Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മരണകാലത്തെ ഭയത്തെ ചിന്തിച്ചാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2019, 03:00 am IST
inSamskriti

തനിക്കുള്ളതൊന്നും വിട്ടു കളയാന്‍ ആരും തയ്യാറാകുന്നില്ല. ലഭ്യമാകുന്ന സൗകര്യങ്ങള്‍ ഉപേക്ഷിക്കാന്‍ ആരും തയ്യാറല്ല. കുട്ടിക്കാലത്തു ലഭിച്ചിരുന്ന ലാളന പോലും വേണ്ടെന്നു വെയ്‌ക്കാന്‍ സന്നദ്ധരല്ല. ഇതെല്ലാം തനിക്ക് അര്‍ഹതപ്പെട്ടതാണോ എന്നു പോലും ആലോചിക്കാതെ മറ്റുള്ളവര്‍ക്കുള്ള വിഹിതം കൂടി തട്ടിയെടുക്കാനാണ് താല്‍പര്യം. 

എന്നിട്ടും താന്‍ തികഞ്ഞ ധര്‍മിഷ്ഠനായി ഭാവിക്കും. ഇത്  ചുറ്റുപാടും കാണുന്ന ലോകരുടെയൊക്കെ ചിന്താഗതിയാണ്.  നാലക്കം തികക്കയ്‌ക്കാനാകാത്ത പാര്‍ട്ടിക്കു പോലും ദേശീയ കക്ഷിയെന്ന മോഹം വിടാനാകാതെ പ്രതിപക്ഷനേതാവോ, പ്രധാനമന്ത്രിയോ ആകാനുള്ള, ആണെന്നു ഭാവിക്കാനുള്ള തത്രപ്പാടാണ്. ഇതാണ് ഇന്നത്തെ രാഷ്‌ട്രീയ സ്ഥിതി. 

‘നരകസ്ഥോപി ദേഹംവൈ ന പുമാംസ്്ത്യക്തുമിഛതി

നാരക്യം നിര്‍വൃതൗ സത്യാം ദേവമായാ വിമോഹിത:’ 

നരകത്തില്‍ കഴിയുന്നവന്‍ പോലും അത് ഉപേക്ഷിക്കാന്‍ സന്നദ്ധനാകുന്നില്ല. അവിടെ ലഭിക്കുന്ന തുച്ഛമായ സന്തോഷത്തെപ്പോലും വിട്ടുകളയാന്‍ അവന്‍ തയ്യാറാകുന്നില്ല. ഇതാണ് മായാശക്തി. 

സ്വാര്‍ഥകാര്യങ്ങള്‍, ഭാര്യ, സന്താനങ്ങള്‍, ഗൃഹം, വളര്‍ത്തുമൃഗങ്ങള്‍, ധനാദിദ്രവ്യങ്ങള്‍, ബന്ധുക്കള്‍ തുടങ്ങിയവയില്‍ താല്‍പ്പര്യമുറച്ച്, ഹൃദയത്തിലുറപ്പിച്ചവന്‍ അവയിലുള്ള സ്‌നേഹവും മതിപ്പും ഉപേക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇവയിലുള്ള ദുരിതങ്ങള്‍ പോലും നാളെയെക്കുറിച്ചുള്ള പ്രതീക്ഷയോടെ ഇഷ്ടപ്പെടുന്നു. അതിനാല്‍ത്തന്നെ അവയെ പുഷ്ടിപ്പെടുത്തുന്നതിനായുള്ള ധനസമ്പാദനാദികാര്യത്തിനായി ഏറെ കര്‍മ്മവൈപരീത്യങ്ങള്‍ ചെയ്ത് ദുരിതങ്ങള്‍ സമ്പാദിച്ചു വരുന്നു. ഇന്നത്തെ ദു:ഖനിവൃത്തിക്ക് ഉതകുവാനായിക്കരുതി വീണ്ടും വീണ്ടും  ദുരിതകര്‍മങ്ങള്‍ ചെയ്തു വയ്‌ക്കുന്നു. 

