തിരുവനന്തപുരം: തിരുവന്തപുരം നഗരത്തില്‍ സിപിഐയുടെ കുത്തക സീറ്റ് എന്നു പറയാവുന്നത് . വഴുതക്കാടാണ്. അരനുറ്റാണ്ടോളം നഗരസഭയില്‍ വഴുതക്കാടിനെ പ്രതിനിധീകരിക്കുന്നത് സിപിഐ.. ഡപ്യൂട്ടി മേയര്‍ രാഖി രവീന്ദ്രനാണ് നിലവിലെ കൗണ്‍സിലര്‍. സിപിഐ നേതാവായിരുന്ന വഴുതക്കാട് നരേന്ദ്രന്‍ തുടര്‍ച്ചയായി 32 വര്‍ഷം പ്രതീനിധീകരിച്ച വാര്‍ഡ്. അവിടെ ലോക സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ യുടെ സ്വന്തം സ്ഥാനാര്‍ത്ഥി സി ദിവാകരന് കിട്ടിയത് വെറും 550 വോട്ട്. പോള്‍ ചെയ്തതിന്റെ 15 ശതമാനം മാത്രം. കുമ്മനം രാജശേഖരന്‍ 1624 വോട്ടും ശശിതരൂര്‍ 1522 വോട്ടും നേടിയപ്പോളാണ് ദിവാകരന്റെ ദയനീയ പ്രകടനം.

നഗരസഭാ തെരഞ്ഞെടുപ്പില്‍ രാഖി രവീന്ദ്രന് കിട്ടിയ 1316 വോട്ടിന്റെ പകുതി പോലും കിട്ടിയില്ല എന്നത് വോട്ടു മറിക്കല്‍ എന്ന ആരോപണം ശരിയെന്നു തെളിയിക്കുന്നു.
.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഈ വാര്‍ഡില്‍ നേടിയ വോട്ടിനേക്കാല്‍ 209 ലധികം വോട്ടു കുറഞ്ഞു. ബിജെപിക്ക് 444 വോട്ടുകളുടെ വര്‍ധന ഉണ്ടായപ്പോള്‍ കോണ്‍ഗ്രസിന് 217 വോട്ടു കൂടി.
നഗരസഭയില്‍ ബിജെപി ജയിച്ച വാര്‍ഡില്‍ ഒന്നൊഴികെ എല്ലായിടത്തും കുമ്മനം രാജശേഖരനാണ് ഒന്നാമതെത്തിയത്. അതേ സമയം ഇടതു മുന്നണി ജയിച്ച പകുതിയിലേറെ വാര്‍ഡില്‍ അവര്‍ രണ്ടാമതോ മൂന്നാമതോ ആയി പിന്‍തള്ളപ്പെട്ടു. 100 അംഗ നഗരസഭയില്‍ പകുതിയിലേറെ വാര്‍ഡുകളി്ള്‍ ബിജെപി ഒന്നാമതായി. നിലവില്‍ 34 അംഗങ്ങളാണ് ബിജെപിക്ക് നഗരസഭയില്‍ ഉള്ളത്. 42 അംഗങ്ങളുള്ള ഇടതുമുന്നണിക്കാണ് ഭരണം. യുഡിഎഫിന് 21 അംഗങ്ങളുണ്ട്്്.
















