തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം നടത്തിെല്ലന്നും നിയമ നിര്‍മാണത്തിന് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍, ഇവയുടെ നെഗറ്റീവ് വശം പരിശോധിക്കും. ഇക്കാര്യത്തില്‍ സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും അഭിപ്രായം കേള്‍ക്കും.
തീവ്രവാദക്കേസുകളില്‍ ചുമത്തുന്ന യുഎപിഎ നിയമം സംസ്ഥാന സര്‍ക്കാരോ പോലീസോ ദുരുപയോഗം ചെയ്തിട്ടില്ല. കേസുകളുടെ എണ്ണം മാത്രം കണക്കിലെടുത്ത് രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ മേല്‍ യുഎപിഎ ചുമത്തില്ലെന്നും അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം പരിഗണനയിലാണ്. പ്രളയ ദുരിതാശ്വാസം പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4093.91 കോടി കിട്ടിയെന്നും സാലറി ചാലഞ്ചിലൂടെ ഇതുവരെ 1021.26 കോടി സമാഹരിക്കാനായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
സംസ്ഥാനത്ത് 23.47 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നു മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ആകെ ലഭിച്ച അപേക്ഷകളില്‍ 92 ശതമാനം അപേക്ഷകളില്‍ തീര്‍പ്പ് കല്പിച്ചു വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവശേഷിച്ച അപേക്ഷകളില്‍ എത്രയും വേഗം തീര്‍പ്പ് കല്പിച്ചു വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെയും ഉപകരണങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപങ്ങളില്ലെന്നും അത്തരം ആക്ഷേപമുയരുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. കേരളത്തില്‍ വിവിധ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ പദ്ധതികള്‍ മുഖേന 40 ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് ചികിത്സാസഹായം ലഭിക്കുന്നുണ്ട്.
















