സര്‍വാഭീഷ്ടങ്ങളും സഫലമാക്കാന്‍ വിശേഷപ്പെട്ടതാണ് പുരുഷസൂക്തം. വിഷ്ണുപൂജയ്‌ക്കും അര്‍ച്ചനയ്‌ക്കും അഭിഷേകത്തിനും പുരുഷ സൂക്തം ജപിക്കുന്ന പതിവുണ്ട്. രാവിലെയാണ് സൂക്തം ജപിക്കേണ്ടത്. ഗുരുമുഖത്തു നിന്ന് ഇത് അഭ്യസിക്കുന്നതാണ് ഉത്തമം.
അഭീഷ്ടസിദ്ധി, ദുരിതമുക്തി, ഐശ്വര്യം, സമ്പത്ത് എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന ഈ ദിവ്യസൂക്തം ധര്‍മം, അര്‍ഥം ,കാമം, മോക്ഷം എന്നീ പുരുഷാര്‍ഥ സിദ്ധിക്കും സത്‌സന്താനലബ്ധിക്കും അഭികാമ്യമാണ്. കുറച്ച് നെയ്യെടുത്ത്, ദര്‍ഭപ്പുല്ലിന്റെ തലകൊണ്ട് നെയ് തൊട്ടെടുത്ത് ഗര്‍ഭിണികള്‍ക്ക് കൊടുത്താല്‍ ഇഷ്ടസന്താനത്തെ ലഭിക്കുമെന്നാണ് വിശ്വാസം. ഗര്‍ഭധാരണം നടന്ന് 90 ദിവസത്തിനകം നല്‍കിയിരിക്കണം.
ഗര്‍ഭധാരണം നടക്കാത്ത സ്ത്രീകള്‍ പുരുഷസൂക്തം ജപിച്ച് പാലോ വെണ്ണയോ സേവിക്കുന്നതും ഉത്തമമത്രേ.
















