Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നാമരൂപങ്ങളെ സൃഷ്ടിക്കുന്നത് ബ്രഹ്മം

ആകാശമാകുന്ന ബ്രഹ്മം നാമരൂപാത്മകമായ പ്രപഞ്ചത്തിനതീതമായതിനാല്‍ ആകാശ ശബ്ദം ബ്രഹ്മവാചകം തന്നെയാണ്.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
May 26, 2019, 03:59 am IST
inSamskriti

ഒന്നാം അദ്ധ്യായം മൂന്നാം പാദത്തിലെ പന്ത്രണ്ടാമത്തെ അധികരണമാണ് ഇനി. 

അര്‍ത്ഥാന്തരത്വപ്യപദേശാധികരണം. 

നഇതില്‍ ഒരു സൂത്രമാണ് ഉള്ളത്.

സൂത്രം – ആകാശോളര്‍ത്ഥാന്തരത്വാദിവ്യപദേശാത്

നാമരൂപങ്ങളില്‍ നിന്ന് അതീതമാണെന്ന് പറഞ്ഞതിനാല്‍ ആകാശം ബ്രഹ്മമാണ്.

ഛാന്ദോഗ്യോപനിഷത്തില്‍ ആകാശത്തെ ബ്രഹ്മമായി പറയുന്നുണ്ട്.

‘ആകാശോ വൈ നാമരൂപയോര്‍ നിര്‍വഹിതാതേ യദന്തരാ തദ് ബ്രഹ്മ തദമൃതം സ ആത്മാ’

ശ്രുതികളില്‍ ആകാശമെന്ന പേരില്‍ പ്രസിദ്ധമായ ആത്മാവ് നാമരൂപങ്ങളുടെ വ്യാകര്‍ത്താവാണ്. നാമരൂപങ്ങള്‍ ഏതൊന്നിലാണോ നിലനില്‍ക്കുന്നത് അത് ബ്രഹ്മാണ്. അത് മരണമില്ലാത്തതാണ്.അത് ആത്മാവാകുന്നു.

എന്നാല്‍ ഇവിടെ ആകാശം എന്ന് പറഞ്ഞത് പഞ്ചഭൂതങ്ങളിലൊന്നായ ആകാശത്തെയാണ് എന്ന് പൂര്‍വപക്ഷം വാദിക്കുന്നു. ഓരോന്നിനും അതാത് നാമരൂപങ്ങളായി നിലനില്‍ക്കാന്‍ അവകാശം കൊടുക്കുന്നത് ആകാശമാണ്.

ബ്രഹ്മത്തിന്റെ ലക്ഷണങ്ങള്‍ ഇവിടെ വ്യക്തമായി പറയാത്തതിനാല്‍ ആകാശമെന്നതിന് എല്ലാവര്‍ക്കുമറിയുന്ന പഞ്ചഭൂതങ്ങളിലൊന്നായ ആകാശം എന്ന് തന്നെ അര്‍ത്ഥമെടുക്കണമെന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം.

എന്നാല്‍ പൂര്‍വപക്ഷത്തിന്റെ വാദം ശരിയല്ല എന്ന് സൂത്രം വ്യക്തമാക്കുന്നു. ആകാശം എന്നാല്‍ ബ്രഹ്മം തന്നെയാണ്. നാമരൂപങ്ങളില്‍ ഉള്‍പ്പെടാതെയിരിക്കുന്ന ഒരേ ഒരു വസ്തു ബ്രഹ്മം മാത്രമാണ്. ബ്രഹ്മം നാമരൂപങ്ങള്‍ക്ക് അതീതമാണ് എന്നതാണ് കാരണം.

നാമരൂപങ്ങളെ സൃഷ്ടിക്കുന്നത് ബ്രഹ്മമാണെന്ന് ശ്രുതിയില്‍ പറയുന്നുമുണ്ട്.

ഛാന്ദോഗ്യത്തിലെ ദഹരാകാശ പ്രകരണത്തില്‍ ആകാശം എന്ന് പറഞ്ഞത് ബ്രഹ്മം തന്നെയെന്ന് വ്യക്തമാക്കുന്നുണ്ട്.

ആകാശമെന്ന തത്വം നാമങ്ങളേയും രൂപങ്ങളേയും ധരിക്കുന്നതാണ് .ആകാശത്തിന്റെ മദ്ധ്യത്തിലാണ് അവ നിലനില്‍ക്കുന്നത്. നാമരൂപങ്ങളൊന്നും അതിനെ ബാധിക്കുന്നില്ല.

ആസമന്താത് കാശതേ ആകാശ: എന്നും പറയാറുണ്ട്. വളരെ നന്നായി പ്രകാശിക്കുന്നത്. സ്വയം പ്രകാശവും മറ്റുള്ളവയെ പ്രകാശിപ്പിക്കുന്നതുമായ അത് ബ്രഹ്മമല്ലാതെ മറ്റൊന്നാവാന്‍ തരമില്ല. അതു കൊണ്ട് തന്നെ അത് അമൃതവും ആത്മാവ്യമാണെന്ന് മന്ത്രത്തില്‍ പറയുന്നു. അപ്രകാരമുള്ള ബ്രഹ്മസ്വരൂപമായ ആകാശത്തെ പ്രകാശിപ്പിക്കുവാന്‍ നാമരൂപങ്ങളായി അറിയപ്പെടുന്ന ഒന്നിനും കഴിയുകയുമില്ല.

നാമരൂപങ്ങളെ ധരിക്കുന്ന തത്വമായി ആകാശത്തെ പറഞ്ഞതിനാല്‍ അത് നാമരൂപങ്ങളില്‍ നിന്ന് വേറിട്ടതാകണം.ഈ കാരണത്താല്‍ ആകാശമെന്നത്  ഭൂതങ്ങളില്‍ പെട്ടതായ ആകാശമോ ജീവനോ അല്ല. പരമാത്മാവ് തന്നെയാണ്. അമൃതം, ആത്മാവ് എന്നീ വിശേഷണങ്ങളും ബ്രഹ്മത്തിന് മാത്രം ചേരുന്നതാണ്.

ഛാന്ദോഗ്യത്തില്‍ തന്നെ ‘ അനേന ജീവേനാത്മനാ അനുപ്രവിശ്യ നാമരൂപേ വ്യാകരവാണി’എന്ന് കാണാം. ഈ ജീവാത്മരൂപത്തില്‍ അനുപ്രവേശിച്ച് നാമരൂപങ്ങളെ സ്പഷ്ടമാക്കാം എന്ന സങ്കല്പത്തോടെയാണ് നാമരൂപങ്ങളെ ചമച്ചതെന്ന് ശ്രുതിയില്‍ പറയുന്നുണ്ട്. ജീവനും പരമാത്മാവും തമ്മിലുള്ള ഏകത്വവും ഇവിടെ വ്യക്തമാക്കുന്നു. ഇക്കാരണങ്ങളാല്‍ ആകാശമെന്നതിന് ബ്രഹ്മം എന്ന് അര്‍ത്ഥമെടുക്കണം.

ആകാശമാകുന്ന ബ്രഹ്മം നാമരൂപാത്മകമായ പ്രപഞ്ചത്തിനതീതമായതിനാല്‍ ആകാശ ശബ്ദം ബ്രഹ്മവാചകം തന്നെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.