ലണ്ടന്‍ : ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്ന വേദിക്കുമുകളിലായി ബലൂചിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി വിമാനം പറന്നതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. ജസ്റ്റിസ് ഫോര്‍ ബലൂചിസ്ഥാന്‍, പാക്കിസ്ഥാനില്‍ ആളുകളെ കാണാതാകുന്നത് അവസാനിപ്പിക്കാന്‍ സഹായിക്കണം’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിമാനത്തില്‍നിന്ന് പ്രദര്‍ശിപ്പിച്ചത്.
ഇതേച്ചൊല്ലി സ്‌റ്റേഡിയത്തിന് അകത്തും പുറത്തും അഫ്ഗാന്റെയും പാക്കിസ്ഥാന്റെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഗാലറിക്കകത്തുനിന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരെ ഒഴിപ്പിച്ചു.
അതേസമയം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഗ്യാലറി സുരക്ഷാ സംഘവും വെസ്റ്റ് യോര്‍ക് ഷൈര്‍ പോലീസും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഐസിസി വക്താവ് അറിയിച്ചു. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍.
















