Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യയ്‌ക്ക് ആദ്യ തോല്‍വി; ഷമിയുടെ 5 വിക്കറ്റും രോഹിത്തിന്റെ സെഞ്ച്വറിയും പാഴായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2019, 07:17 pm IST
in Sports

 ബര്‍മിങ്ങാം: മുഹമ്മദ് ഷമിയുടെ 5 വിക്കറ്റ് നേട്ടവും രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയും വിഫലമായി. ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ഇംഗ്ലണ്ടിനെതിരെ  338 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്ക്  5 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 31 റണ്‍സിന്റെ തോല്‍വി.

 102 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 66 റണ്‍സെടുത്ത കോലി, 45 റണ്‍സെടുത്ത പാണ്ഡ്യ എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങി. ലിയാം പ്ലങ്കറ്റ് ഇംഗ്ലണ്ടിനു വേണ്ടി 3 വിക്കറ്റ് വീഴ്‌ത്തി.

തുടക്കത്തില്‍ ലോകേഷ് രാഹുലിന്റെ (0) വിക്കറ്റ്  പോയതിനാല്‍  രോഹിത് ശര്‍മ്മയും വിരാട് കോലിയും  സാവധാനത്തിലാണ് കളിച്ചത്.മുന്‍ നിര ബൗളര്‍മാരുടെ ആദ്യ സ്‌പെല്‍ കഴിഞ്ഞതിനു ശേഷമാണ് ഇന്ത്യ ശ്വാസം നേരെ വിട്ടത്. രോഹിതും മെല്ലെ സ്‌കോര്‍ ഉയര്‍ത്താന്‍ തുടങ്ങി.  കോലി 59 പന്തുകളിലും രോഹിത് 65 പന്തുകളിലും അര്‍ദ്ധസെഞ്ചുറി കണ്ടെത്തി.138 റണ്‍സ് നീണ്ട കൂട്ടുകെട്ടിനു ശേഷമാണ് ഈ സഖ്യം വേര്‍പിരിയുന്നത്. 29ആം ഓവറില്‍ ലിയാം പ്ലങ്കറ്റിനു വിക്കറ്റ് സമ്മാനിച്ച് കോലി മടങ്ങി. 66 റണ്‍സെടുത്ത കോലിയെ ജെയിംസ് വിന്‍സ് പിടികൂടി. 

 ഋഷഭ് പന്ത് ക്രീസിലെത്തി. 106 പന്തുകളില്‍ രോഹിത് സെഞ്ചുറി തികച്ചു.  ഈ ലോകകപ്പിലെ രോഹിതിന്റെ മൂന്നാം സെഞ്ചുറി. 102 റണ്‍സെടുത്ത രോഹിത് ക്രിസ് വോക്‌സിന്റെ പന്തില്‍ ജോസ് ബട്ലറുടെ കൈകളില്‍ അവസാനിച്ചു.തുടര്‍ന്ന് ക്രീസിലെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യ  മികച്ച ഷോട്ടുകള്‍ ഉതിര്‍ത്ത്  പ്രതീക്ഷ നല്‍കി.  40ആം ഓവറില്‍ പന്ത്(32) പുറത്തായി. 

അഞ്ചാം വിക്കറ്റില്‍ ക്രീസിലെത്തിയ ധോണി പാണ്ഡ്യക്കൊപ്പം ചേര്‍ന്ന് വീണ്ടും  പ്രതീക്ഷ നല്‍കി. കൂറ്റനടിക്കു ശ്രമിച്ച പാണ്ഡ്യക്കു പിഴച്ചു. 45 റണ്‍സെടുത്ത പാണ്ഡ്യ പ്ലങ്കറ്റ് എറിഞ്ഞ 45ആം ഓവറില്‍ ജെയിംസ് വിന്‍സിനു പിടികൊടുത്തതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.

