അമേഠി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരലക്ഷത്തിലേറെ വോട്ടിന്റെ കനത്ത പരാജയം അമേഠിയില്‍ ഏറ്റുവാങ്ങിയത് പ്രാദേശിക നേതാക്കള്‍ കാരണമാണെന്ന് രാഹുല്‍ ഗാന്ധി. അമേഠിയില്‍ സന്ദര്‍ശനത്തിനിടെയാണ് രാഹുള്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ തുറന്നടിച്ചത്. തോറ്റെങ്കിലും താന്‍ അമേഠി സീറ്റ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ഡിസിസി പ്രസിഡന്റ് നരേന്ദ്ര മിശ്രയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിെജപിയുടെ സ്മൃതി ഇറാനിയോട് തോറ്റശേഷം ആദ്യമായാണ് രാഹുല്‍ തന്റെ പഴയ മണ്ഡലത്തില്‍ കാല്‍കുത്തുന്നത്. പ്രമുഖ നേതാവ് മാതാ പ്രസാദ് വൈശിന്റെ വസതിയില്‍ എത്തിയ രാഹുല്‍ പിന്നീട് പാര്‍ട്ടി ഭാരവട്ടത്തികളുടെ യോഗത്തില്‍ പങ്കെടുത്തു. അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തോല്‍വി വിലയിരുത്തി. ബൂത്ത് അധ്യക്ഷന്മാര്‍ അടക്കമുള്ളവരെ കണ്ട് ചര്‍ച്ചകളും നടത്തി.
















