Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആലത്തൂര്‍ നമ്പിയുടെ ‘അടി’ചികിത്സ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2019, 12:28 pm IST
inSamskriti

ആലത്തൂര്‍ നമ്പിയുടെ ഇല്ലത്ത് അപ്ഫന്മാരാണ് വൈദ്യത്തില്‍ ഏറെ വൈദഗ്ധ്യം കാട്ടിയിരുന്നത്. എങ്കിലും അച്ഛന്‍ നമ്പിമാരുടെ ഗുരുത്വത്തിനും കൈപുണ്യത്തിനും കുറവൊന്നുമുണ്ടായിരുന്നില്ല. 1092 ല്‍ അന്തരിച്ച അപ്ഫന്‍ നമ്പിയുടെ ജ്യേഷ്ഠന് പേരും പെരുമയും കുറവായിരുന്നു. ചെറിയൊരു ഉന്മാദാവസ്ഥയും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ ചികിത്സാരംഗത്ത് അതികേമന്‍. 

അദ്ദേഹം ഒരിക്കല്‍ ഒറ്റപ്പാലത്തിനടുത്തുള്ള ഒരു സ്ഥലത്ത്  പോയി മടങ്ങി വരുമ്പോള്‍ കുതിരവട്ടത്തു വലിയ നായരുടെ ഭൃത്യന്മാര്‍ എതിരേ വരുന്നതു കണ്ടു. വലിയ നായര്‍ക്ക് കലശലായ വയറുവേദന വന്നപ്പോള്‍ ആലത്തൂര്‍ നമ്പിയെ കൂട്ടി കൊണ്ടുവരാനായി പുറപ്പെട്ടവരായിരുന്നു അവര്‍. മൂത്ത നമ്പിയെ കണ്ടപ്പോള്‍ ഇളയ നമ്പിയാണെന്ന് തെറ്റിദ്ധരിച്ച് അവര്‍ കൂട്ടിക്കൊണ്ടു പോയി. വേദനയുടെ കാഠിന്യം സഹിക്ക വയ്യാതെ, ആഹാരം കഴിക്കാനും ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥയിലായിരുന്നു നായര്‍. 

അവിടെ എത്തിയ ഉടനെ നമ്പി, ‘എനിക്ക് നല്ല ദാഹമുണ്ട് അതിനു വല്ലതും തയ്യാറാക്കി വെയ്‌ക്കണം’ എന്നു പറഞ്ഞ് കുളിക്കാന്‍ പോയി. നമ്പി കുളിച്ചെത്തിയപ്പോഴേക്കും അഞ്ചാറു കരിക്കും പത്തുപതിനഞ്ച് പൂവന്‍ പഴവും തയാറാക്കി വച്ചിരുന്നു. നമ്പി അതില്‍ രണ്ടു കരിക്കെടുത്ത് തുളച്ച് വെള്ളം തലയിലൊഴിച്ചു. രണ്ടു പഴവും തിന്നു. അതിനുശേഷം രോഗിയോട്, ‘കുറച്ചു പഴം തിന്നാമോ’  എന്നു ചോദിച്ചു.

വയ്യെന്ന് നായര്‍ പറഞ്ഞെങ്കിലും നമ്പി ഒരു പഴത്തിന്റെ കഷ്ണമെടുത്ത് നിര്‍ബന്ധിച്ചു നായരെക്കൊണ്ട് കഴിപ്പിച്ച. അതു കഴിഞ്ഞ്,  ‘ ഇപ്പോഴെങ്ങനെയുണ്ട്?’ എന്നു ചോദിച്ചു. ‘ വേദന കുറച്ചു കുറഞ്ഞതായി തോന്നുന്നു’ വെന്ന് നായര്‍ പറഞ്ഞു. പിന്നീട്  ആ പഴം മുഴുവന്‍ കുറേശ്ശെയായി നമ്പി തീറ്റിച്ചു. എങ്ങനെയുണ്ടെന്നു ചോദിച്ചപ്പോള്‍ വളരെ ഭേദമുണ്ടെന്ന് നായര്‍ മറുപടി നല്‍കി. നമ്പി വീണ്ടുമൊരു പഴം കൂടി തീറ്റിച്ചു. ഒരു കരിക്കു പൊട്ടിച്ച് വെള്ളവും കുടിപ്പിച്ചു. അതോടെ വലിയ നായരുടെ വയറുവേദന പൂര്‍ണമായും ശമിച്ചു. നമ്പി അവിടെ നിന്നിറങ്ങി യാത്ര തുടര്‍ന്നു. ഒരു മീനമാസത്തിലെ മധ്യാഹ്നത്തിലായിരുന്നു അത്. 

ചുട്ടു പൊള്ളുന്ന വെയിലില്‍ നടക്കാനാവാതെ നമ്പി അടുത്തുള്ളൊരു പടിപ്പുരയില്‍ കയറിയിരുന്നു. അതൊരു ധനികന്റെ വീടിന്റെ പടിപ്പുരയായിരുന്നു. ആ വീട്ടിലെ കാരണവര്‍ കാഴ്ചയില്‍ വളരെ യോഗ്യനും ചെറുപ്പക്കാരനുമായിരുന്നു. പക്ഷേ അയാള്‍ക്ക് കുറച്ചു നാള്‍ മുമ്പ് ബധിരത  ബാധിച്ചു. യാതൊരു ചികിത്സയും ഫലിച്ചില്ല. ആ നേരത്താണ് നമ്പി അവിടെയെത്തിയത്. ആ വീട്ടിലുള്ളവര്‍ക്കാര്‍ക്കും നമ്പിയെ മുന്‍പരിചയമുണ്ടായിരുന്നില്ല. നമ്പിയെ പരിയചമുള്ളൊരാള്‍ അന്നേരത്ത് അവിടെയെത്തി. നമ്പി ആരെന്ന് അയാള്‍ വീട്ടുകാരെ ബോധ്യപ്പെടുത്തി.  

വീട്ടുകാര്‍ ഉടന്‍ തന്നെ ചെവികേള്‍ക്കാനാവാത്ത വ്യക്തിയെ നമ്പിയുടെ അരികിലേക്കയച്ചു. നമ്പി ഉടന്‍ തന്നെ കുറച്ച് കോട്ടെണ്ണ( വിളക്കിലൊഴിക്കുന്ന ഒരു തരം എണ്ണ) വരുത്തി രോഗിയുടെ തലയിലൊഴിച്ച് വെയിലത്തു നിര്‍ത്തി. വെയിലുകൊണ്ട്  അയാള്‍ തളര്‍ന്നു. വീട്ടുകാരെല്ലാം അതു കണ്ടു സങ്കടപ്പെട്ടു.

എങ്ങനെയെങ്കിലും അയാളെ ആ സങ്കടക്കയത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അവര്‍ നമ്പിയോട് കേണപേക്ഷിച്ചു. ഉടനെ നമ്പി അയാളുടെ രണ്ടു ചെകിട്ടത്തും ശക്തിയില്‍ ഓരോ അടി കൊടുത്തു. അത് കൊണ്ടതോടെ രോഗിക്ക് കേള്‍വി ശക്തി തിരിച്ചു കിട്ടി. നന്ദി പറയാന്‍ വാക്കുകളില്ലാതെ നിന്ന വീട്ടുകാരോട് യാത്രചോദിച്ച് നമ്പി ആലത്തൂര്‍ക്ക് പുറപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.