Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ്‌ഐക്കാരെ കൊല്ലാന്‍ എസ്ഡിപിഐ വേണ്ട; എസ്എഫ്‌ഐക്കാര്‍ തന്നെ മതിയെന്ന് യൂണിവേഴ്‌സിറ്റി കോളജിലെ പ്രവര്‍ത്തകര്‍; ക്യാമ്പസില്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും വേണമെന്ന് വിദ്യാര്‍ത്ഥികള്‍; ‘യൂണിറ്റ് പിരിച്ചുവിട്ട് ഇലക്ഷന്‍ നടത്തണം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2019, 03:28 pm IST
in Kerala

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ.യൂണിറ്റ് പിരിച്ചു വിട്ട് ഇലക്ഷന്‍ നടത്തണമെന്ന് വിദ്യാര്‍ത്ഥികള്‍. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളേയും ക്യാമ്പസില്‍ അനുവദിക്കണം. ഇനിയും എസ്എഫ്‌ഐയുടെ ഫാസിസം അനുവദിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. യൂണിവേഴ്‌സിറ്റി ക്യാമ്പസിനകത്തെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാനോ ഒഴിവാക്കാനോ യൂണിറ്റിന് കഴിഞ്ഞിട്ടില്ലന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.  മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റതിനെത്തുടര്‍ന്നാണ് എസ്.എഫ്.ഐക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതിഷേധിച്ചത്. 

കോളേജിലെ യൂണിറ്റു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുണ്ടായിസമാണ് ക്യാമ്പസില്‍ ഇപ്പോള്‍ നടക്കുന്നത്. വടിവാളും കത്തിയുംകൊണ്ട് സ്വന്തം പാര്‍ട്ടിക്കാരെ വരെ ആക്രമിക്കുന്നവരാണ് എസ്.എഫ്.ഐ നേതൃത്വമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ‘ഇന്ന് രാവിലെ ഇവന്‍ യൂണിറ്റ് കമ്മിറ്റിയുടെ മരച്ചുവട്ടിലിരുന്നു എന്നും പറഞ്ഞ് ഒരു കാരണവുമില്ലാതെ ഇവിടുത്തെ എസ്.എഫ്.ഐക്കാരായ യൂണിറ്റ് മെമ്പര്‍മാര് ഇവനെ അടിച്ചു. അത് ചോദിക്കാനായാണ് ഞങ്ങളെല്ലാം വന്നത്. ‘ക്ലാസില്‍ കേറടായെന്നും പറഞ്ഞ് എന്നെ അടിച്ചു. എന്നെ അടിച്ചത് ചോദിക്കാന്‍ വന്നതാണ് ഇവര്‍’ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി പറഞ്ഞു.

‘ചോദിക്കാനായി ഞങ്ങള്‍ പോയപ്പോള്‍ ഞങ്ങളോട് പറഞ്ഞു, ഇവിടെ ഇരിക്ക്, നമുക്ക് പരിഹരിക്കാമെന്ന്. എന്നിട്ടവര്‍ പുറത്തുപോയി വെളിയിലുള്ള ഗുണ്ടകളേയും സംസ്‌കൃത കോളജിലുള്ള യൂണിറ്റ് മെമ്പര്‍മാരേയും കൂട്ടിക്കൊണ്ടുവന്ന് ഞങ്ങളെയെടുത്തിട്ട് ഇടിച്ചു. ഇടിക്കുന്നതിന്റെ ഇടയില്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തനെ കുത്തി. പൊളിറ്റിക്കല്‍ സയന്‍സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ. അവനെയിപ്പോള്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടു പോയിരിക്കുകയാണ്. വടിവാളും കത്തിയുമെല്ലാമുണ്ട് അതിനകത്ത്. അടിയായിരുന്നു അതിനകത്ത്. വെളിയിലുള്ളവരും അകത്തുള്ളവരും വളഞ്ഞിട്ട് അടിക്കുകയായിരുന്നു.’

‘ഇവിടെ സംഘടന ആളെചേര്‍ക്കുന്നത് പ്രത്യയശാസ്ത്രം പറഞ്ഞല്ല, ഗുണ്ടായിസം പറഞ്ഞാണ്. ഞങ്ങളും എസ്.എഫ്.ഐക്കാരാണ്. പക്ഷേ ഇതിന്റകത്ത് നടക്കുന്ന എസ്.എഫ്.ഐ എസ്.എഫ്.ഐയല്ല എസ്ഡി.പി.ഐയാണെന്നാണ് ഒരു വിദ്യാര്‍ഥി പറഞ്ഞത്. അതേസമയം, യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസം ചെറുക്കുമെന്ന് എബിവിപി വ്യക്തമാക്കി. പഠിക്കാനായി എത്തുന്ന വിദ്യാര്‍ത്ഥികളെ തല്ലിയും കുത്തിയും ഓടിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി മനു പ്രസാദ് ജന്മഭൂമിയോട് പറഞ്ഞു. കോളജില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സമാധാനപരമായി പഠിക്കുവാനുള്ള അന്തരീക്ഷം സര്‍ക്കാര്‍ ഉണ്ടാക്കണം. ഇല്ലെങ്കില്‍ കടുത്ത സമരമുറകളുമായി സംഘടന രംഗത്തിറങ്ങുമെന്നും അദേഹം വ്യക്തമാക്കി. 

എസ്എഫ്‌ഐയുടെ ഫാസിസ്റ്റ് നടപടികളാണ് ക്യാമ്പസില്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയുള്ള സംഘടന പ്രവര്‍ത്തനമാണ് ക്യാമ്പസില്‍ നടക്കുന്നത്. ഇപ്പോള്‍ പാര്‍ട്ടി അനുഭാവികളായ വിദ്യര്‍ത്ഥികള്‍ തന്നെ എസ്എഫ്‌ഐയുടെ ഗുണ്ടായിസത്തിനെതിരെ രംഗത്ത് എത്തി. ഇവരെ കുത്തിയും തല്ലിയും ഓടിക്കാനാണ് എസ്എഫ്‌ഐ ഗുണ്ടകള്‍ ശ്രമിക്കുന്നത്. കോളേജില്‍ കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ എബിവിപി തടുക്കുമെന്നും മനു പ്രസാദ് പറഞ്ഞു. ഇന്നു രാവിലെ  യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ഏറ്റുമുട്ടല്‍ നടന്നിരുന്നു.  സംഘര്‍ഷത്തിനിടെ കുത്തിയതും കുത്തുകൊണ്ടതും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ്. എസ്.എഫ്‌ഐ പ്രവര്‍ത്തകനായ മൂന്നാം വര്‍ഷ ബി.എ. വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. പരിക്കേറ്റ ഇയാളെ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് ഡിപാര്‍ട്ട്‌മെന്റുകളിലെ എസ്എഫ്‌ഐക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

പുതിയ വാര്‍ത്തകള്‍

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.