Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പ്രവാസിയുടെ ആത്മഹത്യ: സിപിഎം അണികളില്‍ പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 07:32 am IST
in Local News

തളിപ്പറമ്പ്: ഒരു പ്രതിപക്ഷംപോലുമില്ലാതെ സിപിഎം ഭരണം നടത്തുന്ന ആന്തൂര്‍ നഗരസഭയിലെ ബക്കളത്ത് 17 കോടിയോളം രൂപ ചെലവില്‍ നിര്‍മ്മിച്ച ആഡംബര ഓഡിറ്റോറിയത്തില്‍ ലൈസന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് ഉടമ കൊറ്റാളിയിലെ പാറയില്‍ സാജന്‍ അത്മഹത്യ ചെയ്ത സംഭവം ആന്തൂര്‍ മേഖലയില്‍ സിപിഎം പ്രവര്‍ത്തകരില്‍ പ്രതിഷേധത്തിന് കാരണമായി.

പാര്‍ട്ടി അനുഭാവിയായിരുന്ന സാജന്‍ പാര്‍ട്ടിയുടെ എന്ത് കാര്യത്തിനും കൈയ്യയച്ച് സഹായം ചെയ്തുവരുന്ന വ്യക്തിയായിരുന്നു. നാട്ടില്‍ ഏറെ ജനകീയനായിരുന്ന സാജന്റെ മരണം നാട്ടുകാരിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കെട്ടിട നിയമങ്ങളെല്ലാം ലംഘിച്ച് നിര്‍മ്മിച്ച ഒട്ടേറെ കെട്ടിടങ്ങള്‍ ഈ നഗരസഭയിലുണ്ട്. പണവും സ്വാധീനവുമുള്ളവര്‍ക്ക് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി ഏതുതരത്തിലുള്ള കെട്ടിങ്ങളും നിര്‍മ്മിക്കാന്‍ കഴിയുമ്പോള്‍ എല്ലാ ചട്ടങ്ങളും പാലിച്ച് ചെറിയ വീട് നിര്‍മ്മിക്കാന്‍ പോലും നമ്പര്‍ ലഭിക്കാത്ത അവസ്ഥയാണ് ആന്തൂരിലുള്ളത്.

സാധാരണക്കാരായ ജനങ്ങളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത ചില ഉദ്യോഗസ്ഥര്‍ പണത്തിനും മറ്റും എല്ലാം അടിയറവെക്കുകയാണെന്നും പരാതിയുണ്ട്. സിപിഎം സംസ്ഥാന സമിതി അഗം എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയായ പി.കെ.ശ്യാമള ടീച്ചറാണ് ഇവിടെ ചെയര്‍പേഴ്‌സണ്‍.

മരിച്ച സാജന്‍ നിരവധി തവണ സിപിഎമ്മിന്റെ സംസ്ഥാന ജില്ലാ നേതാക്കളെ നേരില്‍ കണ്ട് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നിട്ടും ചിലരുടെ മനോഭാവം മാറാത്തതാണ് പ്രവാസി മലയാളിയുടെ ആത്മഹത്യക്ക് കാരണമായത്. പാര്‍ട്ടി അനുഭാവികളും നേതാക്കളും അഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പിലും ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.

സാജന്റെ മരണത്തിനുശേഷം നഗരസഭാധികൃതരുടെ വിശദീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകരെ ഏറെ ചൊടിപ്പിച്ചത്. പ്രശ്‌നം ഇന്നലെ നിയമസഭയിലും എത്തിയിരുന്നു. സിപിഎമ്മിലെ ഗ്രൂപ്പിസത്തിന്റെ ബലിയാടാണ് സാജനെന്ന് സാജന്റെ ഭാരയുടെ ആരോപണവും ഏറെ ചര്‍ച്ചയായിട്ടുണ്ട്. 

