ന്യൂദല്‍ഹി : സര്‍ക്കാര്‍ ഭൂമി കൈയേറി ദല്‍ഹിയില്‍ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് 54 പള്ളികളും, മതപഠന സ്ഥാപനങ്ങളും. സര്‍ക്കാര്‍ ഭൂമി കൈയേറിയതിനെതിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി എംപി ലഫ്റ്റനന്റ് ഗവര്‍ക്ക് അനില്‍ ബെയ്ജലിന് ദല്‍ഹി എംപി പ്രവേശ് വര്‍മ പരാതി നല്‍കിയതോടെയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 54 ക്രിസ്ത്യന്‍, മുസ്ലീം ആരാധനാലയങ്ങളും മറ്റും സ്ഥാപിച്ചിട്ടുള്ളത് സര്‍ക്കാര്‍ ഭൂമി കൈയേറിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ വര്‍മയ്‌ക്ക് ഉറപ്പ് നല്‍കി. കൈയേറ്റക്കാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്നും അനില്‍ ബെയ്ജല്‍ അറിയിച്ചു.
ഗ്രാമസഭ, ദുരന്ത വിഭാഗം, ഭക്ഷ്യ വിഭാഗം, ഡിഡിഎം എംസിഡി പാര്‍ക്ക്, പൊതു ശൗച്യാലയം എന്നിവയ്‌ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള ഭൂമിയാണ് ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ കൈയേറി ആരാധനാലയങ്ങളും മതപഠന കേന്ദ്രങ്ങളും സ്ഥാപിച്ചത്. പരാതിയില്‍ ജില്ലാ മജിസ്‌ട്രേറ്റിനെക്കൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്നും വെര്‍മ്മ ഗവര്‍ണറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
















