Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കരുതിയിരിക്കുക, മഴക്കാല രോഗങ്ങളെ

ഡോ. ബി. പത്മകുമാര്‍ by ഡോ. ബി. പത്മകുമാര്‍
Jun 16, 2019, 05:13 am IST
in Vicharam

കാലവര്‍ഷക്കാലമായി. മഴക്കാല രോങ്ങള്‍ക്കെതിരെ മുന്‍കരുതലെടുക്കേണ്ട സമയവുമായി. കരകവിഞ്ഞൊഴുകുന്ന കായലും തോടുകളുമൊക്കെ, ശുദ്ധജലസ്രോതസ്സുകളുമായി കലര്‍ന്ന് ജലം മലിനമാകുന്നത് ജലജന്യരോഗങ്ങള്‍ക്കിടയാക്കുന്നു. പരസിരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാല്‍ ഒരുപരിധിവരെ തടയാവുന്നതാണ് മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികളെല്ലാം.

ഛര്‍ദി-അതിസാരരോഗങ്ങള്‍, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം, എലിപ്പനി, അമീബിയാസിസ്, വിരബാധ ഇവയാണ് മഴക്കാലത്തുണ്ടാകുന്ന പ്രധാന ജലജന്യരോഗങ്ങള്‍. വിവിധതരത്തിലുള്ള ബാക്ടീരിയ, വൈറസുകള്‍, അമീബ പോലെയുള്ള പരാദങ്ങള്‍ ഇവയൊക്കെ ഛര്‍ദി-അതിസാരരോഗങ്ങള്‍ക്ക് കാരണമായേക്കാം. മലിനമാക്കപ്പെട്ട ഭക്ഷണസാധനങ്ങളിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്. കുട്ടികളില്‍ രോഗം കൂടുതല്‍ വ്യാപകമാകുന്നു. രോഗബാധിതരുടെ ശരീരത്തില്‍നിന്ന് അമിതമായി ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നത് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കും. രോഗത്തിന്റെ ഗുരുതരാവസ്ഥകൊണ്ടും ഒരു പ്രദേശമാകെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന സ്വഭാവംകൊണ്ടും മാരകമായേക്കാവുന്ന പകര്‍ച്ചവ്യാധിയാണ് കോളറ.

വൈദ്യസഹായം തക്കസമയത്തു കിട്ടിയില്ലെങ്കില്‍ കോളറ മൂലമുള്ള മരണസാധ്യത 30 മുതല്‍ 40 ശതമാനം വരെയാകാം. മലത്തില്‍നിന്നും ഛര്‍ദിയില്‍നിന്നുമാണ് രോഗം പകരുന്നത്. മനുഷ്യവിസര്‍ജ്യങ്ങള്‍ കലര്‍ന്ന ജലം രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ശക്തമായ വയറിളക്കവും ഛര്‍ദിയും ഉണ്ടാക്കുന്ന നിര്‍ജലീകരണം മൂലം രോഗി പെട്ടെന്ന് അവശതയിലാകും. വൃക്കകളുടെ പ്രവര്‍ത്തനം തകരാറാലിക്കുന്നത് മരണത്തിനിടയാക്കിയേക്കാം. താരതമ്യേന ദുര്‍ബലമായ സൂക്ഷ്മജീവികളാണ് കോളറ ബാക്ടീരിയ. വെള്ളം തിളപ്പിക്കുകയാണെങ്കില്‍ കുറച്ചു സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇവ നശിക്കും.

മഴക്കാലത്ത് ടൈഫോയിഡ് വ്യാപകമാകാറുണ്ട്. രോഗിയുടെും രോഗാണുവാഹകരുടെയും മലമൂത്രവിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. മഴക്കാലത്ത് പെരുകുന്ന ഈച്ചകളും രോഗം പരത്തുന്നു. ഹെപ്പറ്റൈറ്റിസ് എ വൈറസാണ് ജലജന്യരോഗമായ മഞ്ഞപ്പിത്തത്തിനു കാരണം. മഴക്കാലത്ത് രോഗസാധ്യത കൂടുതലാണ്. രോഗിയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും രോഗം പകരാം. വേണ്ട വ്യക്തിശുചിത്വ നടപടികള്‍ പാലിക്കാതെ രോഗിയെ ശുശ്രൂഷിക്കുന്നതും രോഗസാധ്യത കൂട്ടുന്നു.

പ്രതിരോധശക്തിയേറിയ ഈ വൈറസുകള്‍ക്ക് കുളത്തിലും കിണറ്റിലുമൊക്കെയുള്ള വെള്ളത്തില്‍ ആഴ്ചകളോളം സജീവമായി നിലനില്‍ക്കാനുള്ള കഴിവുണ്ട്. വെള്ളം അഞ്ചുമിനിറ്റിലേറെ തിളപ്പിച്ചാല്‍ മാത്രമേ ഈ രോഗാണുക്കള്‍ നശിക്കുകയുള്ളൂ. എലിപ്പനി മഴക്കാലത്തും വ്യാപകമാകാറുണ്ട്. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കള്‍ പുറത്തുവരുന്നത്. കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തിലും, ലവണാംശം കുറഞ്ഞ വെള്ളത്തിലും, അണുനാശിനികള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കാത്ത ജലത്തിലും രോഗാണുക്കള്‍ സജീവമായി നിലനില്‍ക്കുന്നു. രോഗബാധിതരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന വെള്ളവുമായി നേരിട്ടു ബന്ധമുണ്ടാകുമ്പോഴോ രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുടിക്കുമ്പോഴോ സൂക്ഷ്മജീവികള്‍ മനുഷ്യശരീരത്തിനുള്ളില്‍ പ്രവേശിച്ചേക്കാം. ശരീരത്തിലെ മുറിവുകളിലൂടെയും, കണ്ണ്, മൂക്ക്, വദനഭാഗങ്ങള്‍ ഇവയുടെ കട്ടികുറഞ്ഞ ശ്ലേഷ്മചര്‍മത്തിലൂടെയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു. പരിസരശുചിത്വത്തിലൂടെയും എലി നശീകരണത്തിലൂടെയും രോഗം നിയന്ത്രിക്കാം.

