍ത്തനം മൂലമാണെന്ന് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ചത്.
















