ന്യൂഡല്‍ഹി: ടൈംസ് നൗ ചാനല്‍ ചര്‍ച്ചയില്‍ വിവാദ പരാമര്‍ശവുമായി ക്രിസ്ത്യന്‍ ആക്റ്റിവിസ്റ്റും സ്വയം പ്രഖ്യാപിത മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോണ്‍ ദയാല്‍. ബലാത്സംഗത്തെ നിസാരവത്കരിച്ചു സംസാരിച്ച ജോണ്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സഹപാനലിസ്റ്റിനോട് നിങ്ങള്‍ക്ക് ആരേയും ബലാത്സംഗം ചെയ്യാമെന്നും ആരും തടയില്ലെന്നും ആഹ്വാനം ചെയ്തു. ആര്‍എസ്എസിന്റെ പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ പ്രഫുല്ല കേറ്റ്കറോടായിരുന്നു ജോണിന്റെ വിവാദ പരാമര്‍ശം. നാഗ്പുരിലെ രാഷ്‌ട്രസന്ത് തുക്കഠോജി മഹാരാജ് യൂണിവേഴസ്റ്റിയിലെ രണ്ടാം വര്‍ഷ ബിഎ സിലബസില്‍ ആര്‍എസ്എസിന്റെ ചരിത്രം കൂടി പഠനവിഷയമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചയിലാണ് വിവാദ സംഭവം. ആര്‍എസ്എസിനു ഇരട്ടമുഖമാണെന്നതടക്കം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ചര്‍ച്ചയില്‍ ഉടനീളം ജോണ്‍ ആവര്‍ത്തിച്ചത്. ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയ പ്രഫുല്ല, ബലാത്സംഗികളുടേയും ബാലപീഡകരുടേയും അനുയായി ആണ് ജോണെന്ന് വ്യക്തമാക്കി. മനുഷ്യാവകാശമെന്ന പേരില്‍ ജോണ്‍ നടത്തുന്ന തട്ടിപ്പുകളും പ്രഫുല്ല ചര്‍ച്ചയില്‍ വിഷയമാക്കി. കേരളത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച വിഷയത്തില്‍ ജോണ്‍ ദയാല്‍ ഒരക്ഷരം പ്രതികരിച്ചില്ലെന്നും വ്യക്തമാക്കി. ഇതിനുള്ള മറുപടി ആയാണ് കന്യാസ്ത്രീയേയോ ഏതു സ്ത്രീയെ വേണമെങ്കിലും പ്രഫുല്ല പോയി ബലാത്സംഗം ചെയ്‌തോളാനും ആരും തടയില്ലെന്നുമുള്ള വിവാദ പ്രസ്താവന ജോണ്‍ നടത്തിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനെന്നു നടിക്കുന്ന ഒരാളില്‍ നിന്നുണ്ടായ ഈ പ്രസ്താവന ചാനല്‍ സ്റ്റുഡിയോയില്‍ ബഹളത്തിനു വഴിവച്ചു. ജോണ്‍ മാപ്പു പറഞ്ഞേ മതിയാകൂ എന്ന നിലപാടില്‍ പ്രഫുല്ല ഉറച്ചു നിന്നു.
ഇതോടെ ചാനല്‍ ചര്‍ച്ച നയിച്ച അവതാരക ഇടപെടുകയും പ്രഫുല്ലയോടു മാപ്പു പറയാന്‍ ജോണിനോടു നിര്‍ദേശിക്കുകയും ചെയ്തു. മറ്റു പാനലിസ്റ്റുകളും ഇടപെട്ടതോടെ തത്സമയ ചര്‍ച്ചയില്‍ ആര്‍എസ്എസ് നേതാവിനോട് മാപ്പു പറഞ്ഞു ജോണ്‍ ഒടുവില്‍ തടിയൂരി.
















