Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുഖ്യമന്ത്രി കണ്ടെത്തിയ ജീര്‍ണത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2019, 03:24 am IST
inVicharam

മൂന്ന് വര്‍ഷത്തെ സൂക്ഷ്മമായ നിരീക്ഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരുകാര്യം വ്യക്തമായി. മാധ്യമങ്ങളെ ഒരുകാലത്തുമില്ലാത്ത ജീര്‍ണത ബാധിച്ചിരിക്കുന്നു. സാങ്കേതികരംഗത്തെ വളര്‍ച്ച മാധ്യമമേഖലയെ കെട്ടിലും മട്ടിലും മാറ്റംവരുത്തി. പക്ഷെ ഉള്ളടക്കത്തില്‍ ഈ മാറ്റം ഉണ്ടായോയെന്ന് പരിശോധിക്കണം. സ്വാതന്ത്ര്യസമരകാലത്ത് രാഷ്‌ട്രീയ സമൂഹിക മാറ്റങ്ങള്‍ക്കുവേണ്ടി നിലകൊണ്ടവയാണ് മാധ്യമങ്ങള്‍. പിന്നീട് സാമൂഹിക ബോധം സാമ്പത്തിക താത്പ്പര്യത്തിന് വഴിമാറിയെന്ന് കണ്ടെത്തിയ മുഖ്യമന്ത്രി ജീര്‍ണതയില്ലാത്ത മേഖലയില്ലെന്നുമാത്രം തിരിച്ചറിഞ്ഞില്ല. സ്വാതന്ത്ര്യസമരകാലത്തും ശേഷവും മാധ്യമധര്‍മത്തെ ചിലരെങ്കിലും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. ഇന്ന് ധര്‍മം എന്ന് മുഖ്യമന്ത്രിപോലും പറയുന്നില്ല. സത്യം, ധര്‍മം എന്നൊക്കെ പറയുമ്പോള്‍ അത് വര്‍ഗീയമായേക്കും. സംസ്‌കാരമെന്ന വാക്കുപോലും ഉച്ചരിക്കാന്‍ പറ്റാത്ത കാലമല്ലെ? കാലത്തിനൊത്ത കോലംകെട്ടല്‍ മാധ്യമങ്ങളും നടത്തിയാല്‍ എങ്ങനെ തെറ്റുപറയും!

മാധ്യമരംഗത്ത് മാത്രമാണോ ജീര്‍ണത. രാഷ്‌ട്രീയത്തില്‍ ജീര്‍ണതയില്ലെ? എലിയും പൂച്ചയും വേഴ്ച നടത്തുന്നതുപോലുള്ള ജീര്‍ണതയെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാത്തതാണോ? തമിഴ്‌നാട്ടിലടക്കം ഉണ്ടാക്കിയ അത്തരം വേഴ്ചമൂലമല്ലെ സിപിഎമ്മിന്റെ ലോക്‌സഭാംഗത്വം മൂന്നിലെത്തിച്ചത്. ഇല്ലെങ്കില്‍ തലപോയ തെങ്ങിലിരിക്കുന്ന കാക്കയെപ്പോലെ കേരളത്തില്‍നിന്നുള്ള ഒരംഗം മാത്രം ലോക്‌സഭയില്‍ ഇരിക്കേണ്ടിവരില്ലായിരുന്നോ? സ്വന്തം പാര്‍ട്ടി വോട്ട് കോണ്‍ഗ്രസ്സിന് ദാനം ചെയ്തതുകൊണ്ടല്ലെ സീറ്റ് ഒന്നിലൊതുങ്ങിയത്. രാഷ്‌ട്രീയത്തിലെ ജീര്‍ണതയല്ലെ ഇപ്പോള്‍ കേരളത്തിലെ കെടുതികള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവച്ചത്? 

