Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തൊഴിലുകളും നമുക്ക് ഉത്പാദിപ്പിക്കാം

ഡോ. ടി.പി. സെന്‍കുമാര്‍byഡോ. ടി.പി. സെന്‍കുമാര്‍
Jun 29, 2019, 03:57 am IST
inVicharam

ഇന്ത്യ ജനസംഖ്യയില്‍ വന്‍വളര്‍ച്ച നേരിടുന്ന ഈ കാലഘട്ടത്തില്‍ അതിനൊത്ത തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നില്ല. കോളേജുകളില്‍നിന്നും മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും പുറത്തിറങ്ങുന്ന യുവാക്കള്‍ക്ക് കൃത്യമായി തൊഴില്‍ ലഭിക്കുന്നില്ലെന്നതാണ് പ്രധാനപ്രശ്‌നം. ഇന്ത്യയുടെ വിസ്തീര്‍ണം 32,87,263 ചതുരശ്ര കിലോമീറ്റര്‍ ആയിരിക്കുമ്പോള്‍ ചൈനയുടേത് 95,96,960 ചതുരശ്ര കിലോമീറ്ററാണ്. 2019 ജൂണ്‍ 13-ാം തീയതിയിലെ കണക്കനുസരിച്ച് 136,79,38,326 ആണ് ഇന്ത്യയുടെ ജനസംഖ്യ.

ഇത് ലോകജനസംഖ്യയുടെ 17.74 ശതമാനമാണ്. ചൈനയുടെ ജനസംഖ്യ 141,98,06244. ലോകജനസംഖ്യയുടെ 18.41 ശതമാനം. ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച്, 2024 ആകുമ്പോഴേക്കും ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കും. എന്നാല്‍, ഇതിലും നേരത്തെ ഇന്ത്യ ചൈനയെ പിന്തള്ളാനാണ് സാധ്യത. 2011ലെ സെന്‍സസനുസരിച്ച് 124 കോടിയുണ്ടായിരുന്ന ഇന്ത്യയുടെ ജനസംഖ്യ 137 കോടിയായികഴിഞ്ഞു. എട്ടുവര്‍ഷംകൊണ്ട് 13 കോടി വര്‍ദ്ധിച്ചതിനാല്‍ അടുത്ത മൂന്ന് വര്‍ഷംകൊണ്ട് ശരാശരി അഞ്ച് കോടിയോളം ജനസംഖ്യ വര്‍ദ്ധിക്കാം.    

ഭാരതം നേരിടുന്ന ഏറ്റവും വലിയപ്രശ്‌നം തൊഴില്‍ മേഖലയാണ്. അതിനുള്ള കാരണം ഈ ജനസംഖ്യാവിസ്‌ഫോടനം തന്നെ. ജനസംഖ്യാനിയന്ത്രണ പരിപാടികള്‍ സ്വീകരിക്കപ്പെട്ട 1971ല്‍നിന്ന് എത്രമാത്രം ജനസംഖ്യ വര്‍ദ്ധിച്ചുവെന്നും ചില പ്രതേ്യക വിഭാഗങ്ങള്‍ തദ്വാര അധികാരം പിടിച്ചെടുക്കല്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതും തികച്ചും യാഥാര്‍ത്ഥ്യമാണ്. ഇതറിയുന്നതിന് 1971ലെയും 2011ലെയും ഇനി വരാന്‍പോകുന്ന 2021ലെയും ജനസംഖ്യയിലെ ശതമാനകണക്കുകള്‍ മാത്രം നോക്കിയാല്‍മതി. പലരും മൂടിവെയ്‌ക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് മതവിഭാഗങ്ങള്‍ക്കിടയിലുള്ള ജനനനിരക്കും മരണനിരക്കും. പുറത്തുപറയുന്നവരെ വര്‍ഗീയവാദികളാക്കി ചിത്രീകരിക്കാനും കേസെടുപ്പിക്കാനും ഒരുവിഭാഗത്തിലെ ആളുകള്‍ തയ്യാറാണ്.

ശാരീരികാധ്വാനം ആവശ്യമുള്ള തൊഴിലുകള്‍ മ്ലേച്ഛമായി കണക്കാക്കുന്ന മാനസികാവസ്ഥ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലുമുണ്ട്. ഏതുതൊഴിലും നല്ലരീതിയില്‍ ചെയ്യുന്നത് അഭിമാനത്തോടെ അംഗീകരിക്കാനും അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആ നിലയില്‍ കാണാനുമുള്ള സന്നദ്ധത നമ്മുടെയിടയില്‍ വളരെകുറവാണ്. മാത്രമല്ല, ‘ശ്രീ പത്മനാഭന്റെ നാലുചക്രം’ കിട്ടുന്ന ജോലിയാണ് നല്ലജോലിയെന്ന മാനസികാവസ്ഥ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. സര്‍ക്കാര്‍ ജോലികളും, പൊതുമേഖല സ്ഥാപനങ്ങളിലെ ജോലികളും മാത്രമാണ് നല്ലതെന്ന് ചിന്തിക്കുന്ന വലിയവിഭാഗം ജനങ്ങളുണ്ട്. എന്നാല്‍ കോടിക്കണക്കിന് യുവാക്കള്‍ക്ക് ഇങ്ങനെ സര്‍ക്കാര്‍ ജോലികളും, പൊതുമേഖല സ്ഥാപനങ്ങളിലെ ജോലികളും മാത്രമാണ് നല്ലതെന്ന് ചിന്തിക്കുന്നതില്‍ കാര്യമില്ല. കാരണം സര്‍ക്കാര്‍ ഉദേ്യാഗസ്ഥരുടെ വലിപ്പം കഴിയുന്നത്ര കുറച്ച് ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ലക്ഷ്യം.  

സ്വയം സംരംഭകര്‍, സ്വകാര്യ മേഖലകളില്‍ പണിയെടുക്കുന്നവര്‍, മാധ്യമ പ്രവര്‍ത്തകര്‍, ചെറുകിട കച്ചവടക്കാര്‍, വന്‍കിട കച്ചവടക്കാര്‍, എന്നിവരെല്ലാം ജോലി ഉള്ളവരുടെ നിര്‍വചനത്തില്‍ വരണം. 38 ശതമാനത്തോളം തൊഴില്‍ രഹിതര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരളത്തില്‍ 30 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. അവര്‍വഴി ഒരുവര്‍ഷം ഏകദേശം 25,000 കോടിരൂപ കേരളത്തിനുപുറത്തേക്ക് ഒഴുകുന്നുവെന്നാണ് കണക്ക്.

സ്വയം സംരംഭങ്ങളിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കുകയാണ്, വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലനേ്വഷകര്‍ക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവുംപ്രധാന കാര്യം. അതിനുവേണ്ടിയാണ് നൈപുണ്യവികസനവും മുദ്രാ യോജനയും മെയ്‌ക്ക് ഇന്‍ ഇന്ത്യയും സ്റ്റാര്‍ട്ടപ്പുകളുമെല്ലാം കേന്ദ്രസര്‍ക്കാരിന്റെ വലിയ സഹായത്തോടെ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ഇന്ത്യന്‍ ജനതയ്‌ക്ക് ആവശ്യമുള്ള സാധനങ്ങള്‍ മൂല്യവര്‍ദ്ധിത വസ്തുക്കളായി ഇന്ത്യയില്‍തന്നെ ഉത്പാദിപ്പിച്ചാല്‍ തൊഴില്‍ അവസരങ്ങള്‍ കൂടും. വിദേശനാണ്യശേഖരം വര്‍ദ്ധിക്കുകയും ചെയ്യും. ഇത് സാധിക്കണമെങ്കില്‍ ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ മത്സരാധിഷ്ഠിത വിലയില്‍ ഉണ്ടാക്കണം. നൈപുണ്യ വികസനത്തിലൂടെ തികച്ചും ശാസ്ത്രീയമായും, പ്രൊഫഷണലായും വലിയ മുതല്‍ മുടക്കില്ലാത്ത ഉത്പന്ന നിര്‍മ്മാണശാലകള്‍ ഉണ്ടാക്കാനും മാര്‍ക്കറ്റുകള്‍ കണ്ടെത്താനുമുള്ള സഹായങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

തൊഴില്‍ നിയമങ്ങളില്‍ സമഗ്ര അഴിച്ചുപണിവേണം. ഇന്ന് ഏറ്റവുമധികം തൊഴില്‍ നല്‍കുന്ന ഐടി മേഖലയില്‍ വലിയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നു. ‘ഹയര്‍ & ഫയര്‍’ എന്ന പോളിസി പ്രകാരം മിക്കവാറും സ്ഥലങ്ങളില്‍ മൂന്നുമാസത്തെ ശമ്പളമോ, മൂന്നുമാസത്തെ മുന്‍കൂര്‍ നോട്ടീസോ നല്‍കിയാല്‍ ആരെയും പിരിച്ചുവിടാം. പ്രായമേറുന്തോറും ഇത്തരത്തില്‍ പിരിച്ചുവിടപ്പെടുന്നവര്‍ക്ക് മറ്റുമേഖലകളില്‍ തൊഴില്‍ കണ്ടെത്തുക കൂടുതല്‍ ദുഷ്‌ക്കരമാകും. അതുകൊണ്ട് സേവനകാലം കൂടുന്നതിനനുസരിച്ച് ഒരാളെ പിരിച്ചുവിടുന്നതിന് കൂടുതല്‍ ആനുകൂല്യം നല്‍കേണ്ടിവരുന്ന നിയമനിര്‍മ്മാണം വേണം. അസംഘടിതമേഖലയിലും, നിര്‍മ്മാണമേഖലയിലും, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കണം. ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട സമ്പത്താണെന്നത് തൊഴില്‍ ദാതാവിനും തൊഴില്‍ എടുക്കുന്നവര്‍ക്കും ബോധ്യമുണ്ടാവണം. 

കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നോക്കുക്കൂലി, രാഷ്‌ട്രീയ പാര്‍ട്ടികളുടെ വിവിധ ഘടകങ്ങളുടെ പിരിവ്, അനുമതികള്‍ ലഭിക്കുന്നതിനുള്ള താമസം മുതലായവ വ്യവസായവത്ക്കരണത്തിന് വലിയ തടസങ്ങളാണ്. ഇവ നിയന്ത്രിക്കപ്പെടണം. ഒരേസമയം മുതല്‍മുടക്കുന്നവര്‍ക്ക് ആത്മവിശ്വാസവും തൊഴിലെടുക്കേണ്ടിവരുന്നവര്‍ക്ക് സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നതായിരിക്കണം പുതിയ നിയമനിര്‍മ്മാണങ്ങള്‍. ഓരോ ജില്ലയിലും 5 കോടിയോളം രൂപ മുതല്‍മുടക്ക് വേണ്ടിവരുന്ന സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള ഏകജാലകസമ്പ്രദായം കൊണ്ടുവന്ന് സമയബന്ധിതമായി തുടങ്ങുകയെന്നത് ഉദേ്യാഗസ്ഥരുടെകൂടി ബാധ്യതയാക്കണം. പരിസ്ഥിതി, വൈദ്യുതി അതുപോലുള്ള മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്നതിനും സമയബന്ധിതമായ നിയമങ്ങള്‍ ഉണ്ടാകണം. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ ഒരു നല്ല ഫെസിലിറ്റേറ്ററായി മാറണം. 

ഏതൊരു വ്യക്തിയ്‌ക്കും തന്റെയും കുടുംബത്തിന്റെയും ആരോഗ്യസംരക്ഷണം, സുരക്ഷിതമായ വീട് എന്നിവ ജീവിതത്തിലെ പ്രധാന ലക്ഷ്യങ്ങളാണ്. അവ ഉറപ്പാക്കിയെടുക്കുന്നതിനുള്ള സംവിധാനങ്ങള്‍ സ്വയം സംരംഭകര്‍ക്കും മറ്റ് തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്കും കര്‍ശനമായും ലഭ്യമാക്കാന്‍ നടപടികള്‍ ഉണ്ടാകണം. ഏറെപ്പേര്‍ ഗൃഹജോലികളും മുഴുവന്‍ സമയമോ, പാര്‍ട്ട് ടൈം ആയോ ചെയ്തു ജീവിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം രജിസ്‌ട്രേഷന്‍ നടപ്പാക്കുകയും ഭാവിയിലെ സംരക്ഷണത്തിനാവശ്യമായ വിഹിതം തൊഴിലുടമയും, സര്‍ക്കാരും ചേര്‍ന്ന് സൃഷ്ടിക്കുകയും ചെയ്യുന്നത് ഈ മേഖലകളുടെ സുസ്ഥിരതയ്‌ക്കും സുരക്ഷയ്‌ക്കും അത്യാവശ്യമാണ്. അസംഘടിത മേഖലയിലെ സര്‍വരെയും ഇത്തരം സുരക്ഷാകവചത്തിലേക്ക് കൊണ്ടുവരിക എന്നതും തൊഴില്‍ കണക്കെടുപ്പിന്റെ ഒരു പുതിയ ഭാഗമായി വരണം. വിവിധ തൊഴിലുകള്‍ ലഭ്യമായിരിക്കുമ്പോഴും അതൊന്നും ചെയ്യാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ തൊഴില്‍ രഹിതനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഒരു കാരണവശാലും തൊഴില്‍രഹിത വേതനത്തിന് അര്‍ഹരാകരുത്.  

(അവസാനിച്ചു)

മാറണം കൃഷിമേഖല

 
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

Kerala

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

Kerala

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

Kerala

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

India

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.