Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദങ്ങളില്‍ കാണാം ഗണിതത്തിന്റെ അടിവേരുകള്‍…

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Jun 17, 2019, 04:30 am IST
in Samskriti

ഒരു കാലത്ത് ഗണിതശാസ്ത്രത്തിന്റെ പതാകാവാഹകരായിരുന്നു ഭാരതീയര്‍. ഇന്ന് യൂറോപ്പിന്റെ സംഭാവനയായി അറിയപ്പെടുന്ന പലതും ഭാരതീയ  ഗണിതശാസ്ത്രജ്ഞര്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കണ്ടെത്തിയിരുന്നു എന്നു പറയുമ്പോള്‍ അതിനെ അതിശയോക്തിയായി തള്ളിക്കളയേണ്ടതില്ല. ഒരു കാലത്ത് ലോകഗണിതശാസ്ത്രപഠനങ്ങളുടെ സുപ്രധാന കേന്ദ്രമായിരുന്നു നമ്മുടെ ഈ കൊച്ചുകേരളം. സംഗമഗ്രാമ മാധവന്റെയും അദ്ദേഹം വിസ്തൃതമാക്കിയ കേരളീയഗണിതപാരമ്പര്യത്തിന്റെ (Kerala Sc-hool of Mathematics) ഭാഗമായി അറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞരായ വടശ്ശേരി പരമേശ്വരന്‍, നീലകണ്ഠസോമയാജി, ജ്യേഷ്ഠദേവന്‍, അച്യുത പിഷാരടി, പുതുമന സോമയാജി തുടങ്ങിയവരുടെയും സംഭാവനകള്‍ അതിബൃഹത്താണ്. ഐസക് ന്യൂട്ടനും ലെയ്ബ്‌നിസ്സിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ കലന (Calculus) ത്തിന്റെ അടിസ്ഥാനശിലകള്‍ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു എന്ന് ഏവരും ഇന്നു സമ്മതിക്കുന്ന കാര്യമാണ്.

ഭാരതത്തിന്റെ ഈ ഗണിതപാരമ്പര്യത്തിന്റെ അടിവേരായ വേദങ്ങളിലേക്കാണ് ഈ ലേഖനം അന്വേഷിച്ചു ചെല്ലുന്നത്. ആദ്യമേ പറയട്ടെ, വേദങ്ങള്‍ ശുദ്ധ ഗണിതശാസ്ത്രഗ്രന്ഥമല്ല, അതുകൊണ്ടുതന്നെ ഗണിതസിദ്ധാന്തങ്ങളല്ല, മറിച്ച് വേദമന്ത്രങ്ങളില്‍ ഗണിതത്തിന്റെ പ്രയോഗം എത്രത്തോളമുണ്ട് എന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ഇവിടെ മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്. അടിസ്ഥാനത്തില്‍നിന്നുതന്നെ തുടങ്ങാം. നാമെല്ലാവരും ഗണിതം പഠിക്കാന്‍ തുടങ്ങിയത് സംഖ്യകള്‍ എണ്ണിക്കൊണ്ടാണ്. ഇതിന് ലോകത്തെല്ലായിടത്തും സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്ന ദശാംശസമ്പ്രദായം (D-e-c-im-a-l Num-b-er Sy-stem) ഭാരതത്തിന്റെ സംഭാവനയാണെന്ന് ഇന്ന് സര്‍വരാലും അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഈ ‘എണ്ണലി’ന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിയില്ല. ഇതു സംബന്ധിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടതിങ്ങനെയാണ്:

‘എങ്ങനെയാണ് എണ്ണേണ്ടത് എന്ന് നമ്മെ പഠിപ്പിച്ച ഭാരതീയരോട് നാം വളരെയധികം

കടപ്പെട്ടിരിക്കുന്നു. അതില്ലായിരുന്നുവെങ്കില്‍ സുപ്രധാനമായ ഒരു ശാസ്ത്രകണ്ടുപിടുത്തവും  സാധിക്കില്ലായിരുന്നു.’