ആന്തൂരില്‍ പ്രവാസി വ്യവസായിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത് രാഷ്‌ട്രീയത്തിലെ എന്നല്ല സ്വന്തം കക്ഷിയിലെതന്നെ മുഴുത്ത ജീര്‍ണത കൊണ്ടല്ലെ? ആ ജീര്‍ണത തന്നെയല്ലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ മൊബൈല്‍ ഫോണുകള്‍ ഓരോദിവസവും മുളച്ചുപൊങ്ങുന്നതിന് പിന്നിലും. രാഷ്‌ട്രീയനേതൃത്വം അറിയാതെയാണോ ജയിലിലേക്ക് മൊബൈല്‍ഫോണ്‍ ഒഴുകിയെത്തുന്നത്? ഇക്കാര്യത്തിന് ജയില്‍ ഉദ്യോഗസ്ഥരായ പാര്‍ട്ടിക്കാര്‍ക്ക് അറിയില്ലെന്നുണ്ടോ?

ജയിലില്‍ ഇതൊക്കെ നടക്കുമ്പോള്‍ നാട്ടില്‍നടക്കുന്ന സംഭവങ്ങള്‍ നടുക്കുന്നതല്ലെ? അച്ഛനെ മകള്‍ കുത്തിക്കൊല്ലുന്നു, മകനെ അച്ഛന്‍ വകവരുത്തുന്നു, അമ്മയും കാമുകനുംചേര്‍ന്ന് മകളെ കൊന്ന് കിണറ്റില്‍ തള്ളുന്നു, കുട്ടിത്തം മാറാത്ത പെണ്‍കുട്ടികളെ മൃഗീയമായി പീഡിപ്പിച്ചുകൊല്ലുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച വാര്‍ത്ത കേള്‍ക്കാത്ത ദിവസമില്ല. സംഭവങ്ങള്‍ വാര്‍ത്തയാകുന്നത് മാധ്യമങ്ങളുടെ കുറ്റമാണോ? സംസ്ഥാനവും പഞ്ചായത്തുകളും ഭരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരന്നുകിടക്കുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് സാമൂഹ്യമാറ്റം നടക്കാതെപോകുന്നത്? നവോത്ഥാനത്തിന് കോര്‍ത്ത കൈകള്‍ തന്നെയല്ലെ പൈശാചികമായ പീഡനങ്ങളിലേക്കും മറ്റ് ഏടാകൂടങ്ങളിലേക്കും നീളുന്നത്.

ഭ്രാന്തുള്ളവരെ ചങ്ങലക്കിടാം. ചങ്ങലയ്‌ക്കാണ് ഭ്രാന്തെങ്കിലോ? ലോക്കപ്പില്‍ കൊല്ലുന്നവരെ പുറത്താക്കുമെന്ന് ഇപ്പോള്‍ പറയുന്നു. വാടാനപ്പള്ളിയിലെ കൊലയാളികള്‍ക്ക് പ്രമോഷന്‍നല്‍കി ബഹുമാനിച്ചത് മറന്നോ? നെടുങ്കണ്ടത്തെ കൊലയാളികളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നതിന് എന്താണുറപ്പ്. പോലീസ് സേനയ്‌ക്ക് ചേരാത്തപണി സ്വീകരിച്ചിട്ടുണ്ടെങ്കില്‍, കര്‍ശന നടപടി വരുമെങ്കില്‍ നല്ലത്. രാഷ്‌ട്രീയത്തിന് ചേരാത്ത പണിചെയ്യുന്നവരെ എന്തുചെയ്യും? അങ്ങയുടെ ഉത്തമനായ ഒരു അനുയായി ഒരാളെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയെന്ന് അങ്ങയുടെ സാന്നിധ്യത്തില്‍ നിയമസഭയിലും കേട്ടു. ഇതിന് മറുപടിയും നടപടിയും ഉണ്ടായില്ലല്ലൊ.

 എല്ലാം ശരിയാകുമെന്ന് ഉറപ്പുനല്‍കിയ മുന്നണിയും, മുഖ്യമന്ത്രിയും എല്ലാ പോലീസ് സ്‌റ്റേഷനുകളെയും നെടുങ്കണ്ടംപോലെ ശരിയാക്കിയെടുക്കാന്‍ എത്രകാലം പിടിക്കും. നവോത്ഥാനം ഉറപ്പാക്കാന്‍ വല്ലവഴിയും വേറെയുണ്ടോ? കുറ്റം മാധ്യമങ്ങളുടെതല്ല സര്‍, മുഖത്തെ ജീര്‍ണത കണ്ണാടിക്ക് മായ്‌ക്കാനാകുമോ?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

Kerala

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

Kerala

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

Kerala

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

India

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.