നോയിഡ ; പാറ്റാ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ രുചിക സിംഗ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. തനിക്ക് 15 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. ചെയ്തത് പൊറുക്കാനാവാത്തതാണ്. താൻ ഒരുപാട് മോശം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നാണ് രുചിക പങ്ക് വച്ച വീഡിയോയിൽ പറയുന്നത്. മാപ്പ് പറഞ്ഞെങ്കിലും രുചികയ്‌ക്കെതിരെ യുപി സർക്കാർ നടപടി എടുത്തേക്കുമെന്നും സൂചനയുണ്ട്.
അതേസമയം രുചികയെ പറ്റിയുള്ള മറ്റ് ചില വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. രുചിക സിംഗ്, നോയിഡയിലെ ഒരു സലൂണിൽ നെയിൽ ആർട്ട് പരിശീലനം നേടാൻ ശ്രമിച്ചിരുന്നു . അവിടെ നൽകിയിരുന്ന പേര് മൻസിൽ ജെയിൻ എന്നാണ് . സലൂൺ ഉടമ ആധാർ കാർഡ് ആവശ്യപ്പെട്ടതോടെ , രുചിക മൂന്ന് മാസത്തെ പരിശീലനം 9 ദിവസത്തിനുള്ളിൽ ഉപേക്ഷിച്ചുവെന്ന് സലൂൺ ഓപ്പറേറ്ററായ ടി പി ത്രിപാഠി പറഞ്ഞു.
ഏകദേശം ഒരു മാസം മുമ്പ് രുചിക സിംഗ് സെക്ടർ 135 ലെ തന്റെ സലൂണിൽ വന്നിരുന്നു. നെയിൽ ആർട്ടിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും കരകൗശലവസ്തുക്കളുടെ നിർമ്മാണം പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. മൂന്ന് മാസത്തെ പരിശീലന കോഴ്‌സിന് അപേക്ഷിച്ചെങ്കിലും ആധാർ കാർഡ് നൽകാൻ വിസമ്മതിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും രുചിക എല്ലാ ദിവസവും പലതരം ഒഴികഴിവുകൾ പറഞ്ഞു. കർശനമായി ആധാർകാർഡ് വേണമെന്ന് പറഞ്ഞതോടെ രുചിക പഠനം അവസാനിപ്പിക്കുകയും ചെയ്തു.
രുചികയുടെ പെരുമാറ്റം നോക്കിയാൽ നീറ്റ് വിദ്യാർത്ഥിനിയാണെന്ന് തോന്നുന്നില്ലെന്ന് സലൂൺ ഉടമ പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്ന് സ്റ്റാഫിനോട് പറഞ്ഞെങ്കിലും ഒരു രേഖയും നൽകിയില്ല. ഒരു നീറ്റ് വിദ്യാർത്ഥിയും ഇത്രയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കില്ലെന്നും ത്രിപാഠി പറഞ്ഞു. അതേസമയം ഈ വിവരങ്ങൾ പുറത്ത് വന്നതോടെ രുചിക ഇന്ത്യൻ പൗര തന്നെയാണോ എന്ന കാര്യത്തിലും സംശയം ഉണ്ടായിട്ടുണ്ട് .












