Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുദ്ധവും മുക്തവുമായ ബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2019, 03:21 am IST
in Samskriti

ഇതരവ്യപദേശാധികരണം തുടരുന്നു

ബ്രഹ്മവും ജീവനും ഒന്നാണെന്ന് പറഞ്ഞാല്‍ ജീവന് സംഭവിക്കുന്ന സുഖദു:ഖങ്ങളും ജരാമരണങ്ങളും ബ്രഹ്മത്തിനും ഉണ്ടാകേണ്ടേ? താന്‍ തന്നെ തനിക്ക് അഹിതം ചെയ്യില്ല എന്നതുകൊണ്ട് ഇത് ജീവന്‍ സ്വയം വരുത്തി വയ്‌ക്കുന്നതല്ല എന്ന് കരുതണം. അങ്ങനെയെങ്കില്‍ ഇത്തരമൊരു ബ്രഹ്മത്തില്‍ നിന്ന് ജഗത്തിന്റെ ഉല്‍പത്തിയുണ്ടാകുമെന്നാണ് പൂര്‍വപക്ഷം ചോദിക്കുന്നത്.

ഈ ശരീരം മലിനമാണ്, അതിനെ തന്റെ വാസസ്ഥാനമെന്ന് കരുതി അഭിമാനിക്കുമോ? അതിനെ ഉപേക്ഷിച്ചു പോകാന്‍ ഇടവരില്ലേ. അതിനാല്‍ ജീവനും ബ്രഹ്മവും ഒന്നാണെന്ന് പറയാനാകില്ല എന്നാണ് പൂര്‍വപക്ഷ വാദം. ഇതിനെ അടുത്ത സൂത്രങ്ങളില്‍ ഖണ്ഡിക്കുന്നു.

സൂത്രം:  അധികം തു ഭേദ നിര്‍ദേശാത്

ജീവനില്‍ നിന്ന് അന്യനാണ് ബ്രഹ്മം. എന്തെന്നാല്‍ ഭേദം നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍.

ബ്രഹ്മം ജീവനല്ല പക്ഷേ അതിലും അധികമാണ്. എന്തെന്നാല്‍ ജീവാത്മാവില്‍ നിന്ന് ബ്രഹ്മത്തിന് ഭേദം പറഞ്ഞിട്ടുണ്ട്.

ശരീരത്തിലിരിക്കുന്ന ജീവനും എങ്ങും നിറഞ്ഞിരിക്കുന്ന ബ്രഹ്മവും തമ്മില്‍ വ്യത്യാസമുണ്ട്. ബ്രഹ്മം സര്‍വജ്ഞവും സര്‍വശക്തവും നിത്യവും ശുദ്ധവും മുക്തവുമാണ്. എന്നാല്‍ ജീവന്‍ അങ്ങനെയല്ല. ബ്രഹ്മത്തില്‍ ഹിതമോ അഹിതമോ ഇല്ല. എന്നാല്‍ അത് ഉപാധിയെ ആശ്രയിച്ച് ജീവനായിത്തീരുമ്പോള്‍ വേറിട്ടവനാകുന്നു. ബ്രഹ്മത്തിന്റെ ജ്ഞാനവും ശക്തിയുമൊക്കെ ഏറെ വല്ലതാണ്. അതിനെ ജീവനുമായി തുലനം ചെയ്യാനാകില്ല.

മായ മൂലം ശരീരവുമായി താദാത്മ്യം പ്രാപിക്കുമ്പോഴാണ് ആത്മാവ് ജീവനായിത്തീരുന്നത്. അപ്പോള്‍ സ്വസ്വരൂപത്തെ മറന്ന് കഷ്ടതയില്‍പ്പെടുന്നു.

അതിനാലാണ് ആത്മാവിനെ വേണ്ട പോലെ അറിയണമെന്ന് പറയുന്നത്. ബൃഹദാരണ്യകത്തില്‍ ജനകയാജ്ഞവല്‍ക്യ സംവാദത്തില്‍ പല ജ്യോതിസ്സുകളെപ്പറ്റിയും പറഞ്ഞ് എല്ലാറ്റിന്റേയും അഭാവത്തില്‍ പ്രകാശിക്കുന്ന ആത്മജ്യോതിസ്സിനെപ്പറ്റി പറയുന്നുണ്ട്. ഈ ആത്മാവ് തന്നെയാണ് ജീവന്‍ എങ്കിലും മരിി്ക്കുമ്പോള്‍ ഒരു ശരീരത്തില്‍ നിന്ന് വിട്ട് മറ്റൊന്നിലേക്ക് ജീവന്‍ പ്രവേശിക്കുന്നതായും പറയുന്നു. 

ബൃഹദാരണ്യകത്തില്‍ തന്നെ

‘ആത്മാ വാ അരേ ദ്രഷ്ടവ്യ: ശ്രോതവ്യോ മന്ത്രവ്യോ നിദിധ്യാ സിതവ്യ :  ആത്മാവിനെപ്പറ്റി കാണുകയും കേള്‍ക്കുകയും മനനം ചെയ്യുകയും സാക്ഷാത്കരിക്കുകയും ചെയ്യണം എന്ന് പറയുന്നു.

