Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജിക്കത്ത് നല്‍കിയിട്ടും സ്വീകരിച്ചില്ല; സ്പീക്കറുടെ നടപടിക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍, മുംബൈയില്‍ എംഎല്‍എമാരെ കാണാനെത്തിയ ഡി.കെ. ശിവകുമാറിനെ പോലീസ് തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2019, 11:29 am IST
in India

ബെംഗളൂരു : രാജിക്കത്ത് നല്‍കിയിട്ടും അത് സ്വീകരിക്കാത്ത കര്‍ണാടക നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ ഹര്‍ജി നല്‍കി. രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി സ്പീക്കര്‍ തന്റെ ഭരണഘടനാപരമായ ബാധ്യതകള്‍ മറക്കുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ കോടതിയിലെത്തിയിരിക്കുന്നത്. അതേസമയം ഭൂരിപക്ഷം നഷ്ടപ്പെട്ട സഖ്യസര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ ബോധപൂര്‍വം തങ്ങളുടെ രാജി വൈകിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നുക്കുന്നുണ്ട്.

ആറുദിവസത്തിനുള്ളില്‍ എം.എല്‍.എമാരുടെ രാജിക്കത്തില്‍ തീരുമാനമെടുക്കുമെന്നാണ് സ്പീക്കര്‍ കെ.ആര്‍.രമേശിന്റെ നിലപാട്. അവര്‍ സ്വമേധയാ രാജിവച്ചതാണെന്ന് ബോദ്ധ്യപ്പെട്ടാലേ താന്‍ രാജി സ്വീകരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സമീപിച്ചെങ്കിലും ഹര്‍ജി നാളെ മാത്രമേ പരിഗണിക്കൂ എന്നാണ് അറിയുന്നത്.

അതിനിടെ രാജിവച്ച എംഎല്‍എ മാരെ കാണാന്‍ മുംബയിലെത്തിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ജലസേചന വകുപ്പുമന്ത്രിയുമായിരുന്ന ഡി.കെ. ശിവകുമാറിനെ പോലീസ് തടഞ്ഞു. കര്‍ണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമിയും, കോണ്‍ഗ്രസ് നേതാവ്ശിവകുമാറും തങ്ങളെ ഭീഷണിപ്പെടുത്താനാണ് അവര്‍ വരുന്നതെന്നും ഹോട്ടലിലേക്ക് വരാന്‍ അവരെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് എംഎല്‍എമാര്‍ മുംബൈ പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെ തടഞ്ഞത്.

അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഹോട്ടല്‍ അധികൃതരും ശിവകുമാറിന്റെ ബുക്കിങ് റദ്ദാക്കി. തങ്ങള്‍ ഒരുമിച്ച് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചവരാണെന്നും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും അതുപറഞ്ഞ് തീര്‍ക്കാനാണ് തങ്ങള്‍ വരുന്നതെന്നും ശിവകുമാര്‍ അറിയിച്ചെങ്കിലും പോലീസ് അത് മുഖവിലയ്‌ക്കെടുത്തില്ല. 

എന്നാല്‍ തന്റെ ഭരണഘടനാപരമായ അവകാശങ്ങളെ മഹാരാഷ്‌ട്ര പോലീസ് തടയുകയാണ്. എംഎല്‍എമാരെ കാണാതെ താന്‍ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ശിവകുമാറും എംഎല്‍എ മാരെ കാണുന്നതിനായി മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് മുംബൈയിലെ ഹോട്ടലില്‍ കഴിയുന്നത്. ശിവറാം ഹെബ്ബാര്‍, പ്രതാപ് ഗൗഡപാട്ടില്‍, ബി.സി. പാട്ടീല്‍ , ഖൈരിബസവരാജ്, എസ്.ടി. സോമശേഖര്‍, രമേശ് ജാര്‍ഖിഹോള, ഗോപാലയ്യ, എച്ച്. വിശ്വനാഥ്, നാരായണഗൗഡ, മഹേഷ് കുമുതാലി എന്നീ എംഎല്‍എമാരാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയത്. 

സംസ്ഥാനത്തെ ഭരണ പ്രതിസന്ധിയെ തുടര്‍ന്ന് ബെംഗളൂരു വിധാന്‍സൗദയ്‌ക്ക് മുന്നില്‍ ഇന്ന് ബിജെപി നേതാവ് ബി.എസ്. യെദ്ദ്യൂരപ്പയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ ആരംഭിച്ചു. തങ്ങള്‍ ഗവര്‍ണറെയും സ്പീക്കറെയും കാണുമെന്നും യെദ്യൂരപ്പ അറിയിച്ചു. മുന്‍ മന്ത്രി റോഷന്‍ ബെയ്ഗ് കൂടി രാജിവച്ചതോടെ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗസംഖ്യ 102 ആയി കുറഞ്ഞു. എന്നാല്‍ ബിജെപിക്ക് 108 അംഗങ്ങളുടെ പിന്തുണയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.