Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഏകവുംഅദ്വിതീയവുമായ ബ്രഹ്മം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
May 30, 2019, 09:32 am IST
inSamskriti

ആനുമാനികാധികരണം

സൂത്രം -ജ്ഞേയത്വാവചനാച്ച

പ്രകൃതിയെ ജ്ഞേയമായി പറഞ്ഞിട്ടില്ലാത്തതിനാലും അവ്യക്തം പ്രധാനമല്ല.

സാംഖ്യദര്‍ശനമനുസരിച്ച് പ്രകൃതിയേയും പുരുഷനേയും വേര്‍തിരിച്ച്   അറിയുമ്പോഴാണ് കൈവല്യം നേടുന്നത്. ‘ഗുണപുരുഷാന്തര ജ്ഞാനാത് കൈവല്യം” എന്നതാണ്  മോക്ഷത്തെപ്പറ്റിയുള്ള അവരുടെ പ്രമാണം.

പ്രകൃതിയുടെ സ്വരൂപത്തെ അറിഞ്ഞാലേ പുരുഷനെ അതില്‍ നിന്ന് വേര്‍തിരിച്ച് അറിയാന്‍ കഴിയൂ. അതുകൊണ്ടാണ് 

ഗുണസ്വരൂപമായ പ്രധാനത്തേയും ജ്ഞേയമായാണ് ( അറിയേണ്ടതായാണ് ) സാംഖ്യന്‍മാര്‍ കരുതുന്നത്. 

എന്നാല്‍ വേദാന്തത്തില്‍ ഒരിടത്തും അവ്യക്തത്തെ ജ്ഞേയമായി പറഞ്ഞിട്ടില്ല. അതിനെ ഉപാസിക്കേണ്ടതുമില്ല.

ഏകവും അദ്വിതീയവുമായ ബ്രഹ്മം മാത്രമാണ് അറിയേണ്ടതും ഉപാസിക്കേണ്ടതും.

അതിനാല്‍ അവ്യക്തം ജഗത്കാരണമായ പ്രധാനമല്ല എന്ന് അറിയണം.

സൂത്രം – വദതീതി ചേന്ന പ്രാജ്ഞോ ഹി പ്രകരണാത്

(വദതി ഇതി ചേത് ന പ്രാജ്ഞ: ഹി പ്രകരണാത്)

ജ്ഞേയമായി പറയുന്നുണ്ട് എന്നാണെങ്കില്‍ അത് ശരിയല്ല. എന്തെന്നാല്‍ പരമാത്മാവിനെയാണ് ജ്ഞേയമായി പറഞ്ഞിരിക്കുന്നത്. ആ പ്രകരണത്തില്‍ പരമാത്മാവിനെക്കുറിച്ചാണ് പറയുന്നത്.

കഠോപനിഷത്തില്‍ മഹത്തില്‍ നിന്നും പരമായി അവ്യക്തത്തെ ജ്ഞേയമായി പറയുന്നു എന്ന വാദത്തെയാണ് സൂത്രം നിഷേധിക്കുന്നത്. ഈ പ്രകരണത്തില്‍ പരമാത്മാവിനെ പറ്റി പറയുന്നതിനാല്‍ ജ്ഞേയമെന്നത് പരമാത്മാവാണ്.

കഠോപനിഷത്തില്‍ ‘അനാദ്യനന്തം മഹത: പരം ധ്രുവം നിചായ്യ തന്‍ മൃത്യു മുഖാത് പ്രമുച്യതേ ‘ എന്ന മന്ത്രത്തില്‍  അനാദിയും അനന്തവും മഹത്തില്‍ നിന്ന് പരവും നിത്യവുമായ വസ്തുവിനെ അറിഞ്ഞിട്ട് മരണമുഖത്തില്‍ നിന്ന് മുക്തനായിത്തീരുന്നു എന്ന് പറയുന്നു. ഇവിടെ മഹത: പരം എന്നത് അവ്യക്തത്തെ അഥവാ പ്രധാനത്തെയാണ് ജ്ഞേയമായി പറയുന്നത് എന്നാണ് സാംഖ്യന്‍മാരുടെ വാദം.

ഇവിടെ ജ്ഞേയവസ്തുവിന് പറയുന്ന ലക്ഷണങ്ങളെല്ലാം പ്രധാനത്തിനുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ പ്രധാനത്തെ ജ്ഞേയമായി കാണണം.

എന്നാല്‍ ഇത് ശരിയല്ല എന്നാണ് സൂത്രത്തില്‍ വ്യക്തമാക്കുന്നത്. 

മഹത: പരം എന്നത് പ്രധാനത്തെയല്ല ഉദ്ദേശിച്ചത്.അത് പരമാത്മാവിനെയാണ്. പരമാത്മാവിനെപ്പറ്റി പറയുന്ന പ്രകരണമാകയാല്‍ പരമാത്മാവിനെയാണ് ജ്ഞേയമായി കരുതേണ്ടത്. ഇക്കാര്യം അതിന് മുമ്പും പിന്നീടുമുള്ള മന്ത്രങ്ങളെ കൊണ്ട് ബോധ്യമാകും.

മന്ത്രത്തിലെ എല്ലാ ലക്ഷണങ്ങളും യഥാര്‍ത്ഥത്തില്‍ ചേരുക പരമപുരുഷനായ ഈശ്വരനാണ്.

പരമാത്മാവ് മാത്രമാണ് ജ്ഞേയം. ആ അറിവിലൂടെ മരണത്തിനപ്പുറമെത്താമെന്ന പരമഫലവും ലഭിക്കുന്നു.

അതിനാല്‍ ഇവിടെ ഒരിക്കലും പ്രധാനത്തെയല്ല വര്‍ണിക്കുന്നത്, പരമാത്മാവിനെ തന്നെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.