മഴക്കാലരോഗങ്ങള്‍ പരത്തുന്നതില്‍ രോഗിയോടൊപ്പം തന്നെ രോഗാണുവാഹകര്‍ക്കും പ്രധാന പങ്കുണ്ട്. പ്രത്യേക രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഇവരുടെ മലത്തിലൂടെയും മൂത്രത്തിലൂടെയുമൊക്കെ ലക്ഷക്കണക്കിന് രോഗാണുക്കള്‍ വിസര്‍ജിക്കപ്പെടുന്നു. അപൂര്‍ണമായ ചികിത്സകൊണ്ടും, രോഗാണുക്കള്‍ക്കെതിരായ പ്രതിരോധ ശക്തി ആര്‍ജിക്കുന്നതുകൊണ്ടുമൊക്കെ ഒരു വ്യക്തി രോഗാണുവാഹകനായി മാറിയേക്കാം. ടൈഫോയിഡ് ബാധിച്ച രോഗി, രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായതിനുശേഷവും, ആറുമുതല്‍ എട്ട് ആഴ്ചകള്‍വരെ മലത്തിലൂടെയും മൂത്രത്തിലൂടെയും രോഗാണുക്കളെ വിസര്‍ജിച്ചേക്കാം. രോഗം ഭേദമായതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും രോഗാണുക്കളെ പുറന്തള്ളുന്ന രോഗാണുവാഹകരാണ് മുഖ്യമായും രോഗം പരത്തുന്നത്. ടൈഫോയിഡ് രോഗികളില്‍ രണ്ടുമുതല്‍ അഞ്ചു ശതമാനംവരെ ആളുകള്‍ ഇങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷവും രോഗാണുവാഹകരായി തുടരുന്നു. കോളറ ബാക്ടീരിയയും ദീര്‍ഘനാള്‍ മനുഷ്യശരീരത്തില്‍ നിലനില്‍ക്കും. രോഗം ഭേദമായതിനുശേഷം രോഗി രണ്ടുമുതല്‍ മൂന്ന് ആഴ്ചകള്‍വരെ രോഗാണുക്കളെ മലത്തിലൂടെ വിസര്‍ജിക്കും. പ്രകടമായ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത രോഗാണുവാഹകരെ കണ്ടെത്തി ചികിത്സിക്കുക പലപ്പോഴും പ്രായോഗികമല്ല.

ടൈഫോയിഡ്, അമീബിയാസിസ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ ശരിയായ ചികിത്സ പൂര്‍ണമായ കാലയളവില്‍ ചെയ്യണം. രോഗം ഭേദമായതിനുശേഷവും ഡോക്ടറുടെ നിര്‍ദേശപ്രകാരം തുടര്‍പരിശോധനകള്‍ക്കും വിധേയമാകണം. രോഗം സുഖമായതിനുശേഷം ആറുമാസത്തേക്കെങ്കിലും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ ശരിയായ വ്യക്തിശുചിത്വം പാലിക്കണം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

$നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക 

$ആഹാരസാധനങ്ങള്‍ വേവിച്ചു ചൂടോടെ ഉപയോഗിക്കണം

$ഭഷണസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക 

$പാത്രങ്ങള്‍ കഴുകാന്‍ ശുദ്ധജലം മാത്രം 

$പഴങ്ങള്‍, പച്ചക്കറികള്‍ നന്നായി കഴുകി ഉപയോഗിക്കുക

$ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ വൃത്തിയാക്കണം

$മല വിസര്‍ജനത്തിനുശേഷം കൈകാലുകള്‍ സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക 

$പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തരുത് 

$രോഗിയെ ശുശ്രൂഷിക്കുന്നവര്‍ ശുചിത്വം പാലിക്കുക 

$മാലിന്യങ്ങള്‍കലര്‍ന്ന പരിസരം ബ്ലീച്ചിങ്പൗഡര്‍ ഉപയോഗിച്ച് വൃത്തിയാക്കാണം. 

$മുറിവുള്ളവര്‍ അഴുക്കുവെള്ളത്തില്‍ പണിയെടുക്കരുത് 

$പനി അവഗണിക്കരുത്. സ്വയം ചികിത്സയുമരുത്, വൈദ്യസഹായം തേടുക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

Mollywood

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

India

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

India

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

പുതിയ വാര്‍ത്തകള്‍

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

വിനാശകരമായ രാഷ്‌ട്രീയശക്തിയാണിവർ ; രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ കോക്രോച്ച് പാർട്ടിയെ ന്യായീകരിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.