ന്യൂദല്‍ഹി : രാജ്യത്ത് ഒരാളെ ലക്ഷ്യം വെച്ച് ആള്‍ക്കൂട്ടം ആക്രമണം നടത്തുന്നത് ഉള്‍പ്പടെ തടയാനുള്ള നിയമങ്ങള്‍ ഇന്ത്യയില്‍ നിലവില്‍ ഉണ്ടെന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് നഖ്വിയുടെ പ്രതികരണം.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതില്‍ എല്ലാവര്‍ക്കുമെതിരെ കര്‍ശ്ശന നടപടിയാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. രാജസ്ഥാനില്‍ പ്രതിക്ക് ആറുമാസത്തേക്ക് ജാമ്യം പോലും ലഭിച്ചില്ല. ഉത്തര്‍പ്രദേശില്‍ പ്രതിയെ നാല് മണിക്കൂറിനുള്ളില്‍ പിടികൂടി. സംഭവം എന്തുതന്നെ ആയാലും നടപടി ഉടന്‍ നടപടി സ്വീകരിക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരേയും ഒരു പ്രരവര്‍ത്തിക്കായി നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
















