ന്യൂദല്‍ഹി: കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സായി കഴിഞ്ഞ വര്‍ഷം മാത്രം മോദി സര്‍ക്കാര്‍ നല്‍കിയത് 9,046 കോടി രൂപ 80 ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചതെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, പുനസംഘടിപ്പിച്ച കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള വിള ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവ പ്രകാരമാണ് വിള നഷ്ടത്തിന് പണം നല്‍കിയത്. ഇത് താത്ക്കാലിക കണക്കാണ്. ഇനിയും പലയിടങ്ങളില്‍ നിന്ന് വിള നഷ്ടക്കണക്കുകളും നല്‍കിയ തുകയുടെ കണക്കും ലഭിക്കാനുണ്ട്. അതത് സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ക്ലെയിമുകള്‍ തയാറാക്കുന്നത്. അദ്ദേഹം പറഞ്ഞു.
2016ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന. നാമമാത്രമായ പ്രീമിയം അടച്ചാല്‍ വിള നഷ്ടത്തിന്റെ മുഴുവന്‍ പണവും മടക്കി നല്‍കും. മിക്ക സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കുന്നുണ്ട്.
