കേദാര്‍ ജാദവും ധോണിയും ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടിന് കളി വിജയത്തിലേക്ക് എത്തിക്കാനായില്ല.. അവസാന അഞ്ച് ഓവറുകളില്‍ ആകെ 4 ബൗണ്ടറികള്‍ മാത്രമാണ് . ഇംഗ്ലണ്ടിന് 31 റണ്‍സ് ജയം.

42 റണ്‍സെടുത്ത ധോണിയും 12 റണ്‍സെടുത്ത ജാദവും പുറത്താവാതെ നിന്നു.

ടസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 337 റണ്‍സെടുത്തത്.  ജോണി ബെയര്‍‌സ്റ്റോയുടെ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിലെ സവിശേഷത. അര്‍ധസെഞ്ചുറികളുമായി ജെയ്‌സണ്‍ റോയി (66), ബെന്‍ സ്റ്റോക്‌സ് (54 പന്തില്‍ 79) എന്നിവരും ഇംഗ്ലണ്ട് ഇന്നിങ്‌സിന് കരുത്തായി.ജോ റൂട്ട് (54 പന്തില്‍ 44), ജോസ് ബട്ലര്‍ (എട്ടു പന്തില്‍ 20) എന്നിവരും മികച്ച സംഭാവനകള്‍ ഉറപ്പാക്കി. നിരാശപ്പെടുത്തിയത് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ (ഒന്ന്), ക്രിസ് വോക്‌സ് (അഞ്ചു പന്തില്‍ ഏഴ്) എന്നിവര്‍ മാത്രം.ലിയാം പ്ലങ്കറ്റ് ഒരു റണ്ണോടെയും ജോഫ്ര ആര്‍ച്ചര്‍ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു

 ജോണി ബെയര്‍‌സ്റ്റോ – ജെയ്‌സണ്‍ റോയി സഖ്യം ഇംഗ്ലണ്ടിന്  ഉജ്വല തുടക്കമാണ് നല്‍കിയത്.  22.1 ഓവറില്‍നിന്ന് ഇരുവരും ചേര്‍ന്ന് അടിച്ചത്് 160 റണ്‍സാണ്.  റോയി 57 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 66 റണ്‍സെടുത്തു.23ആം ഓവറിലാണ് ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീണത്. കുല്‍ദീപിനെ സ്‌ട്രൈറ്റ് ബൗണ്ടറിയിലേക്ക് സിക്‌സര്‍ പായിക്കാന്‍ ശ്രമിച്ച റോയിയെ ബൗണ്ടറി ലൈനില്‍ വെച്ച് ജഡേജ ഉജ്ജ്വലമായി കയ്യിലൊതുക്കി. 57 പന്തില്‍ 66 റണ്‍സെടുത്ത റോയ് ഓപ്പണിംഗ് വിക്കറ്റില്‍ ബാരിസ്റ്റോയൊപ്പം 160 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പുറത്തായത് ഏകദിനത്തിലെ എട്ടാം സെഞ്ചുറി കുറിച്ച ബെയര്‍‌സ്റ്റോ 109 പന്തില്‍ 10 ബൗണ്ടറിയും ആറു പടുകൂറ്റന്‍ സിക്‌സും സഹിതം 111 റണ്‍സും.

 10 ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം 44 റണ്‍സ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുമ്രയുടെ പ്രകടനം ശ്രദ്ധേയമായി.. കുല്‍ദിപ് യാദവിനാണ് ഒരുവിക്കറ്റ്. ജഡേജയുടെ രണ്ട് ഉജ്്വല ക്യാച്ചുകള്‍ക്കും മത്‌സരം സാക്ഷ്യം വഹിച്ചു.

മോശം ഫോമില്‍ കളിക്കുന്ന വിജയ് ശങ്കറിന് പകരമായി വെടിക്കെട്ട് ബാറ്റ്‌സമാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് സെമി ഉറപ്പാക്കാനുള്ള പോരാട്ടത്തിന് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പുതിയ ജേഴ്‌സി അണിഞ്ഞാണ് ഇന്ത്യ കളിക്കിറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.