Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശിവജിയുടെ മാതൃകാഭരണം

സത്ഭരണത്തില്‍ സ്ത്രീകളുടെ നിലയെന്തായിരിക്കണം, വിവിധ മതസമൂഹങ്ങളോടുള്ള സമീപനം എങ്ങനെ, ജനങ്ങളോട്,  ഉദ്യോഗസ്ഥരോട്, സൈനികരോട് എന്നു തുടങ്ങി ഒരു യഥാര്‍ത്ഥ ആദര്‍ശ ഭരണാധികാരിയും ഭരണ  വ്യവസ്ഥയുമായിരുന്നു മഹാനായ ആ ചക്രവര്‍ത്തിയിലൂടെ ആധുനിക ഭാരതത്തിന് ലഭിച്ചത്.

കാ.ഭാ.സുരേന്ദ്രന്‍byകാ.ഭാ.സുരേന്ദ്രന്‍
Jun 16, 2019, 04:35 am IST
inSamskriti

രാജ്യത്തിന്റെ സുരക്ഷക്കും പുരോഗതിക്കും വേണ്ട എല്ലാ മേഖലയും ശാസ്ത്രീയവും കാര്യക്ഷമവും സുതാര്യവുമാക്കി. ഒരു കുതിരക്ക് വൈകല്യമുണ്ടെന്നും അതിനെ വില്‍ക്കുകയാണ് നല്ലതെന്നും പറഞ്ഞ ഉദേ്യാഗസ്ഥനോട് നാളുകള്‍ ഏറെക്കഴിഞ്ഞ് കണ്ടപ്പോള്‍ കുതിരയെ വിറ്റോ, പണം ഖജനാവില്‍ അപ്പോള്‍ത്തന്നെ അടച്ചോ എന്ന അന്വേഷണം ഒരു ഭരണാധികാരിയുടെ ധനശ്രദ്ധയെ കാണിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തെയും. പാലത്തിനും റോഡിനും വികസനത്തിനുമെന്ന പേരില്‍ കോടികള്‍ വിഴുങ്ങുന്ന ഇന്നത്തെ ഭരണാധികാരികള്‍ക്ക് ഇതില്‍ നിന്നൊക്കെ എന്തെങ്കിലും പഠിക്കാനുണ്ടാകുമോ ? 

ആധുനിക പീരങ്കി വിദ്യ ഇംഗ്ലീഷുകാരോട് ചോദിച്ചിട്ടു കിട്ടാതെ വന്നപ്പോള്‍ ഫ്രഞ്ചുകാരോട് ആ സാങ്കേതിക വിദ്യ വാങ്ങുകയും പുരന്ദര്‍ കോട്ട പീരങ്കി നിര്‍മ്മാണശാലയാക്കി മാറ്റുകയും ചെയ്തു. ങമസല ശി കിറശമ എന്നതിന്റെ പൂര്‍വ്വ രൂപം! ഒപ്പം തന്നെ കല്യാണിലും ഭിവണ്ഡിയിലും കപ്പല്‍ നിര്‍മ്മാണ ശാലയും തുടങ്ങി. അടി പരന്ന ചെറു യുദ്ധക്കപ്പലുകളും ചരക്കുകപ്പലുകളും ആവശ്യത്തിനും വില്‍പ്പനക്കും നിര്‍മ്മിച്ചു. യുദ്ധക്കപ്പലിന്റെ മോഡലിന് ‘സംഗമേശ്വരി’ എന്ന പേരും നല്‍കി. കടല്‍ത്തീരത്തിന്റെ വാണിജ്യപരവും സുരക്ഷാപരവുമായ പ്രാധാന്യം മനസ്സിലാക്കി ‘സമുദ്രക്കോട്ടകള്‍’കെട്ടി. ഉപ്പു കാറ്റ് കൊണ്ട് നശിക്കാതിരിക്കാന്‍ കോട്ട നിര്‍മ്മാണത്തില്‍ സിങ്ക് ഉപയോഗിച്ചു. ശത്രുരാജ്യങ്ങളുടെ ബലദൗര്‍ബ്ബല്യങ്ങള്‍ മനസ്സിലാക്കി.

