പാലക്കാട്: പാലക്കാട് ഗവ.വിക്ടോറിയ കോളേജില്‍ മാസങ്ങൾക്ക് മുമ്പ് എസ്‌എഫ്‌ഐ, സിപിഎം ഗുണ്ടകൾ തകർത്ത കൊടിമരത്തിൽ വിജയപതാക ഉയർത്തി എബിവിപി.
എബിവിപിയുടെ സ്ഥാപകദിനത്തോടനുബന്ധിച്ചാണ് പുതിയ കൊടിമരം സ്ഥാപിച്ച് പതാക ഉയർത്തിയത്. എബിവിപി പാലക്കാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എബിവിപി സംസ്ഥാന സമിതി അംഗം എസ്.ശ്രീജിത്ത്, നഗര്‍ സമിതി അംഗങ്ങളായ ശരത് സദന്‍, വിജയ്, വിസ്മയ എന്നിവര്‍ സംസാരിച്ചു. ഇടതുപക്ഷ അധ്യാപക സംഘടനയായ എകെജിസിടിഎയുടെയും എസ്എഫ്ഐയുടെയും ഗുണ്ടായിസവും ആഭാസവുമാണ് വിക്ടോറിയ കോളേജിൽ നടക്കുന്നത്.
കോളേജ് പ്രിന്‍സിപ്പാളായിരുന്ന ഡോ.ടി.എന്‍. സരസുവിനാണ് യാത്രയയപ്പ് ദിവസം സിപിഎമ്മിന്റെ കുട്ടി സഖാക്കള്‍ പ്രതീകാത്മക ശവക്കല്ലറയൊരുക്കി റീത്ത് വച്ചത് കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു.
















