കൊല്ലം: കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്ത് പൊതുചന്തയില്‍ ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണില്‍ വന്‍ തീപിടിത്തം. ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കുണ്ടറയില്‍ നിന്നും കൊട്ടാരക്കരയില്‍ നിന്നും രണ്ടു യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കി. വീടുകളില്‍ നിന്നു കഴുകി വൃത്തിയാക്കി ഉണക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പൊതുചന്തയ്ക്കു സമീപം ടിന് ഷീറ്റ് കൊണ്ടു നിര്‍മിച്ച ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. പ്ലാസ്റ്റിക് കത്തിയതിന്റെ.രൂക്ഷഗന്ധവും ചൂടും പ്രദേശത്ത് വ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: