Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അവര്‍ ഒന്നാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2019, 03:22 am IST
inVicharam

ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിക്കുന്ന നമ്മുടെ സംസ്ഥാനത്ത് അവര്‍ തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ ധാരണയില്ലെങ്കിലേ അത്ഭുതമുള്ളു. ഭരണത്തിലേറുന്നവര്‍ മുന്‍ ഭരണാധികാരികളുടെ ചെയ്തികളെ വിമര്‍ശിക്കും. അന്വേഷണ ഉത്തരവുകളും പാസ്സാക്കും. ഇതെല്ലാം കണ്ണില്‍ പൊടിയിടാനാണെന്ന് ജനങ്ങള്‍ക്കിപ്പോള്‍ അറിയാം.

   കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം ഭരണം സ്തംഭിപ്പിക്കാനായി തിരുവനന്തപുരം നഗരം അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കി. വൈകുന്നേരത്തോടെ സമരം അവസാനിച്ചു. അന്വേഷണ കമ്മീഷനെ ഉഷാറാക്കിയതുകൊണ്ടല്ല സമരം തീര്‍ന്നത്. മറിച്ച് സോളാര്‍ കേസില്‍ ഇടതുപക്ഷവും കണ്ണടച്ചു. ഇപ്പോള്‍ പാലാരിവട്ടം പാലമാണ് വിഷയം. വന്‍ അഴിമതിയാണ് അവിടെ നടന്നിട്ടുള്ളതെന്ന് പറയപ്പെടുന്നു. അന്വേഷണവും കേസും നേര്‍വഴിക്ക് നീങ്ങിയാല്‍ അമ്പുകൊള്ളാത്തവരില്ല. എന്നുവെച്ച് അങ്ങനെയൊന്നും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. കാരണം ചുട്ടുതിന്നാന്‍ നേരത്ത് കൊല്ലനും കൊല്ലത്തിയും ഒന്നാണ്!

ടി. സംഗമേശന്‍, താഴെക്കാട്

നിയമനം പിഎസ്സി വഴിവേണം

സഹകരണ സ്ഥാപനങ്ങളായ അഞ്ച് ബോര്‍ഡുകളിലെ നിയമനം പിഎസ്‌സി വഴിയാക്കണം. സംസ്ഥാന സഹകരണ യൂണിയന്‍, സഹകരണ മേഖലയിലെ കിക്മ, കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ട് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിയമിക്കുന്നത് സംസ്ഥാന സഹകരണ പരീക്ഷാബോര്‍ഡുവഴിയോ പിഎസ്‌സി വഴിയോ ആക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. 

-അരുണ്‍. സി, തിരുവനന്തപുരം

ഹിന്ദു ഐക്യവേദി തീരുമാനം ശ്ലാഘനീയം

ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ ശാന്തിക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ മലയാള ബ്രാഹ്മണരാകണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടിരിക്കുന്നു. ഐക്യവേദി മുന്നോട്ടുവച്ച കാരണങ്ങള്‍ ശ്രദ്ധേയമാണ്. ഹിന്ദുസമൂഹത്തിലെ അര്‍ഹരായ ആര്‍ക്കും ക്ഷേത്രപൂജകള്‍ ചെയ്യാമെന്നിരിക്കെ ജാതിവിലക്കുകള്‍ കൊണ്ടുവരുന്നത് കേരളത്തിലെ നവോഥാന പ്രവര്‍ത്തനങ്ങളെ തടയുന്നതാണ്. മലയാള ബ്രാഹ്മണരെ ശാന്തിക്കാരായി നിയമിക്കുന്നത് ഹിന്ദുസമൂഹത്തെ ജാതിയുടെ പേരില്‍ വിഭജിക്കാനേ ഉപകരിക്കൂ. ഹിന്ദുക്ഷേത്രങ്ങളുടെ ഭദ്രത ഹിന്ദുസമൂഹത്തിന്റെ നിലനില്‍പ്പിന് കൂടിയേ തീരൂ. കേവലം ഉപജീവനത്തിന് വേണ്ടി മാത്രം ശാന്തിപ്പണി ചെയ്യുന്നവരെക്കാള്‍ ഹൈന്ദവസമൂഹത്തിനാവശ്യം ആത്മാര്‍ത്ഥതയും സനാതന ധര്‍മ്മത്തെക്കുറിച്ച് അറിവും ഉള്ളവരെയാണ്.

-വി.എസ്. ബാലകൃഷ്ണപിള്ള, തൊടുപുഴ

ജോലിഭാരം നീതിപൂര്‍വമാകണം

ഇപ്പോഴത്തെ ചട്ടം അനുസരിച്ച് പ്ലസ്ടുവിലെ പ്രിന്‍സിപ്പലിന് ആഴ്ചയില്‍ 20 പീരീഡും ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് 10 പീരീഡും ക്ലാസെടുക്കണം. ഓഫീസ് ജീവനക്കാര്‍ ഹെഡ്മാസ്റ്ററുടെ ഓഫീസില്‍ ആയതിനാല്‍ പ്രിന്‍സിപ്പലിന് ക്ലറിക്കല്‍ജോലി ധാരാളമുണ്ട്. സ്‌കൂള്‍ സംയോജനത്തിലൂടെ ക്ലറിക്കല്‍ ജീവനക്കാരുടെ സേവനം പ്രിന്‍സിപ്പലിനും ലഭ്യമാകും എന്നതാണ് ഏറ്റവും വലിയ നേട്ടം. പ്രിന്‍സിപ്പലിന്റെ പീരീഡുകള്‍ ഹെഡ്മാസ്റ്ററുടേതിനു തുല്യമാക്കി കുറയ്‌ക്കും എന്നാണ് നിര്‍ദേശം.

എന്നാല്‍ ഇപ്പോള്‍, അത്ര ആത്മാര്‍ഥതയുള്ള അപൂര്‍വം ചിലരൊഴികെ, ഹെഡ്മാസ്റ്റര്‍മാര്‍ ആരുംതന്നെ ക്ലാസ് എടുക്കാറേയില്ല. ഈ അനീതി മാറണം. പ്രിന്‍സിപ്പല്‍ ഏറെ കഷ്ടപ്പെടുമ്പോള്‍, ഹെഡ്മാസ്റ്റര്‍ക്ക് പലയിടത്തും ആ ജോലി വിശ്രമജീവിതമാണ്. ഈ വിശ്രമത്തിനുവേണ്ടിയാണ് മിക്കവരും ഈ പദവിക്കായി വാശിപിടിക്കുന്നത്. ഹെഡ്മാസ്റ്റര്‍ക്ക് അവരവരുടെ വിഷയത്തില്‍ ക്ലാസെടുക്കല്‍ ഉറപ്പാക്കണം. അതനുസരിച്ചാവണം തസ്തികനിര്‍ണയം. അതിനു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പാഠ്യേതര വിഷയങ്ങളില്‍ 10 പീരീഡ് നിര്‍ബന്ധമാക്കണം.

ജോഷി ബി. ജോണ്‍ മണപ്പള്ളി, കൊല്ലം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.