പ്രകൃതി ഃ പഞ്ചഭൂതാനി ഗ്രഹാ ലോകാഃ സ്വരാസ്തഥാ
ദിശഃ കാലശ്ച സര്‍വേഷാം സദാ കുര്‍വന്തു മംഗളം
ത്രിഗുണയുക്തമായ പ്രകൃതിയും പഞ്ചഭൂതങ്ങളും നവഗ്രഹങ്ങളും മൂന്ന് ലോകങ്ങളും അതായത് ഏഴ് ഊര്‍ധ്വലോകങ്ങളും ഏഴ് അധോലോകങ്ങളും സപ്തസ്വരങ്ങളും പത്ത് ദിക്കുകളും മൂന്ന് കാലങ്ങളും എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും മംഗളകാരണങ്ങളായിരിക്കട്ടെ.
പഞ്ചഭൂതങ്ങള്‍
പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമാണ് പ്രപഞ്ചവും മനുഷ്യശരീരവും. പൃഥ്വി, ജലം, അഗ്നി, ആകാശം, വായു എന്നിവ പഞ്ചഭൂതങ്ങള്‍. സാംഖ്യദര്‍ശനത്തില്‍ മുഖ്യപ്രകൃതിയില്‍ ആദ്യമായി മഹത്തില്‍ നിന്ന് ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിങ്ങനെയുള്ള പഞ്ചതന്മാത്ര ( ഗുണം)കളുടേയും ഇവയില്‍ നിന്ന് പിന്നീട് ആകാശം, വായു, അഗ്നി, ജലം, പൃഥ്വി എന്നിങ്ങനെയുള്ള പഞ്ചഭൂതങ്ങളില്‍ നിന്നുമാണ് ഈ ലോകം ഉണ്ടായത്. ഇവയൊന്നും സ്ഥൂലമായ ജലം,അഗ്നി, മണ്ണ് എന്നിവയല്ല, മറിച്ച് അതിസൂക്ഷ്മമായ മൂലപദാര്‍ഥങ്ങളാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ഏകാത്മതാസ്‌തോത്രം വ്യാഖ്യാനത്തില്‍ നിന്ന്)
















