കൊച്ചി : തൃശൂര്‍ സ്വദേശി 21 കാരന്‍ രാഹുല്‍ കണ്ണോലി പ്രവീണ് കേരളം ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പിട്ടു . ചെറുപ്പത്തില്‍ തന്നെ ഫുട്ബാള്‍ കരിയര്‍ തെരഞ്ഞെടുത്ത രാഹുല്‍ തൃശ്ശൂര്‍ ജില്ല ടീം അംഗമാവുകയും കല്‍കട്ടയില്‍ നടന്ന അണ്ടര്‍ 14 അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ഫിഫ വോള്‍ഡ് കപ്പില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞു .ഇന്ത്യന്‍ ആരോസ് ടീമില്‍ അംഗമായിരുന്നു.
വിങ്ങര്‍ ആയും സ്ട്രൈക്കര്‍ ആയും ഒന്നിലധികം പൊസിഷനുകളില്‍ കളിക്കാന്‍ കഴിയുന്ന താരമാണ് രാഹുല്‍ എന്നും ഗോള്‍ നേടാനും , അസിസ്റ്റു ചെയ്യാനും കഴിയുന്ന നിശ്ചയ ദര്‍ഢ്യമുള്ള കളിക്കാരനായി രാഹുലിനെ ഉപയോഗിക്കുമെന്ന് കൊച്ച് എല്‍ക്കോ ഷറ്റോറി പറഞ്ഞു.
















