Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇര സാജന്‍ മാത്രമല്ല; ആന്തൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമളയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 12:13 pm IST
inKerala

കണ്ണൂര്‍: പ്രവാസിയായ സാജന്‍ പാറയിലിന്റെ ആത്മഹത്യക്ക് പിന്നില്‍ ആന്തൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ. ശ്യാമളയാണെന്ന ആരോപണം നിലനില്‍ക്കേ അവര്‍ക്കെതിരെ നിരവധി ആരോപണങ്ങളുമായി നിരവധി പേര്‍. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ.ശ്യാമളയാണെന്ന് വനിത വ്യവസായി സോഹിതയും ഭര്‍ത്താവ് വിജുവുമാണ് ആരോപണവുമായി രംഗതെത്തിയിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള. 

നിക്ഷേപസൗഹൃദ സംസ്ഥാനത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. അവിടെയാണ്, പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന നഗരസഭയുടെ പീഢനത്തില്‍ മനം നൊന്ത് വ്യവസായി ആത്മഹത്യ ചെയ്തതും. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 

സിപിഎം അനുഭാവി കൂടിയായ സോഹിതയോട് കോയമ്പത്തൂരോ, മുംബൈയിലോ പോയി സ്ഥാപനം തുടങ്ങാന്‍ ചെയര്‍പേഴ്‌സണ്‍ ഉപദേശിച്ചെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അവര്‍ മൂലം ആന്തൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നു. പത്ത് ലക്ഷം മുതല്‍മുടക്കിയവരെ നാല്‍പ്പത് ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്‌സണാണെന്നും സോഹിതയുടെ ഭര്‍ത്താവ് വിജു കണ്ണപുരവും ആരോപിക്കുന്നുണ്ട്. ഇതിലൂടെ പതിനഞ്ചോളം കുടുംബങ്ങള്‍ക്കാണ് ജോലി നഷ്ടമായത്. 

തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരില്‍ ഇവര്‍ ശുചീകരണ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് ആന്തൂര്‍ നഗരസഭ രൂപീകരിച്ചതോടെ മലിനീകരണമുണ്ടാക്കുന്നു എന്ന പേരില്‍ സംരംഭം അടച്ചു പൂട്ടാന്‍ നോട്ടിസ് നല്‍കി. നിരന്തരം അപേക്ഷയുമായി കയറിയിറങ്ങിയിട്ടും പ്രവര്‍ത്തനാനുമതി ലഭിച്ചില്ല. 10 ലക്ഷം രൂപയ്‌ക്ക് ആരംഭിച്ച സംരംഭം ഇടയ്‌ക്കു മുടങ്ങിയതോടെ കടം പെരുകി. തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായി.

കാര്യമെന്താണെന്ന് അന്വേഷിച്ചു നഗരസഭ അധ്യക്ഷയെ നേരിട്ടു കണ്ടപ്പോള്‍ കോയമ്പത്തൂരോ മുംബൈയിലോ പോയി സംരംഭം തുടങ്ങാനാണ് അവര്‍ മറുപടി നല്‍കിയത്. മറ്റു ചിലര്‍ മുഖേനെ അന്വേഷിച്ചപ്പോള്‍ സംരംഭകയ്‌ക്ക് അഹങ്കാരമാണെന്നായിരുന്നു അധ്യക്ഷയുടെ മറുപടി. ഒടുവില്‍ ഒരുതരത്തിലും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല എന്നു വന്നതോടെ സംരംഭം പൂര്‍ണമായും തളിപ്പറമ്പ് നാടുകാണിയിലെ കിന്‍ഫ്ര പാര്‍ക്കിലേക്കു മാറ്റുകയായിരുന്നു. 10 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച സംരംഭത്തിന് ഇതോടെ 40 ലക്ഷത്തോളം രൂപ ഇറക്കേണ്ടി വന്നു. പി.കെ.ശ്യാമളയുടെ ധിക്കാരപരമായ പെരുമാറ്റത്തിന്റെ ഇരകള്‍ ഇനിയുമുണ്ടെന്നാണ് സൂചനകള്‍. 

അതിനിടെ സാജന്റെ പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരിക്കാന്‍ മാത്രമുള്ള ഗുരുതര ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.