ന്യൂദല്‍ഹി:കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത്ഷാ ആധികാരത്തില്‍ എത്തിയതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍ ആയത് ജമ്മു കശ്മീരിലെ വിഘടനവാദികളാണ്. അടുത്തിടെ അമിത്ഷാ ജമ്മു കശ്മീരില്‍ സന്ദര്‍ശനവും നടത്തിയതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നവരുടെ പത്തി മടങ്ങുകയായിരുന്നു.
കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി കേന്ദ്ര മന്ത്രിമാരെ കശ്മീര്‍ താഴ്‌വരയില്‍ സ്വീകരിച്ചുകൊണ്ടിരുന്നത് ഹര്‍ത്താലും കരിദിനവും കൊണ്ട് സ്വീകരിച്ചൂകൊണ്ടിരുത്. എന്നാല്‍ അമിത്ഷായുടെ സന്ദര്‍ശനവേളയില്‍ വിഘടനവാദികള്‍ ആഹ്വാനം നടത്താന്‍ പോലും പരിശ്രമിച്ചില്ല.
എന്നാല്‍ ഇപ്പോള്‍ കശ്മീരി പണ്ഡിറ്റുകളുടെ പേരില്‍ വീണ്ടും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വയിസ് ഉമര്‍ ഫറൂഖ്. സംസ്ഥാനം വിട്ട കശ്മീരി പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരാന്‍ മറ്റുള്ളവരുമായി സഹകരിക്കുമെന്നാണ് ഫറൂഖ് അറിയിച്ചിരിക്കുന്നത്. ഇതിനായി 1989 ല്‍ സംസ്ഥാനത്ത് ഭീകരവാദം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീര്‍ താഴ്വരയില്‍ നിന്നും വിട്ടുപോയവരില്‍ നിന്ന് മടങ്ങിവന്ന നാലുപേരും ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള അക്രമങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് 1990യാണ് പണ്ഡിററ് സമൂഹം രാജ്യത്തിന്റെ നാനാഭാഗങ്ങളിലേയ്‌ക്ക് പലായനം ചെയ്തത്. അതേസമയം ഇവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ജനങ്ങള്‍ക്കുo പണ്ഡിറ്റുകള്‍ക്കും ഹുറിയത്ത് കോണ്‍ഫറന്‍സ് പോലുള്ള വിഘടനവാദികളോട് പൊതുവെ താത്പ്പര്യവും വിശ്വാസവും ഇല്ല.
അതുകൊണ്ടുതന്നെ കശ്മീരി പണ്ഡിറ്റുകളുടേയും സാധാരണ ജനങ്ങളുടേയും വിശ്വാസം നേടിയെടുത്തെങ്കില്‍ മാത്രമേ സംസ്ഥാനത്ത് നിലനില്‍ക്കാന്‍ സാധിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോള്‍ ഇവര്‍ക്കുള്ളത്. ഇതിനായി 1990 കളില്‍ സംഭവിച്ച കലാപത്തില്‍ പശ്ചാത്തപിക്കുന്നതായി പണ്ഡിറ്റുകളെ മിര്‍വയിസ് അറിയിച്ചിരുന്നു.
സംസ്ഥാന ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് 1990 ല്‍ 15,4080 പേരാണ് താഴ്വരയില്‍ നിന്നും പലായനം ചെയ്തത്. കശ്മീരി പണ്ഡിറ്റുകളെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്.