ഛാന്ദോഗ്യത്തിലും ഇതേ ആശയത്തില്‍ ‘സോന്വേഷ്ടവ്യ: വിജിജ്ഞാസിതവ്യ: ‘എന്ന് കാണാം.

‘ അനേന ജീവേനാത്മനാനുപ്രവിശ്യ’ എന്ന് പറഞ്ഞതിലും ഭേദം കാണാം.

ഇത് ജീവനേക്കാള്‍ ആത്മാവിന് കേമത്തം കൊടുക്കുന്നതാണ്.

മുണ്ഡകത്തില്‍ ജീവനേയും ആത്മാവിനേയും ഒരു മരത്തിലിരിക്കുന്ന രണ്ട് കിളികളായി വേറെ വേറെ പറയുന്നു.

പൂര്‍വപക്ഷം മറ്റൊരു സംശയവുമായി വരുന്നു. ഇവിടെ ഭേദം പറയുന്നുവെങ്കിലും തത്ത്വമസി മഹാവാക്യങ്ങളെ കൊണ്ട് അഭേദം പറയുന്നുണ്ട്. അതെങ്ങനെ സാധിക്കും. ഒരേ സമയം ഭേദവും അഭേദവും ഉണ്ടാകുന്നതെങ്ങനെയെന്നാണ് ചോദ്യം.

 എന്നാല്‍ അതില്‍ ദോഷമില്ല. എങ്ങും ഹാകാശത്തിനും കുടത്തിനകത്തെ ഘടാകാശത്തിനും ഭേദത്തെ ശ്രുതിയില്‍ പറയുന്നുണ്ട്. അതുപോലെയാണ് ആത്മാവിനും ബ്രഹ്മത്തിനും വ്യത്യാസം. നാമരൂപങ്ങളാകുന്ന ഉപാധികളോട് കൂടിച്ചേരുമ്പോള്‍ ആത്മാവ് ജീവനാകുന്നു. ഉപാധിയുമായി ബന്ധപ്പെടുമ്പോള്‍ ഭേദവും അതില്ലെങ്കില്‍ അഭേദവും പറയണം. ശരീര മനോബുദ്ധികളില്‍ പെട്ടിരിക്കുന്ന ജീവന്‍ പരിമിതനാണ്. ഇവയുമായി ബന്ധപ്പെടാതിരിക്കുന്ന ആത്മാവ് അപരിമേയനാണ്.

വാസ്തവത്തില്‍ ജീവന്‍ ബ്രഹ്മസ്വരൂപനാണ്. ഹിതകാരണാദിദോഷങ്ങള്‍ ജീവഭാവത്തിലുണ്ടാവുന്നവയാണ്.

സൂത്രം  അശ്മാദിവച്ച തദനുപത്തി:

കല്ല് മുതലായവയെപ്പോലെ പൂര്‍വപക്ഷത്തിന്റെ വാദങ്ങള്‍ക്ക് ഉപപത്തിയില്ല.

കല്ല് മുതലായ ജഡ വസ്തുക്കള്‍ ബ്രഹ്മത്തില്‍ നിന്ന് വേറെയെന്ന് പറയും പോലെ അല്പജ്ഞനായ ജീവനും ബ്രഹ്മത്തില്‍ നിന്ന് വേറെയാണ്.  അത്യന്തമായ അഭേദം ഉണ്ട് എന്ന് പറയാനാകില്ല.

ഭൂമിയില്‍ പലതരത്തിലുള്ള കല്ലുകള്‍ കാണുന്നുണ്ട്. വജ്രം, വൈഡൂര്യം തുടങ്ങി വിലയേറിയതും സൂര്യകാന്തം, ചന്ദ്രകാന്തം എന്നിങ്ങനെ അത്ര വിലമതിക്കാത്തതും ഒരു വിലയും ഇല്ലാത്തതുമായ കല്ലുകളും ഉണ്ട്. എല്ലാം ഭൂമിയുമായി ബന്ധപ്പെട്ടവയാണ്.ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായവയും ഇതേപോലെ പലതായിരിക്കുന്നു.

അന്നരസത്തില്‍ നിന്ന് ചുവന്ന് തടുത്ത ചോരയും മാംസവും കറുത്ത രോമങ്ങളും വെളുത്ത നഖങ്ങളും ഉണ്ടാകുന്നുണ്ട്. കാരണത്തിലില്ലാത്ത ധര്‍മ്മങ്ങള്‍ കാര്യത്തില്‍ ഉണ്ടാകാം എന്നതിന് തെളിവാണിത്. അതിനാല്‍ ചൈതന്യ ബ്രഹ്മം ജഗത്തിന് കാരണമാകില്ല എന്നതിന് പറഞ്ഞ യുക്തികള്‍ ഒട്ടും ചേരില്ല. ബ്രഹ്മം തന്നെയാണ് ജഗത് കാരണം.

 സ്വാമി അഭയാനന്ദ

ചിന്മയാമിഷന്‍, തിരുവനന്തപുരം

ബ്രഹ്മസൂത്രം – 107

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

ശ്രീനിവാസന് സ്മാരകമുയരുന്നു

Thiruvananthapuram

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.