സാജന്‍ ഈ വിഷയത്തില്‍ ആദ്യം സംസാരിച്ച്ത് ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനോടാണ്. ഗോവിന്ദന്‍ മാസ്റ്ററോട് പറയാതെ ജയരാജനോട് പറഞ്ഞ വൈരാഗ്യമാണ് ലൈസന്‍സ് നല്‍കാന്‍ വൈകിയതിന് പിന്നിലെന്ന് പറയപ്പെടുന്നു. സംഭവം പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമാകും.

ചെയര്‍മാനും സെക്രട്ടറിക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണം: കെ. രഞ്ജിത്ത്

കണ്ണൂര്‍: ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും പ്രമുഖ പ്രവാസി വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്റെ ആത്മഹത്യക്ക് കാരണക്കാരായ ആന്തൂര്‍ നഗരസഭാ ചെയര്‍മാനും സെക്രട്ടറിക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത് ആവശ്യപ്പെട്ടു. 

എല്ലാ സാങ്കേതിക അനുമതികളും നേടി ഓഡിറ്റോറിയം പണികഴിപ്പിച്ചതിന് ശേഷം പ്രവര്‍ത്തനാമനുമതി നല്‍കാത്ത ആന്തൂര്‍ നഗരസഭാ അധികൃതരുടെ നടപടിയാണ് ആത്മഹത്യക്ക് കാരണം. വിദേശത്ത് പോയി കഷ്ടപ്പെട്ട് ജോലി ചെയ്ത് കാശുണ്ടാക്കി നാട്ടില്‍ ബിസിനസ്സ് ചെയ്യാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് സിപിഎം ഭരണം നടത്തുമ്പോള്‍ സാധിക്കില്ല എന്നതിന് കേരളത്തില്‍ നിരവധി തെളിവുകളുണ്ട്. നാട്ടില്‍ വ്യവസായം വരുന്നത് തടയുക എന്നത് സിപിഎമ്മിന്റെ നയമായി മാറിയിരിക്കുകയാണ്. ജില്ലയിലെ സപിഎമ്മിലുളള പടലപ്പിണക്കത്തിന്റെ ഇരയാണ് സാജന്‍. സാജന്റെ ആത്മഹത്യയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി മുഴുവന്‍ കുറ്റക്കാരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

കൊലക്കുറ്റത്തിന് കേസെടുക്കണം: മുസ്ലിം ലീഗ് 

കണ്ണൂര്‍: പ്രവാസി വ്യവസായിയുടെ മരണത്തിന് പിന്നില്‍ ആന്തൂര്‍ നഗരസഭാ അധികൃതര്‍ക്കുള്ള പങ്ക് വ്യക്തമാണെന്നും ഈ മരണത്തിന്നുത്തരവാദികളായ നഗരസഭാ ഭരണസമിതിക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ: അബ്ദുല്‍ കരീം ചേലേരിയും ആവശ്യപ്പെട്ടു. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് എല്ലാവിധ അനുമതികളും നേടി ഓ ഡിറ്റോറിയം പണികഴിപ്പിച്ച ശേഷം അതിനു പ്രവര്‍ത്തനാനുമതി നല്‍കാത്തത് ഗുരുതരമായ വീഴ്ചയാണ്. പ്രതിപക്ഷ അംഗങ്ങളില്ലാത്ത നഗരസഭയില്‍ കാലങ്ങളായി നടന്നു വരുന്ന അഴിമതിയും സ്വജനപക്ഷപാതവും പകല്‍ പോലെ വ്യക്തമാണ്. സിപിഎം ഉന്നത നേതാവിന്റെ ഭാര്യ ചെയര്‍പേഴ്‌സനായ ആന്തൂര്‍ നഗരസഭയില്‍ സാധാരണക്കാരന് നീതി എന്നത് വിദൂര സ്വപ്‌നമാണെന്നത് ഈ ആത്മഹത്യയിലൂടെ തെളിയിക്കപ്പെട്ടിരിക്കയാണ്. ആന്തൂര്‍ നഗരസഭയില്‍ നടക്കുന്ന ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.