ഐന്‍സ്‌റ്റൈന്റെ അഭിപ്രായമനുസരിച്ച് ആധുനികശാസ്ത്രത്തിന്റെ ഉദയം സാധ്യമാക്കിയ ആ ദശാംശസമ്പ്രദായത്തിന്റെ ഉറവിടം വേദങ്ങളില്‍ നമുക്ക് ദര്‍ശിക്കാനാകും. ഒന്നു മുതല്‍ പത്തുവരെ സംഖ്യകള്‍ക്ക് ക്രമത്തില്‍ ഏകം, ദ്വേ (ദ്വി), ത്രീണി (ത്രി), ചത്വാരി (ചതുഃ), പഞ്ച, ഷട്, സപ്ത, അഷ്ട, നവ, ദശ തുടങ്ങിയ നാമങ്ങളാണ് ഋഗ്വേദം തുടങ്ങിയ വേദങ്ങളില്‍ നല്‍കിയിരിക്കുന്നത്. മറ്റു പല തത്ത്വങ്ങളെയും പ്രതിപാദിക്കവേയാണ് പലപ്പോഴും സംഖ്യകളുടെ പ്രതിപാദനവും വേദങ്ങളില്‍ കടന്നുവരുന്നത്. ഉദാഹരണമായി അഥര്‍വവേദത്തില്‍ (13.4.1618) ഏകേശ്വരസങ്കല്പത്തെക്കുറിച്ച് വിവരിക്കുന്ന മന്ത്രങ്ങളില്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള സംഖ്യകളുടെ പ്രതിപാദനം കാണാം. ‘രണ്ടാമനില്ല, മൂന്നാമനില്ല, നാലാമനുമില്ലെന്നാണ് പറയപ്പെടുന്നത്, ഇങ്ങനെ പ്രപഞ്ചസ്രഷ്ടാവായ പരമേശ്വരന്‍ ഏകനാണ് എന്ന് അറിയുന്നവനാണ് വാസ്തവത്തെ അറിയുന്നത്.’ ഇതേ രീതിയില്‍ തുടര്‍ന്നുള്ള മന്ത്രങ്ങളില്‍ പത്തുവരെ എണ്ണിക്കൊണ്ടാണ് ഈശ്വരന്റെ ഏകത്വം അഥര്‍വവേദത്തില്‍ സ്ഥാപിക്കുന്നത്. ഋഗ്വേദത്തിന്റെ രണ്ടാം മണ്ഡലത്തില്‍ 18ാം സൂക്തത്തില്‍ 10,20,30,40,50,60,70,80,90,100 എന്നീ സംഖ്യകളെ ക്രമത്തില്‍ എഴുതിയിരിക്കുന്നത് കാണാം. യജുര്‍വേദത്തിലാകട്ടെ, 1 മുതല്‍ 33 വരെയുള്ള ഒറ്റസംഖ്യകളെ (Odd Numbers) ക്രമത്തില്‍ ഒരൊറ്റ മന്ത്രത്തില്‍ അടുക്കിയിരിക്കുന്നത് കാണാം. (യജു. 18.24) തൊട്ടടുത്ത മന്ത്രത്തില്‍ 4,8,12,16…അങ്ങനെ 48 വരെയുള്ള ഒരു സമാന്ത്രരശ്രേണി (Arithmetic Progression) നല്‍കിയിരിക്കുന്നു. യജുര്‍വേദത്തില്‍ മറ്റൊരു മന്ത്രത്തില്‍ വളരെ സവിശേഷമായ ഒരു ഗുണോത്തരശ്രേണി (Geomtaric Progression) പ്രതിപാദിച്ചിരിക്കുന്നത് കാണാം. മന്ത്രം കാണുക:

‘ഏകാ ച ദശ ച ദശ ച ശതം ച ശതം ച സഹസ്രം ച സഹസ്രം ചായുതം ചായുതം ച നിയുതം ച നിയുതം ച പ്രയുതം ചാര്‍ബുദം ച ന്യര്‍ബുദം ച സമുദ്രശ്ച മധ്യം ചാന്തശ്ച പരാര്‍ദ്ധശ്ച’ (യജുര്‍വേദം 17.2)

