Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ട്; ശ്രീലങ്കയ്‌ക്ക് കരുത്തേകി മോദി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 9, 2019, 01:49 pm IST
inIndia

ന്യൂദല്‍ഹി: ഇസ്ലാമിക ഭീകരതയില്‍ വിറങ്ങലിച്ച ശ്രീലങ്കന്‍ ജനതയുടെ കണ്ണീരൊപ്പി, കരുത്തു പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതഭീകരവാദം ഹൃദയം പിളര്‍ത്തിയ സിംഹള ദേശത്ത് സാന്ത്വനവുമായെത്തിയ മോദി ചാവേറാക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന പങ്കിട്ടു. ആക്രമണം നടന്ന സെന്റ് ആന്റണീസ് പള്ളി സന്ദര്‍ശിച്ച പ്രധാനമന്ത്രി കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ക്രിസ്ത്യന്‍ സംഘടനാ നേതാക്കള്‍ക്കും പുരോഹിതര്‍ക്കും ഒപ്പമാണ് മോദി പള്ളിയിലെത്തിയത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ 250ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്കയിലെത്തുന്ന ആദ്യ വിദേശ നേതാവാണ് മോദി. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് രാജ്യം അഭിമുഖീകരിച്ചത്. 

ഭീകരത ലോകത്തിന്റെ പൊതുശത്രുവാണെന്നും ഇതിനെതിരായ പോരാട്ടത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും ശ്രീലങ്കയ്‌ക്കുണ്ടാകുമെന്നും മോദി വ്യക്തമാക്കി. ”ഈ ദുരന്തത്തില്‍നിന്നും ശ്രീലങ്ക ഉയിര്‍ത്തെഴുന്നേല്‍ക്കും. ഭീകരര്‍ക്ക് ശ്രീലങ്കയുടെ കരുത്ത് ഇല്ലാതാക്കാന്‍ കഴിയില്ല. ഇന്ത്യയുടെ പിന്തുണ ഇവിടുത്തെ ജനങ്ങള്‍ക്കുണ്ടാകും. ഇരകളുടെ കുടുംബത്തിനൊപ്പമാണ് എന്റെ ഹൃദയം”. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഭീകരത പൊതുഭീഷണിയാണെന്നും യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്നും ശ്രീലങ്കന്‍ പ്രസിഡന്റ്‌മൈത്രിപാല സിരിസേന അഭിപ്രായപ്പെട്ടതായി അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം മോദി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ശോഭനമായ ഭാവിക്ക് ശ്രീലങ്കയുമായി യോജിച്ച് പ്രവര്‍ത്തിക്കും. സിരിസേനയ്‌ക്കൊപ്പം പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ അദ്ദേഹം അശോക മരത്തിന്റെ തൈ നട്ടു.

പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ രജപക്ഷെ, തമിഴ് നേതാക്കള്‍ എന്നിവരുമായും മോദി ചര്‍ച്ച നടത്തി. കൊളംബോയിലെ ഇന്ത്യന്‍ ഹൗസില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു. ലോകത്ത് ഇന്ത്യ ശക്തമായ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രധാന പങ്ക് വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കാണെന്നും മോദി ചൂണ്ടിക്കാട്ടി. ”ശ്രീലങ്കയ്‌ക്ക് ഞങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. രാജ്യത്തിന്റെ പുരോഗതിക്കായി ഇന്ത്യ എപ്പോഴും കൂടെയുണ്ടാകുമെന്ന് ശ്രീലങ്കയിലെ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ഉറപ്പ് നല്‍കുന്നു”. മടങ്ങുന്നതിന് മുന്‍പായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഫലപ്രദമായ സന്ദര്‍ശനത്തിന് ട്വിറ്ററിലൂടെ സിരിസേനയും നന്ദി പ്രകടിപ്പിച്ചു.

ഇത്തവണ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സിരിസേന പങ്കെടുത്തിരുന്നു. 2015ലും  2017ലും മോദി ശ്രീലങ്ക സന്ദര്‍ശിച്ചിട്ടുണ്ട്. സുരക്ഷ, വ്യാപാരം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ധിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാരില്‍ മോദിയുടെ ആദ്യ വിദേശ പര്യടനമാണിത്. മാലദ്വീപിന് ശേഷമാണ് മോദി ശ്രീലങ്കയിലെത്തിയത്. അയല്‍ക്കാര്‍ ആദ്യം എന്ന നയത്തിന്റെ ഭാഗമായാണ് ഈ രാജ്യങ്ങള്‍ തെരഞ്ഞെടുത്തത്. രണ്ട് രാജ്യങ്ങളിലും മുസ്ലിം ഭീകരതയാണ് മോദി പ്രധാനമായി ചൂണ്ടിക്കാട്ടിയതെന്നതും ശ്രദ്ധേയമാണ്. ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള ഭീകരത വലിയ വിപത്താണെന്ന് പാക്കിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ച് മാലദ്വീപില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

India

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.