Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ശബരിമലയില്‍ അയ്യപ്പനിരിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ നേട്ടത്തിനല്ല; ഭക്തരെ ആട്ടിയകറ്റി പൊലീസ് ക്ഷേത്രം വളഞ്ഞതെന്തിന്’; സര്‍ക്കാര്‍ ശബരിമല ഭരണം കൈയടക്കിയെന്ന് അഡ്വക്കറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2019, 05:04 pm IST
inKerala

തിരുവനന്തപുരം: സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിയെ തുടര്‍ന്ന് ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷണര്‍. മണ്ഡല- മകരവിളക്ക് കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വെറും കാഴ്ചക്കാര്‍ മാത്രമാണെന്നും പോലീസ് അടക്കമുള്ള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ശബരിമലയുടെ ഭരണം കൈയ്യടക്കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. 

പമ്പയിലേക്ക് തീര്‍ത്ഥാകരുടെ സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടുന്നതുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച് അഡ്വക്കറ്റ് കമ്മീഷണറാണ് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. തീര്‍ത്ഥാടകര്‍ അനുഭവിച്ച പ്രയാസങ്ങള്‍ വിവരണാതീതമാണെന്ന് വിലയിരുത്തുന്ന കമ്മീഷണര്‍ ബോര്‍ഡിന്റെ ഭരണം പോലീസ്, കെഎസ്ആര്‍ടിസി , ഫോറസ്റ്റ് അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ തട്ടിയെടുത്തെന്ന് കുറ്റപ്പെടുത്തുന്നു. ശബരിമലയില്‍ അയ്യപ്പനിരിക്കുന്നത് ലോകത്തെമ്പാടുമുള്ള തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ്. അല്ലാതെ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേട്ടത്തിന് വേണ്ടിയല്ലെന്നാണ് കമ്മീഷണര്‍ കുറ്റപ്പെടുത്തുന്നത്. 

തീര്‍ത്ഥാടകരോട് പൊലീസ് നടത്തുന്നത് ക്രൂരവും മനുഷ്യത്വരഹിതവുമായി കാര്യങ്ങളാണ്. എല്ലാ മാസ പൂജയുടെയും തലേ ദിവസം വൈകിട്ട് അഞ്ച് മണിയോടെ ശബരിമല തുറക്കുന്നുണ്ട്. എന്നാല്‍ തീര്‍ത്ഥാടകരെ പോലീസ് പമ്പയില്‍ തടയുകയാണ്. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്ക് ശേഷം മാത്രമാണ് ഇപ്പോഴും മലകയറാന്‍ അനുവദിക്കുന്നത്. എന്തിനാണ് തീര്‍ത്ഥാടകരോട് പോലീസ് ഇങ്ങനെ പെരുമാറുന്ന തറിയില്ല. അതിനാല്‍ ഈ നിയന്ത്രണം ഉടന്‍ നീക്കാന്‍ ഇടപെടണമെന്ന് റിപ്പോര്‍ട്ടില്‍ അഡ്വക്കറ്റ് കമ്മീഷണര്‍ എഎസ്പി കുറുപ്പ് പറയുന്നു. 

പമ്പാ തീരത്തു സംരക്ഷണ ഭിത്തി കെട്ടിയാല്‍ മെയിന്‍ റോഡ് ഗതാഗതത്തിന് ഉപയോഗിക്കാം. പ്രളയത്തില്‍ ഒഴുകിവന്ന മണല്‍ ഭിത്തി കെട്ടാന്‍ ഉപയോഗിക്കാമായിരുന്നു. ഇറിഗേഷന്‍, വനം വകുപ്പുകള്‍ ഒന്നും ചെയ്യുന്നില്ല. പണമില്ലാത്തതിനാല്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ സഹായം തേടുകയാണ്. മന്ത്രവാദി ഭൂതത്തെ ആട്ടിയകറ്റുന്നതുപോലെ ഭക്തരെ ആട്ടിയകറ്റിയതാണു സാമ്പത്തിക ഞെരുക്കത്തിനു കാരണം.

പമ്പാതീരത്ത് തല്‍ക്കാലികമായി സ്ഥാപിച്ച ആയിരക്കണക്കിനു മണല്‍ച്ചാക്കുകള്‍ പൊട്ടിയ നിലയിലാണ്. ഈ മഴയില്‍ മണല്‍ ഒഴുകി നദിയിലെത്താനും പത്തനംതിട്ട, ചെങ്ങന്നൂര്‍ ഭാഗങ്ങളിലേക്ക് ഒഴുകാനും സാധ്യതയുണ്ട്. മണല്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന വനംവകുപ്പ് അതു വില്‍ക്കാനോ സംരക്ഷിക്കാനോ നടപടിയെടുക്കുന്നില്ല. മാസ പൂജയ്‌ക്കു വൈകിട്ടു നട തുറക്കുന്ന ദിവസം ഉച്ചവരെ ഭക്തരെ തടഞ്ഞ് നട്ടുച്ച വെയിലത്തു കയറ്റിവിട്ടതു ക്രൂരമായി. പുലര്‍ച്ചെ കടത്തിവിട്ടാല്‍ ബുദ്ധിമുട്ടില്ലാതെ മലകയറി, വിശ്രമിച്ചു ദര്‍ശനം നടത്താന്‍ ഭക്തര്‍ക്കു സാധിക്കുമായിരുന്നു. ഭക്തരെ അനുവദിക്കാതെ പൊലീസ് ക്ഷേത്രം വളഞ്ഞതിന്റെ കാരണം വ്യക്തമല്ല.

കഴിഞ്ഞ സീസണില്‍ നിലയ്‌ക്കലില്‍ വാഹനം നിര്‍ത്തി കെഎസ്ആര്‍ടിസി പാര്‍ക്കിങ് സ്ഥലം വരെ ഭക്തര്‍ നടക്കുകയായിരുന്നു. ഭാരവാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി നിലയ്‌ക്കലില്‍ 110 ഹെക്ടര്‍ ദേവസ്വം ബോര്‍ഡ് വിലയ്‌ക്കു വാങ്ങിയതാണ്. ഹില്‍ടോപ്, ത്രിവേണി, ചക്കുപാലം1, ചക്കുപാലം2 ഗ്രൗണ്ടുകളില്‍ പാര്‍ക്കിങ് സ്ഥലം സര്‍ക്കാര്‍ അനുവദിച്ചതാണ്. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത സ്ഥലങ്ങള്‍ പാര്‍ക്കിങ്ങിന് അനുവദിക്കാതെ ഭക്തരെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ലന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

India

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്
World

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

India

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

India

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.