Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ കത്തിക്കുത്ത് കേരളത്തിന് തന്നെ അപമാനം; പ്രതികളെ സഹായിക്കുന്നത് സിപിഎം’; രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 04:49 pm IST
inKerala

ന്യൂദല്‍ഹി: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന  അക്രമം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. തലസ്ഥാനത്തുള്ള യൂണിവേഴ്‌സിറ്റി കോളേജ് ഗുണ്ടായിസത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി മാറി. എസ്എഫ്‌ഐ അല്ലാതെ മറ്റൊരു രാഷ്‌ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാത്ത അവസ്ഥയാണ് കോളേജില്‍ നിലനില്‍ക്കുന്നത്. പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സി.പി.എം പറയുന്നത് കണ്ണില്‍ പൊടിയിടാനാണ്. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് പ്രതികള്‍ ഒളിവില്‍ പോയതെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും വി. മുരളീധരന്‍ ദല്‍ഹിയില്‍ പറഞ്ഞു.  

പാര്‍ട്ടി നേതൃത്വത്തിന്റെ സംരക്ഷണയിലാണ് പ്രതികള്‍ കഴിയുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം, കറ കളഞ്ഞ ഫാസിസമാണ് യൂണിവേഴ്സിറ്റി കോളേജില്‍ നടക്കുന്നതെന്നും വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന എസ്എഫ്ഐ ഗുണ്ടകളെ വാഴിക്കരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിനെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന നസീമിന്റെ നേതൃത്വത്തില്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണം.

കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് സര്‍വ്വാധിപത്യമുള്ള ലോകത്തെ ഏത് രാജ്യങ്ങളായാലും സ്ഥാപനങ്ങളായാലും അവിടെയെല്ലാം ഒന്നാന്തരം ജനാധിപത്യ വിരുദ്ധതയേ നടമാടിയിട്ടുള്ളൂ. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പോലും അനുവദിക്കാറില്ല. കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ പ്രതിപക്ഷ നേതാവിന്റെ പേര് ചോദിച്ചാല്‍ ബബ്ബബ്ബ എന്നല്ലാതെ മറ്റൊരു ഉത്തരവും ഉണ്ടാവാറില്ല. ലക്ഷണമൊത്ത ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണത്.

യൂണിവേഴ്സിറ്റി കോളേജിന്റെയും അവസ്ഥ അതു തന്നെ. എസ്.എഫ്.ഐ കുട്ടികളെ വച്ച് സിപിഎം ചുടു ചോറ് വാരിക്കുന്ന കോളേജാണത്. അവിടെ നടക്കുന്നത് കറകളഞ്ഞ ഫാസിസമാണ്. വിദ്യാര്‍ത്ഥികള്‍ പല പ്രാവശ്യം ഇതിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ കഞ്ചാവും മദ്യവും കൊടുത്ത് ക്രിമിനലുകളാക്കി വളര്‍ത്തുകയാണ്. ഈയടുത്ത് വഞ്ചിയൂരിലെ എസ്.എഫ്.ഐ ഏരിയ നേതാവിനെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പനയായിരുന്നു ഇയാളുടെ ജോലി. ഇവരൊക്കെയാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ ക്കാരെ നയിക്കുന്ന പുറത്തു നിന്നുള്ള നേതാക്കള്‍. ഞാനെങ്ങനെ വേണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് പോസ്റ്ററിലും പ്ലക്കാര്‍ഡിലും എഴുതി ഫാസിസത്തിനെതിരെ എന്ന പേരില്‍ നാടകം കളിക്കുന്ന എസ്.എഫ്.ഐക്കാര്‍ക്ക് സ്വന്തം തട്ടകങ്ങളില്‍ വിദ്യാര്‍ഥികളുടെ ഉടുപ്പും നടപ്പും പാട്ടും ഒക്കെ നോക്കുന്ന പോലീസിംഗാണ് പണി.

യൂണിയന്‍ നേതാക്കളുടെ ഭീഷണി കാരണം ഒരു വിദ്യാര്‍ത്ഥിനി ടി സി വാങ്ങിപ്പോയിട്ട് അധികമായിട്ടില്ല. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ഉള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. എതിരഭിപ്രായം പറഞ്ഞതിന് പാവപ്പെട്ട വിദ്യാര്‍ത്ഥികള മര്‍ദ്ദിച്ച നിരവധി സംഭവങ്ങളുണ്ട്. എന്തിനേറെ സഖ്യകക്ഷിയായ എ.ഐ.എസ്.എഫുകാര്‍ക്ക് പോലും രക്ഷയുണ്ടായിട്ടില്ല.ഒരു നൂറ്റാണ്ടിലേറെയായി മലയാളത്തിന്റെ തിലകക്കുറിയാണ് യൂണിവേഴ്സിറ്റി കോളേജ്. വളരെ വലിയ പാരമ്പര്യം അതിനുണ്ട്. അത്തരമൊരു കോളേജില്‍ വിദ്യാര്‍ത്ഥികളെ ഇരുമ്പുമറയിലിട്ട് കുത്താനും തല്ലിച്ചതക്കാനും നടക്കുന്ന എസ്എഫ്ഐയിലെ തെരുവു ഗുണ്ടകളെ ഇനി വാഴിക്കരുതെന്നും കേരളത്തിന് നാണക്കേടാണതെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.