Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഏകനും അദ്വിതീയനുമായ ബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2019, 03:22 am IST
inSamskriti

സൃഷ്ടിക്കുള്ള ഉപകരണങ്ങളെ സമ്പാദിക്കുന്നതായി കാണുന്നതിനാല്‍ ഉപകരണങ്ങളില്ലാത്ത ബ്രഹ്മം ജഗത് കാരണമല്ല എന്നാണെങ്കില്‍ അത് ശരിയല്ല. എന്തെന്നാല്‍ പാലുപോലെയാണ് എന്ന് അറിയുക.

ഒരു സാധനത്തെ ഉണ്ടാക്കുന്നതിന് പല ഉപകരണങ്ങളും ആവശ്യമുണ്ട്. കുടമുണ്ടാക്കാന്‍ കുലാല ചക്രം, ദണ്ഡ്, മണ്ണ് എടുക്കാനുള്ള ഉപകരണം, മണ്ണ് എന്നിവ വേണം. വസ്ത്രമുണ്ടാക്കാന്‍ പഞ്ഞി,നൂല് നൂല്‍ക്കാനുള്ള ചര്‍ക്ക, തറി, നൂല് മുതലായവ വേണം. കുശവനോ നെയ്‌ത്തുകാരനോ മാത്രമുണ്ടായാല്‍  വേണ്ട സാധനം ഉണ്ടാകില്ല. എന്നാല്‍ ഇത് ബ്രഹ്മം സൃഷ്ടി ചെയ്യുന്ന കാര്യത്തിലും ബാധകമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. അതിനാല്‍ ബ്രഹ്മത്തിന് ജഗത്കര്‍തൃത്വം പറയാനാവില്ല എന്നാണ് അവരുടെ വാദം.

എന്നാല്‍ വാദത്തെ നിഷേധിക്കുകയാണ് സൂത്രത്തില്‍. പാല് തൈരാകുന്നതിന് മറ്റ് സാധനങ്ങളുടെ ആവശ്യമില്ല. വെള്ളം തണുത്തുറഞ്ഞ് മഞ്ഞുകട്ടയാകുന്നതും അതുപോലെ തന്നെ. ഇത് ദ്രവ്യത്തിന്റെ സ്വഭാവമാണ്.

പാല്‍ തൈരാകുന്നതിനും ജലം മഞ്ഞുകട്ടയാകുന്നതിനും ചൂട്, തണുപ്പ് തുടങ്ങിയ കാര്യങ്ങളുടെ ആവശ്യകതയുണ്ട് എന്ന് പറയുന്നതും ശരിയല്ല. പാലിന് തൈരാകാനുള്ള ശക്തിവിശേഷം അതില്‍ തന്നെയുണ്ട്. അതിനെ വേഗത്തില്‍ പ്രകടമാക്കാന്‍ ചൂട് മുതലായവയ്‌ക്ക് കഴിയും. എന്നാല്‍ പാലിന് സ്വതവേയുള്ള ധര്‍മത്തെ ഉണ്ടാക്കാന്‍ അവയ്‌ക്ക് കഴിയില്ല. ചൂടും തണുപ്പും ഉണ്ടെങ്കിലും മറ്റ് സാധനങ്ങളൊന്നും തൈരാകുന്നില്ല.

ഏകനും അദ്വിതീയനും സര്‍വ്വ ശക്തനും സര്‍വ്വവ്യാപിയുമായ ബ്രഹ്മത്തിന് ഏത് കാര്യത്തിനും താനൊഴിച്ച് മറ്റൊരു ഉപകരണത്തിന്റെയും ആവശ്യമില്ല. തന്നത്താന്‍ ചെയ്യാനുള്ള ശേഷിയുണ്ട്. എല്ലാ ശക്തികളുടെയും ആധാരമായ ബ്രഹ്മത്തില്‍ ജഗത് കാരണമാകാനുള്ള ശക്തി സ്വതവേ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മറ്റ് ഉപകരണങ്ങളുടെ ആവശ്യമില്ല.

സൂത്രം ദേവാദിവദപി ലോകേ

ലോകത്തില്‍ ദേവന്‍മാര്‍ മുതലായവരെപ്പോലെയും മറ്റൊന്നിനെയും സഹായം കൂടാതെ ജഗത് കാരണമാകാം.

ഉപാദാനകാരണത്തിന് സ്വയം മാറാനാകുമെങ്കിലും നിമിത്ത കാരണത്തിന് പലതിന്റെയും സഹായം വേണ്ടിവരും എന്ന പൂര്‍വപക്ഷത്തിന്റെ വാദമാണ് ഇവിടെ ഖണ്ഡിക്കുന്നത്. കുശവന്‍ മറ്റ് ഉപകരണങ്ങളുടെ സഹായത്താലാണ് മണ്‍പാത്രങ്ങളൊക്കെ ഉണ്ടാകുന്നത്. ഇതു പോലെ തന്നെയാകും ചേതന ബ്രഹ്മവും പ്രവര്‍ത്തിക്കുന്നതെന്നാണ് വാദം. അതിനുള്ള മറുപടിയാണ് ഈ സൂത്രം.

ദേവന്‍മാര്‍, ഋഷിമാര്‍, യോഗീശ്വരന്‍മാര്‍, പിതൃക്കള്‍ തുടങ്ങിയവര്‍ പുറമെ നിന്നുള്ള ഒരു സഹായവും കൂടാതെ സ്വശക്തി കൊണ്ട് പലതും സൃഷ്ടിക്കാന്‍ കഴിവുള്ളവരാണ്. ഇത് ഇതിഹാസപുരാണങ്ങളില്‍ കാണാവുന്നതാണ്.

വെറും സങ്കല്പം കൊണ്ട് മാത്രം ഇല്ലാത്തവയെ ഉണ്ടാക്കാനും ഉള്ളവയെ ഇല്ലാതാക്കാനോ രൂപമാറ്റം വരുത്താനോ ഇക്കൂട്ടര്‍ക്ക് കഴിയും. അല്പശക്തരായ ഇവര്‍ക്ക് കഴിയുമെങ്കില്‍ സര്‍വ്വശക്തനായ ഈശ്വരന് സങ്കല്പം കൊണ്ട് ജഗത്തിനെ സൃഷ്ടിക്കാം

എട്ടുകാലിതന്നില്‍ നിന്ന് ഉണ്ടാകുന്ന നൂല് കൊണ്ട് മറ്റൊന്നിന്റെയും സഹായം കൂടാതെ വലകെട്ടുന്നു. അതില്‍ തന്നെ വസിച്ച് അവസാനം തന്നിലേക്ക് എടുക്കുന്നു.

ബ്രഹ്മത്തിന്റെ ജഗത് സൃഷ്ടിയും ഇതുപോലെയാണ്. മറ്റൊന്നിന്റെയും സഹായം ജഗത്  സൃഷ്ടിയ്‌ക്ക് ചേതനനായ ബ്രഹ്മത്തിന് വേണ്ട. എല്ലാ ശക്തിയോടും കൂടിയ ബ്രഹ്മം തന്നെയാണ് മായ കൊണ്ട് ജഗത്തായി തീര്‍ന്നതെന്ന് അറിയണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.