സ്വന്തക്കാര്‍ക്കുവേണ്ടി അധ്വാനിച്ച് സമ്പാദിച്ചതെല്ലാം അവര്‍ക്കായി ഉപയോഗിച്ച് ക്രമേണ മനസ്സും ശരീരവും തളരും. ദുരിതാനുഭവങ്ങള്‍ കൂടും. കൂടുതല്‍ സമ്പാദിക്കാനായി അധ്വാനഭാരം കൂട്ടാനാവാതെ വിഷമിക്കും. ശരീരശക്തി ക്ഷയിക്കുന്നതിനാല്‍ കര്‍മ്മങ്ങള്‍ പലപ്പോഴും വിപരീതമായി മാറും. രോഗങ്ങള്‍ വര്‍ധിക്കും. ക്രമത്തില്‍ താന്‍ സ്വന്തക്കാര്‍ക്കെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭാരമായി മാറുന്നു. 

അതോടെ ഭാര്യയും മക്കളുമെല്ലാം അവഗണിക്കുന്നു. അത് മനസ്സിനെയും തളര്‍ത്തും. താന്‍ സ്‌നേഹിച്ചവര്‍ എന്ന് താന്‍ അഭിമാനിക്കുന്നവര്‍ നമ്മളെ കുറ്റപ്പെടുത്തുമ്പോള്‍ കടുത്ത നിരാശയില്‍ ആഴ്ന്നു പോകുന്നു.

വേണ്ടത്ര ആഹാരം വേണ്ടരീതിയില്‍ കിട്ടതെയാവും. കഴിക്കുന്ന ആഹാരത്തെപ്പോലും വേണ്ടവിധം ദഹിപ്പിക്കാനുള്ള ശക്തി ശരീരത്തിനില്ലാതെയാവും. വാത, പിത്ത, കഫ ദോഷങ്ങളാല്‍ ദുരിതങ്ങളനുഭവിക്കും. ശ്വാസനാളത്തില്‍ കഫം നിറഞ്ഞ് സംസാരിക്കാന്‍ പോലും വിഷമിക്കും. സംസാരിച്ചാല്‍ തന്നെ കേള്‍ക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലാതെയാകും. ഇതോടെ കടുത്ത അവഗണനയില്‍ മനംനൊന്തും സ്വയം ശപിച്ചും വിഷമിച്ചും കഴിയും. രാപകലില്ലാതെ കടുത്ത സ്വരത്തില്‍ ചുമ തുടരുമ്പോള്‍ മറ്റുള്ളവരുടെ അനിഷ്ടവും വെറുപ്പും വര്‍ധിക്കും. മക്കളുടേയും പേരക്കുട്ടികളുടേയും ഉറക്കം കെടുത്താനുള്ള ജന്മമെന്ന് അവര്‍ പഴിപറയുന്നതു കേട്ടും ഏറെ ദു:ഖിക്കും. 

‘ഏവം കുടുംബഭരണേ വ്യാപൃതാത്മാ ജിതേന്ദ്രിയ:

മ്രിയതേ രുദതാം സ്വാനാം ഉരുവേദനയാസ്തശ്രീ:’

കുടുംബഭരണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച്  ജീവിക്കുന്നവരുടെ അനുഭവമിതാണ്. സ്വയം വേദനിച്ചും എല്ലാവരേയും വേദനിപ്പിച്ചും കഴിയും. സര്‍വവിധ ഐശ്വര്യങ്ങളും ഇല്ലാതാവും. മുഖപ്രസാദവും നശിക്കും. ഇങ്ങനെയൊരു കാലഘട്ടത്തിലാണ് കാലകിങ്കരന്മാരുടെ ആക്രമണത്തിന് വിധേയനാകുന്നത് എങ്കിലുള്ള അവസ്ഥ എന്തായിരിക്കും?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.