ന്യൂദല്‍ഹി : ഉപഭോക്താക്കള്‍ക്കും നികുതിദായകര്‍ക്കും സൗഹാര്‍ദ്ദ പരമായാണ് രാജ്യത്ത് ചരക്കു സേവന നികുതി(ജിഎസ്ടി) ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന്റെ രണ്ടാം വാര്‍ഷിക വേളയിലാണ് ജെയ്റ്റ്‌ലി ബ്ലോഗിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്കും നികുതി ദായകര്‍ക്കും ആയാസ രഹിതമായി നികുതി നല്‍കാന്‍ സാധിക്കുന്നുണ്ട്. ഇരു കൂട്ടര്‍ക്കും തികച്ചും സൗഹാര്‍ദ്ദപരമായാണ് ജിഎസ്ടിയുടെ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ നികുതിദായകരില്‍ നിന്നും ഉയരാറുള്ള പരാതികളും നികുതി ഭാരവും ഒരു പരിധി വരെ കുറയ്‌ക്കാന്‍ സാധിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങളില്‍ ജിഎസ്ടി നടപ്പിലാക്കിയത് സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണം ആയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും ലളിതമായി ജിഎസ്ടി അവതരിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു എന്നതാണ് ഏറ്റവും ഗുണകരം. ഒറ്റ രജിസ്‌ട്രേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഭാഗമാകാന്‍ സാധിക്കും.
















