Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ തോറ്റമ്പല്‍, മരുന്ന് പരീക്ഷണം, വൈറസ് സിനിമ, നിപ പരിഭ്രാന്തിയില്‍ സംശയങ്ങളുയര്‍ത്തി സോഷ്യല്‍ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2019, 07:34 pm IST
inKerala

കൊച്ചി: നിപ വൈറസ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിനെ ആശങ്കയോടെയും ജാഗ്രതയോടെയുമാണ് കേരളം കാണുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങളായി നിരവധി സംശയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.  നിപ എങ്ങനെ ഒരാളില്‍ മാത്രം എത്തി, മരുന്ന് പരീക്ഷണം ആണോ, പരാജയം മറച്ചുവയ്‌ക്കാനുള്ള സര്‍ക്കാര്‍ പദ്ധതി, വൈറസ് സിനിമയുടെ പ്രൊമോഷന്‍ ഉള്‍പ്പടെ ചിന്തിച്ചാല്‍ അടിസ്ഥാനമുള്ളായ നിരവധി സംശയങ്ങളാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.

കോഴിക്കോട് നിപ ബാധിച്ചപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങളെ മുന്‍ നിര്‍ത്തിയാണ് എറണാകുളത്തെ നിപ ബാധയെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ സംശയം ഉയര്‍ത്തുന്നത്. പനി വന്ന യുവാവ് മൂന്നു തവണയാണ് കളമശ്ശേരി പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. സാധാരണ ഗതിയില്‍ പനിയുമായി വരുന്ന ഒരാള്‍ക്ക് ആദ്യ തവണ മരുന്ന് കൊടുത്തശേഷം വീണ്ടും വരികയാണെങ്കില്‍ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയോ കൂടുതല്‍ വിദഗ്ധ പരിശോധനയക്ക് നിര്‍ദ്ദേശിക്കുകയോ വേണം. 

പ്രത്യേകിച്ച് നിപ ഡിസംബര്‍ മുതല്‍ ജൂലെവരെ രണ്ടാംഘട്ട പ്രവേശനം നടത്താന്‍ സാധ്യത ഉണ്ടെന്ന ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍. എന്നാല്‍ മൂന്നുതവണ എത്തിയിട്ടും നിപ ലക്ഷങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍ എന്തുകൊണ്ട് വിദഗ്ധ പരിശോധന നിര്‍ദ്ദേശിച്ചില്ല എന്ന് സോഷ്യല്‍ മീഡിയ ചേദിക്കുന്നു.മാത്രമല്ല തന്റെ അടുത്ത് വരുന്ന രോഗിക്ക് വിട്ടുമാറാത്ത പനി ഉണ്ടെങ്കില്‍ ആ വിവരം സര്‍ക്കാരിലേക്ക് അറിയിക്കണം. മെഡിക്കല്‍ കോളേജ് അടക്കമുള്ള സംവിധാനങ്ങളുമായി എന്തുകൊണ്ട് ബന്ധപ്പെടുത്തിയില്ല? സോഷ്യല്‍ മീഡിയ ചേദിക്കുന്നു.  

വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം അഥവാ രോഗവ്യാപനസമയം 4 മുതല്‍ 14 ദിവസം വരെയാണ്. അത് 21 ദിവസം വരെ ആകാം. പനിവന്നത് മുതല്‍ വിദ്യാര്‍ത്ഥിയുടെ അമ്മയും അനുജത്തിയും വല്യമ്മയും അടക്കമുള്ളവര്‍ അടുത്ത് ഇടപഴകി. രോഗം മൂര്‍ച്ഛിക്കുമ്പോഴും അവര്‍ തന്നെയാണ് ഒപ്പം ഉണ്ടായിരുന്നത്.  കോഴിക്കോട് രോഗം ആദ്യം വന്നെന്ന് കരുതുന്ന സാബിത്തിനെ ബാപ്പയും അനുജനും വല്യുമ്മയുമൊക്കെ പരിചരിച്ചപോലെ. അവര്‍ക്ക് രോഗം ബാധിച്ചിരുന്നു.  എന്നാല്‍ ഇവിടെ വിദ്യാര്‍ത്ഥിയുമായി ഇടപഴകിയ ആരിലും രോഗത്തിന്റെ സാന്നിധ്യം പോയിട്ട് പനിപോലും വന്നിട്ടില്ല. അപ്പോള്‍ അത് നിപ അല്ലേ ? ട്രോളന്മാര്‍ ചേദിക്കുന്നു.

സ്വകാര്യ ആശുപത്രിയില്‍ എത്തിയ ശേഷമാണ് ‘എന്‍സിഫലൈറ്റിസ്’ എന്ന് തിരിച്ചറിയുന്നത്. എന്‍സിഫലൈറ്റിസ് എന്നാല്‍ റാബിസ്, എച്ച്‌ഐവി, എച്ച്5 എന്‍1, അക്കമുള്ള പത്തിലധികം രോഗങ്ങളാകാം. എന്‍സിഫലൈറ്റിസ് ലക്ഷണം ഉണ്ടായിട്ടും ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ എന്തുകൊണ്ട്  നമ്പര്‍ വണ്‍ ആരോഗ്യവകുപ്പിന് കീഴിലെ  ആശുപത്രിക്ക് സാധിച്ചില്ല? സ്വകാര്യ ആശുപത്രി ബാംഗ്ലൂരിലെ സ്വകാര്യ ലാബിലേക്ക് അയച്ച് നടത്തിയ പരിശോധനയിലാണ് നിപ സംശയം ഉയരുന്നത്. ഒരു പ്രത്യേക മാധ്യമത്തില്‍ നിപ തന്നെ എന്ന് വാര്‍ത്തവരുന്നു. അതിനുശേഷമാണ് സംസ്ഥാന ആരോഗ്യവകുപ്പുപോലും കാര്യങ്ങള്‍ അറിയുന്നത്. 

നാഷണല്‍ വൈറോളജി ലാബ് ആലപ്പുഴയില്‍ ഉള്ളപ്പോള്‍ എന്തിനാണ് സ്വകാര്യ ആശുപത്രി ബാംഗ്ലൂരിലെ സ്വകാര്യ ലാബിലേക്ക് സാമ്പിളുകള്‍ പരിശോധനയക്ക് അയക്കുന്നത്? എന്തുകൊണ്ട് ‘എന്‍സിഫലൈറ്റിസ്’ ആണെന്ന വിവരംപോലും സര്‍ക്കാരിനെ അറിയിച്ചില്ല? പ്രത്യേകിച്ച് ആരോഗ്യവകുപ്പ് ജാഗ്രത നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍. അതോ സ്വകാര്യ ആശുപത്രികളെ സര്‍ക്കാര്‍ കയര്‍ ഊരി വിട്ടിരിക്കുകയാണോ? ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം വിദ്യാര്‍ത്ഥിയുടെ ശ്രവം എടുത്ത് പരിശോധനയ്‌ക്ക് അയച്ചിട്ടില്ല. സ്വകാര്യ ആശുപത്രി തന്നെയാണ് വിദ്യാര്‍ത്ഥിയുടെ ശ്രവങ്ങള്‍ പരിശോധനയക്ക് അയക്കുന്നത്. ഇതിലെ സത്യസന്ധതയില്‍ എന്ത് ഉറപ്പാണ് സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നത്? ‘റിബാവൈറിന്‍’ നല്‍കി രോഗം ഭേദമായി എന്ന് വരുത്തി തീര്‍ക്കാനും പേറ്റന്റ് ലഭിക്കാനായി ഓസ്‌ട്രേലിയയില്‍ നിന്നുള്ള ‘ഹ്യൂമന്‍ മോണല്‍ ക്ലോണല്‍ ആന്റി ബോഡി’ പരീക്ഷിക്കാനും ആയിരുന്നോ ശ്രമം എന്നും ചോദിക്കുന്നു. 

