ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ക്ലാസിക് പോരാട്ടം. ചിര വൈരികളായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ലോര്‍ഡ്്‌സില്‍ ഏറ്റുമുട്ടും. ആരാധകര്‍ക്ക്് ആവേശം പകരുന്ന പോരാട്ടം ഇന്ത്യന്‍ സമയം മൂന്നിന് ആരംഭിക്കും.
കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. പക്ഷെ അവസാന മത്സരത്തില്‍ ശ്രീലങ്കയോട് തകര്‍ന്നടിഞ്ഞു. ലീഗ് മത്സരങ്ങളില്‍ അവരുടെ രണ്ടാം തോല്‍വി. എന്നിരുന്നാലും ഇംഗ്ലണ്ട് പോയിന്റ് നിലയില്‍ നാലാം സ്ഥാനത്താണ്. ആറു മത്സരങ്ങളില്‍ എട്ട്് പോയിന്റുണ്ട്. നേരത്തെ പാക്കിസ്ഥാനോടും ഇംഗ്ലണ്ട് തോറ്റു.
അതേസമയം നിലവിലുള്ള ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ആറു മത്സരങ്ങളില്‍ അഞ്ചിലും വിജയം നേടി. പത്ത് പോയിന്റുമായി അവര്‍ രണ്ടാം സ്്ഥാനത്താണ്്.
ലോകകപ്പില്‍ കന്നിക്കീരിടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ഓസ്‌ട്രേലിയക്കെതിരെ തോറ്റാല്‍ അവരുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേക്കും. അടുത്ത മത്സരങ്ങളില്‍ ഇന്ത്യയും ന്യൂസിലന്‍ഡുമാണ് ഓസീസിന്റെ എതിരാളികള്‍. ഈ മൂന്ന് ടീമുകളെയും 1992 നുശേഷം ലോകകപ്പില്‍ ഇംഗ്ലണ്ട് തോല്‍പ്പിച്ചിട്ടില്ല.
2015 ലെ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഇംഗ്ലണ്ട് നിലവില്‍ ലോക ഒന്നാം നമ്പര്‍ ടീമാണ്. ബാറ്റിങ്ങാണ് അവരുടെ ശക്തി. രണ്ട് തവണ ലോക റെക്കോഡ് സ്‌കോര്‍ നേടി. 12 മാസം മുമ്പ് ട്രെന്‍ഡ് ബ്രിഡ്ജില്‍ ഓസീസിനെതിരെ ഇംഗ്ലണ്ട് നേടിയ ആറിന് 481 റണ്‍സാണ് നിലവിലെ ലോക റെക്കോഡ്.
പക്ഷെ ശക്തമായ ഇംഗ്ലീഷ് ബാറ്റിങ്‌നിര ശ്രീലങ്കക്കെതിരായ മത്സരത്തില്‍ തകര്‍ന്നു. പരിക്കേറ്റ ഓപ്പണര്‍ ജേസണ്‍ റോയിയുടെ അഭാവം ബാറ്റിങ്ങിനെ ബാധിച്ചു. ഇന്ന് ഓസ്‌ട്രേലിയക്കെതിരെയും ജേസണ്‍ റോയ് കളിക്കില്ല.
അതേസമയം ഓസ്‌ട്രേലിയ മികച്ച ഫോമിലാണ്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും മികച്ച കൂട്ടുകെട്ടുകളുണ്ടാക്കി ഓസീസിനെ വിജയത്തിലേക്ക് നയിച്ചുവരുകയാണ്. ആറു മത്സരങ്ങളില്‍ അഞ്ചിലും ജയം നേടി. തോറ്റത് ഇന്ത്യയോട് മാത്രം. മിച്ചല്‍ സ്റ്റാര്‍ക്ക്്, പാറ്റ് കമ്മിന്‍സ് , സാമ്പ എന്നിവാരണ് ഓസീസിന്റെ ബൗളിങ് കരുത്ത്.
















