തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് റോയും എന്‍ഐഎയും അന്വേഷിക്കുന്നു. സ്വര്‍ണം കടത്തിയ സെറീന ഷാജിക്ക് പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.ഇതേത്തുടര്‍ന്നാണ് പ്രതികളുടെ വിദേശബന്ധം റോയും എന്‍ഐഎയും അന്വേഷിക്കുന്നത്.
ദേശീയ സുരക്ഷ ഉള്‍പ്പെട്ട കേസായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഡിആര്‍ഐ ആവശ്യപ്പെട്ടു. പ്രതികള്‍ പലപ്പോഴായി വിമാനത്താവളം വഴി കോടികള്‍ വിലവരുന്ന സ്വര്‍ണം കടത്തിയിരുന്നുവെന്നും ഡിആര്‍ഐ അറിയിച്ചു.
കസ്റ്റംസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഗൂഢാലോചന നടന്നത്. പ്രകാശ് തമ്പി, വിഷ്ണു എന്നിവരും ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് ഡിആര്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ജ്വല്ലറി വഴിയാണ് കള്ളക്കടത്ത് സ്വര്‍ണം വില്‍പന നടത്തിയതെന്ന് സിബിഐ വെളിപ്പെടുത്തി.
















