ന്യൂദല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈകാതെ ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. രാഷ്‌ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദേഹം പറഞ്ഞു. കേരളം, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും ഭാവിയില്‍ ബിജെപി അധികാരം പിടിക്കുമെന്നും ഷാ വ്യക്തമാക്കി.
”കര്‍ണാടകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ബി.ജെ.പി.യാണ്. ഇന്നല്ലെങ്കില്‍ നാളെ നമ്മളവിടെ സര്‍ക്കാരുണ്ടാക്കും. വരുംവര്‍ഷങ്ങളില്‍ തെലങ്കാനയിലും ആന്ധ്രയിലും കേരളത്തിലും നമ്മള്‍ അധികാരത്തിലെത്തും” -അദ്ദേഹം പറഞ്ഞു.
ഓരോ ബൂത്തിലും 50 ശതമാനം വോട്ടുവിഹിതം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുംപെട്ടവരെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.
















