ന്യൂദല്‍ഹി : ശക്തമായ രാജ്യത്തിന് ശക്തനായി പൗരന്‍ എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും പങ്കുവച്ച് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്.
ഇന്ത്യയുടെ സാമ്പത്തിക മേഖല വളര്‍ച്ചയിലേക്ക് കുതിക്കും. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പാര്‍ലമെന്റില്‍ വിശദീകരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ ഈ വര്‍ഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ധനമന്ത്രി. ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സുരക്ഷയും രാജ്യ പുരോഗതിയാണെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ അറിയിച്ചു.
















