ന്യൂദല്‍ഹി: ദല്‍ഹി ചൗരി ബസാറിന് സമീപത്തെ ലാല്‍ കുവാനിലെ ഇസ്ലാമിസ്റ്റുകള്‍ തകര്‍ത്ത ക്ഷേത്രത്തില്‍ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കും. ഹിന്ദു സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
ഒരാഴ്ച മുന്‍പാണ് പാര്‍ക്കിങ്ങിന്റെ പേരിലുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് ഇസ്ലാമിസ്റ്റുകള്‍ ഹൗസ് ഖാസിനു സമീപം ധൗള കുവാനില്‍ ക്ഷേത്രം തകര്‍ത്തത്. മുഹമ്മദ്, സഞ്ജീവ് കുമാര്‍ എന്നിവര്‍ തമ്മില്‍ പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് തുടക്കം. ഇതിന് പിന്നാലെ ഒരു സംഘം മുസ്ലിങ്ങളെത്തി പ്രകോപനമുണ്ടാക്കാന്‍ ക്ഷേത്രത്തിന് മുന്നിലിരുന്ന് മദ്യപിച്ചു. ഇത് ചോദ്യം ചെയ്തതോടെയാണ് നൂറ് വര്‍ഷത്തോളം പഴക്കമുള്ള ദുര്‍ഗാ മന്ദിര്‍ ആക്രമിച്ചത്.
അതേസമയം ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിടും ഭീതിയുടെ നിഴലിലാണ് ലാല്‍ കുവാനിലെ ഹിന്ദുക്കള്‍. ദല്‍ഹിയിലെ ഏറ്റവും പിന്നാക്ക മേഖലയാണിത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ ഏതാനും ഹിന്ദു വീടുകള്‍ മാത്രമാണുള്ളത്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ അക്രമം നടക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടിയിരുന്നു. ദല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്കിനെ വിളിച്ചുവരുത്തി. സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞ ഷാ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
