ഏകാ(1), ദശ (10), ശതം(100), സഹസ്രം(1000), അയുതം(10000), നിയുതം(100000), പ്രയുതം(1000000), അര്‍ബുദം(10000000), ന്യര്‍ബുദം(100000000), സമുദ്രം(1000000000), മധ്യം(10000000000), അന്തഃ(100000000000), പരാര്‍ദ്ധഃ (1000000000000) എന്നിവയാണ് ഈ മന്ത്രത്തില്‍ പ്രതിപാദിച്ച സംഖ്യകള്‍. അതായത് ഒന്നു മുതല്‍ ഒരു ട്രില്യണ്‍ (ഒന്നു കഴിഞ്ഞ് 12 പൂജ്യങ്ങള്‍) വരെ. (സംഖ്യാനാമങ്ങളെക്കുറിച്ചും അവയുടെ മൂല്യങ്ങളെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്.) ഇത്തരം ഭീമന്‍ സംഖ്യകളെക്കുറിച്ച് വെറുതെ പറയുന്നതാണെന്ന് ധരിക്കരുത്. പ്രപഞ്ചസൃഷ്ടിയുടെ കാലയളവിനെക്കുറിച്ച് പറയുമ്പോള്‍ ഇത്തരം ഭീമന്‍ സംഖ്യകള്‍ വൈദികപ്രപഞ്ചവിജ്ഞാനീയത്തില്‍ കടന്നുവരുന്നുണ്ട്. ഉദാഹരണമായി, ഒരു കല്പമെന്നാല്‍ 4.32 ബില്യണ്‍ വര്‍ഷങ്ങളും ഒരു ബ്രഹ്മസംവത്സരമെന്നാല്‍ 1.56 ട്രില്യണ്‍  വര്‍ഷങ്ങളുമാണ്. വേദങ്ങളില്‍ ഭിന്നസംഖ്യകളുടെ (Fractions) ഉപയോഗവും കാണാന്‍ സാധിക്കുന്നുണ്ട്. ഉദാഹരണമായി ഋഗ്വേദത്തിലെ പ്രശസ്തമായ പുരുഷസൂക്തത്തില്‍ ‘നാലില്‍ ഒന്ന്'(1/4) ‘നാലില്‍ മൂന്ന്'(3/4) എന്നീ സംഖ്യകള്‍ പ്രതിപാദിച്ചിട്ടുണ്ട്. അഥര്‍വവേദത്തില്‍, വരുമാനം എങ്ങനെ ഭാഗിച്ച് വിനിയോഗിക്കണം എന്നു ഉപദേശിക്കുന്ന ഒരു മന്ത്രത്തില്‍ (3.24.6) ‘പത്തില്‍ മൂന്ന്'(3/10), ‘പത്തില്‍ നാല്'(4/10) എന്നിവ പ്രതിപാദിച്ചിരിക്കുന്നു. അഥര്‍വവേദത്തില്‍ ഇതേ കാണ്ഡത്തില്‍ വരുമാനത്തിന്റെ ‘പതിനാറിലൊന്ന്’ (1/16) രാഷ്‌ട്രത്തിന് കരമായി നല്‍കേണ്ടതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു (അഥര്‍വവേദം 3.29.1). ഇത്രയും എഴുതിയത് വൈദികഗണിതവിഷയത്തിലേക്കുള്ള ഒരാമുഖം മാത്രമേ ആകുന്നുള്ളൂ. ബ്രാഹ്മണങ്ങളിലേക്കും വേദാങ്ഗഗ്രന്ഥമായ ശുല്ബസൂത്രങ്ങളിലേക്കും കടന്നുചെന്നാല്‍ വൈദികഗണിതത്തിന്റെ വിപുലീകരണം നമുക്ക് കാണാം. എന്നാല്‍ നാലു വേദങ്ങളില്‍തന്നെ ഇനിയും ഒട്ടേറെ ഗണിതചിന്തകള്‍ കണ്ടെത്താനാകും. കൂടുതല്‍ പഠനങ്ങള്‍ക്കായി ജിജ്ഞാസുക്കള്‍ കടന്നുവരട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.