ഒമ്പത് ശത്രുക്കളെ അടയാളപ്പെടുത്തി. മുഗളര്‍, ഇംഗ്ലീഷുകാര്‍, ഡച്ച്, പോര്‍ട്ടുഗീസ്, ഫ്രഞ്ച്, സിദ്ധികള്‍, ഗോല്‍ക്കൊണ്ട, ബീജാപ്പൂര്‍, കൂടാതെ രാജ്യത്തിന് അകത്തുതന്നെയുള്ള ശത്രുക്കള്‍. എല്ലാ ശത്രുക്കളോടും ഒരുപോലെയല്ല ഇടപെട്ടത്. വിദേശ ശത്രുക്കളോടുള്ള നയമായിരുന്നില്ല ഉള്ളിലുള്ളവരോട് ഉണ്ടായിരുന്നത്. വിദേശ ശത്രുക്കളോട് യുദ്ധം വേണ്ടി വരുമ്പോള്‍ത്തന്നെ വാണിജ്യവ്യാപാര ബന്ധങ്ങള്‍ നിലനിര്‍ത്തിയിരുന്നു. മുഗളരെ വിദേശ ശത്രുവായി കണ്ടപ്പോള്‍ ബീജാപ്പൂരിനെയും ഗോല്‍ക്കൊണ്ടയെയും ഇസ്ലാമിക ഭരണമാണെങ്കിലും സ്വദേശീയര്‍ എന്ന നിലയ്‌ക്കാണ് കണക്കാക്കിയത്. ആഭ്യന്തര ശത്രുക്കളോട് കൂടതല്‍ സന്ധിയും തന്ത്രവും അവസാന കൈയ്‌ക്ക് മാത്രം ബലപ്രയോഗവും എന്നതായിരുന്നു നയം. 

കൃഷിയാണല്ലോ ഭാരതത്തിന്റെ മറ്റൊരു കരുത്ത്. കര്‍ഷകരില്‍ വിശ്വാസവും സംതൃപ്തിയും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതിന് ഓരോ ഗ്രാമത്തിലും നാല് കര്‍ഷകരെയും മൂന്ന് ഉദ്യോഗസ്ഥരെയും ചേര്‍ത്ത് ഒരു സമിതിയുണ്ടാക്കി. കൃഷിയെ സംബന്ധിച്ച കണക്കെടുപ്പ് , നാശനഷ്ടമുണ്ടായാല്‍ അത് നികത്തല്‍, ഉപകരണങ്ങളോ കന്നുകാലികളോ നഷ്ടപ്പെട്ടാല്‍ പകരം നല്‍കല്‍ തുടങ്ങി ഭരണകൂടം തങ്ങളുടെ കൂടെയാണെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്തി. ഭരണമെന്നാല്‍ രാജ്യസേവനമാണ് എന്ന് സ്വഭരണം കൊണ്ട് ശിവജി ജനങ്ങളെ കാണിച്ചുകൊടുത്തു. 

ഇങ്ങനെ ഏത് രംഗം പരിശോധിച്ചാലും ഒരു മാതൃകാ ഭരണവും ജീവിതവുമാണ് ഛത്രപതി ശിവജിയിലൂടെ നാം കാണുന്നത്. സത്ഭരണത്തില്‍ സ്ത്രീകളുടെ നിലയെന്തായിരിക്കണം, വിവിധ മതസമൂഹങ്ങളോടുള്ള സമീപനം എങ്ങനെ, ജനങ്ങളോട്,  ഉദ്യോഗസ്ഥരോട്, സൈനികരോട് എന്നു തുടങ്ങി ഒരു യഥാര്‍ത്ഥ ആദര്‍ശ ഭരണാധികാരിയും ഭരണ  വ്യവസ്ഥയുമായിരുന്നു മഹാനായ ആ ചക്രവര്‍ത്തിയിലൂടെ ആധുനിക ഭാരതത്തിന് ലഭിച്ചത്. എല്ലാ വിഭാഗത്തിലും പെട്ടവരെയും ആദര്‍ശശാലികളായി ജീവിക്കാനും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും രാസത്വരകമായി അദ്ദേഹം ഉപയോഗിച്ചത് ഈശ്വരവിശ്വാസവും സ്വരാജ്യ സ്‌നേഹവും ആയിരുന്നു. മറ്റെല്ലാം അതിനു താഴെ മാത്രം. ആ മാതൃക നാം വലിച്ചെറിഞ്ഞതാണ് സ്വതന്ത്ര ഭാരതം ചെയ്ത തെറ്റ്. 

ഇന്ന് വീണ്ടും ആ ശംഖനിദാനം മുഴങ്ങുന്നുവോ? ആദര്‍ശങ്ങളെ വണങ്ങുക, സ്വധര്‍മ്മത്തെ അനുഷ്ഠിക്കുക, ജനങ്ങളില്‍ ആത്മവിശ്വാസം ജനിപ്പിക്കുക, എല്ലാവരെയും സ്വകര്‍ത്തവ്യ നിരതരാക്കുക, പരസ്പര ബഹുമാനം ശീലിപ്പിക്കുക, ഭക്തിയും ശ്രദ്ധയും വളര്‍ത്തുക, സര്‍വോപരി എല്ലാത്തിനും മേലെ സ്വരാജ്യസ്‌നേഹവും സമര്‍പ്പണവും എല്ലാവരിലും സൃഷ്ടിക്കുക ക്ഷേമരാജ്യത്തിലേക്കും വൈഭവ പൂര്‍ണ രാഷ്‌ട്ര ജീവിതത്തിലേക്കുമുള്ള രാജപാതയാണത്. 

(അവസാനിച്ചു)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Kerala

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

Kerala

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.