വവ്വാലിനെ പഴിക്കണോ എന്ന ചോദ്യവുമായാണ് മറ്റൊരുകൂട്ടം രംഗത്ത് ഉള്ളത്.  കോഴിക്കോട് നടത്തിയ പരിശോധനയില്‍ മൂന്നാം തവണയാണ് പഴം തീനി വവ്വാലില്‍ വൈറസ് കണ്ടെത്തിയത്. അതും ആദ്യം രോഗബാധിച്ച ആളിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ പഴംതീനി വവ്വാലുകളില്‍ കണ്ടെത്താനുമായില്ല. മാത്രമല്ല വവ്വാലുകള്‍ ഭയചകിതരകുമ്പോള്‍ മാത്രമാണ് രോഗാണു പുറത്തേക്ക് വരാന്‍ സാധ്യത. അന്ന് എങ്ങനെയാണ് രോഗാണു മനുഷ്യരിലേക്ക് എത്തിയത് എന്ന് കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ജീവാംശമുള്ളവയില്‍ മാത്രമാണ് രോഗാണു നിലനില്‍ക്കുന്നത്. അതായത് ഉമിനീര്‍, കഫം പോലുള്ള ശ്രവങ്ങളില്‍. മലേഷ്യയില്‍ രോഗം പടരുന്നത്  പനംകള്ള് വഴിയാണ്. 

ബാക്ടീരിയ ഉള്‍പ്പെടെയുള്ള സൂക്ഷ്മജീവികളുടെ സാന്നിധ്യമുള്ളതാണ് കള്ള്. അതിനാലാണ് വവ്വാലിന്റെ മൂത്രം വീണ കള്ളില്‍ വൈറസ് നിലനിന്നത്. ബംഗ്ലാദേശിലും കള്ളില്‍ നിന്നാണ് വന്നതെന്നാണ് കണ്ടെത്തിയതെന്നും എന്നാല്‍ കോഴിക്കോട് ഏതിലൂടെയാണ് വവ്വാലില്‍ നിന്ന് രോഗം മനുഷ്യനിലേക്ക് എത്തിയതെന്ന് ഇന്നും അഞ്ജാതമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഇപ്പോഴും വവ്വാലിന് പിറകെയാണ് അന്വേഷണം. മറ്റൊരാളിലും രോഗം കണ്ടെത്താത്ത സാഹചര്യത്തിലും വിദ്യാര്‍ത്ഥിക്ക് ആരോഗ്യ പുരോഗതി ഉണ്ടായി അമ്മയോട് സംസാരിച്ച സാഹചര്യത്തിലും  അവനോട് ചോദിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ പോരെയെന്നും സോഷ്യല്‍ മീഡിയ വിരുതന്മാര്‍ ചോദിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടത്പക്ഷത്തിന്റെയും മുഖ്യമന്ത്രിയുടെയും തോല്‍വി മറയ്‌ക്കാനാണോ നിപയെ കൊണ്ടുവന്നതെന്ന് മറ്റൊരുവിഭാഗം ചോദിക്കുന്നു. പ്രളയത്തിലെ പുനര്‍നിര്‍മാണവും ഡാം തുറന്ന് വിട്ട്തും അടക്കമുള്ളവയെല്ലാം അപ്രത്യക്ഷമാക്കാന്‍ നിപയെ ഉപയോഗിച്ചുവെന്നും സോഷ്യല്‍മീഡിയ പരിഹസിക്കുന്നു. ചിലര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. നിപ വന്നെന്ന് പറഞ്ഞ് വൈറസ് സിനിമയുടെ പ്രൊമോഷന്‍ സര്‍ക്കാര്‍ നടത്തുകയാണോ എന്ന് ചിലര്‍ ചോദിക്കുന്നു. പിന്നണിപ്രവര്‍ത്തകരുടെ ഇടത് അനുഭാവവും വൈറസ് പിന്നണിപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നത് ഇതിനാണോയെന്നും  സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.