ശ്രീനഗര്‍ : ജമ്മു കശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇഖ്ബാല്‍ മാലിക് ഉള്‍പ്പടെ ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രിയുടെ മുദ്രാ വാക്യമായ എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടേയും വികാസം(സബ്കാ സാഥ്, സബ്കാ വികാസ്) എന്ന് പറഞ്ഞുകൊണ്ടാണ് ഇഖ്ബാല്‍ മാലിക് ഉള്‍പ്പടെയുള്ള സംഘം ബിജെപിയില്‍ ചേര്‍ന്നത്.
രജൗറിയിലെ ദര്‍ഹാല്‍ മണ്ഡലാണ് മാലിക്കിന്റേത്. രണ്ടു തവണ ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനു വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. ദശാബ്ദങ്ങള്‍ നീണ്ട കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ട് കഴിഞ്ഞ ശനിയാഴ്ചയാണ് മാലിക് കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചത്.
അതേസമയം ന്യൂനപക്ഷ സമുദായത്തിന് പ്രാധാന്യം ബിജെപിയില്‍ മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കായും മറ്റും മോദി നടപ്പിലാക്കിയ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും മൂലമാണ് രണ്ടാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തന്നെ അധികാരം ലഭിക്കാന്‍ കാരണം.
കശ്മീര്‍ താഴ്‌വരയിലെ ജനങ്ങളുടെ ഹൃദയങ്ങള്‍ ബിജെപി കീഴക്കിയതിന്റെ സൂചനയാണ് ഇതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചത്.
















