Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹാട്രിക്ക് ഷമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2019, 01:18 am IST
in Sports

സതാംപ്ടണ്‍: മുഹമ്മദ് ഷമിയുടെ ഹാട്രിക്കും ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരുടെ തകര്‍പ്പന്‍ ബൗളിങ്ങുമായപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് അവിശ്വസനീയ ജയം. 11 റണ്‍സിനാണ് കോഹ്‌ലിപ്പട അഫ്ഗാനെ കീഴടക്കിയത്. 

ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യമായ 225 റണ്‍സിനെ പിന്തുടര്‍ന്ന അഫ്ഗാന്‍ കളി ജയിക്കുമെന്ന പ്രതീതി ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ തന്മയത്വത്തോടെ നേരിട്ട അവര്‍ ലോകകപ്പില്‍ ആദ്യ വിജയം നേടുമെന്നും തോന്നിപ്പിച്ചു. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമി അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഈ ഓവറില്‍ ഷമി ഹാട്രിക്ക് നേടിയതോടെ വിജയം ഇന്ത്യക്ക് സ്വന്തം. മൂന്ന്, നാല്, അഞ്ച് പന്തുകളിലായിരുന്നു ഷമിയുടെ ഹാട്രിക്ക്. അര്‍ധസെഞ്ചുറിയുമായി ബാറ്റ് ചെയ്തിരുന്ന മുഹമ്മദ് നബി, അഫ്താബ് അലം, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരാണ് ഷമിക്ക് മുന്നില്‍ വീണത്. ഇതിന് പുറമെ ഹസ്‌റത്തുള്ള സാസിയെയും പുറത്താക്കിയതോടെ മത്സരത്തില്‍ ഷമിയുടെ നേട്ടം നാല് വിക്കറ്റായി. 9.5 ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഷമി കളി ഇന്ത്യക്ക് നേടിക്കൊടുത്തത്.

അവസാന ഓവറില്‍ അഫ്ഗാന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. ഷമി എറിഞ്ഞ ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി മുഹമ്മദ് നബി അര്‍ധ ശതകം തികച്ചു. മൂന്നാം പന്തില്‍ മുഹമ്മദ്  നബിയെ ഷമി മടക്കി. തൊട്ടടുത്ത പന്തുകളില്‍ അഫ്താബ് ആലമിനെയും മുജീബുര്‍ റഹ്മാനെയും തകര്‍പ്പന്‍ യോര്‍ക്കറിലൂടെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് 2019 ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ഷമി സ്വന്തം പേരില്‍ കുറിച്ചു. 

ഒരു ഇന്ത്യന്‍ താരം ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഹാട്രിക് നേട്ടം കൈവരിക്കുന്നത്. 1987-ല്‍ ന്യൂസീലന്‍ഡിനെതിരെ ഹാട്രിക് നേടിയ ചേതന്‍ ശര്‍മയാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരവും ആദ്യ ഇന്ത്യക്കാരനും. 

ചേതന്‍ ശര്‍മയ്‌ക്ക് പുറമേ പാക്കിസ്ഥാന്റെ സഖ്ലിന്‍ മുഷ്താഖ് (1999), ശ്രീലങ്കയുടെ ചാമിന്ദ വാസ്, ഓസ്‌ട്രേലിയയുടെ ബ്രെറ്റ് ലീ (രണ്ടുപേരും 2003), ശ്രീലങ്കയുടെ ലസിത് മലിംഗ (2007, 2011), വിന്‍ഡീസിന്റെ കെമര്‍ റോച്ച് ( 2011), ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ ഫിന്‍  (2015), ദക്ഷിണാഫ്രിക്കയുടെ ജെ.പി. ഡുമിനി (2015) എന്നിവരാണ് മുമ്പ് ലോകകപ്പില്‍ ഹാട്രിക് നേട്ടം കൈവരിച്ചത്.

ഈ ലോകകപ്പില്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷമി അഫ്ഗാനെതിരെ കളിക്കാനിറങ്ങിയത്. കിട്ടിയ അവസരം മുതലാക്കി ടീമിനെ വിജയത്തിലേക്ക് നയിക്കുക. ഇതില്‍ക്കൂടുതല്‍ എന്തുവേണം ഷമിക്ക് സന്തോഷിക്കാന്‍. മുഹമ്മദ് ഷമി എന്ന പേസ് ബൗളറുടെ ക്രിക്കറ്റ് കരിയറിലെ ഉജ്ജ്വലമായ മുഹൂര്‍ത്തത്തിനാണ് റോസ്ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. 

കരുത്തരായ ഓസീസിനേയും ദക്ഷിണാഫ്രിക്കയേയും പാക്കിസ്ഥാനെയും തകര്‍ത്ത് മുന്നേറിയ ടീം ഇന്ത്യ അഫ്ഗാനെതിരെ തോല്‍വിയുടെ വക്കില്‍ നില്‍ക്കുമ്പോഴാണ് ഷമി രക്ഷകനായി അവതരിച്ചത്. 

2015 ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങ്ങിന് ചുക്കാന്‍പിടിച്ച ഷമിക്ക് ഇത്തവണ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്നതിന് കാരണം ഫോം മങ്ങിയതായിരുന്നില്ല. പരിക്കു കാരണം മാസങ്ങളോളം കളിയില്‍ നിന്നു വിട്ടു നില്‍ക്കുകയും ലോകകപ്പിന് തൊട്ടു മുമ്പ് മാത്രം ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തുകയും ചെയ്ത ശേഷം അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല എന്നത് മാത്രമായിരുന്നു. 

40 ടെസ്റ്റില്‍ നിന്ന് 144ഉം 64 ഏകദിനങ്ങളില്‍ നിന്ന് 117ഉം വിക്കറ്റുകള്‍ ഈ 28-കാരന്‍ നേടിയിട്ടുണ്ട്. ആറ് വര്‍ഷം മുമ്പ് 2013-ല്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഷമി പരിക്കിനോട് പൊരുതിയാണ് ഇത്രയും വിക്കറ്റുകള്‍ നേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

India

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

Kerala

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

Kerala

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.