ന്യൂദല്‍ഹി: അമിത് ഷാ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം കുറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ നുഴഞ്ഞുകയറ്റം 43 ശതമാനം കുറഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയില്‍ പറഞ്ഞു.
വളരെ ശ്രദ്ധയോടെയും ഏകോപിപ്പിച്ചുമുള്ള സൈന്യത്തിന്റെ പ്രവര്‍ത്തനം കാരണമാണ് ജമ്മു കശ്മീരിലെ അന്തരീക്ഷം മെച്ചപ്പെട്ടത്.2018നെ അപേക്ഷിച്ച് നുഴഞ്ഞുകയറ്റവും വന്‍തോതില്‍ കുറഞ്ഞു. നുഴഞ്ഞുകയറ്റക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ടെന്ന കടുത്ത നിലപാടാണ് സര്‍ക്കാരിനുള്ളത്.
നുഴഞ്ഞുകയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രത്യേക പദ്ധതിനടപ്പാക്കുന്നുണ്ട്. നിയന്ത്രണരേഖയില്‍ സൈന്യത്തെ വിന്യസിക്കുക, അതിര്‍ത്തിയില്‍ വേലി കെട്ടുക, രഹസ്യാന്വേഷണം ശക്തമാക്കുക, തുടങ്ങിയവയാണ് അനുവര്‍ത്തിക്കുന്നത്. നുഴഞ്ഞുകയറ്റം തടയാനുള്ള ശക്തമായ ആയുധമാണ് വൈദ്യുത വേലിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
















