Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അര്‍പ്പണം അദ്ധ്വാനം അമിത് ഷാ

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
May 24, 2019, 05:21 am IST
inVicharam

ന്യൂദല്‍ഹി: കഠിനാദ്ധ്വാനം എന്ന വാക്കിന് ദേശീയ രാഷ്‌ട്രീയത്തില്‍ ഒറ്റ അര്‍ത്ഥമേയുള്ളൂ. അതാണ് അമിത് ഷാ. 2014 ജൂലൈ 9ന് ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് എത്തിയത് മുതല്‍ അമിത് ഷാ നടത്തിയ അത്യദ്ധ്വാനത്തിന്റെ ഫലമാണ് ബിജെപിയുടെ ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് വിജയം. കഴിഞ്ഞ മൂന്നുമാസങ്ങള്‍ കൊണ്ട് 312 തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയ അമിത് ഷായുടെ സംഘാടന മികവ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാകെ പ്രകടമായിരുന്നു.

മികച്ച ഭരണനേട്ടങ്ങളും അടല്‍ ബിഹാരി വാജ്‌പേയി എന്ന പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവവും അപ്രസക്തമായ 2004ലെ ബിജെപിയുടെ പരാജയ കാരണങ്ങളെ മറികടക്കുന്നതില്‍ അമിത് ഷാ നേടിയ വിജയമാണ് എന്‍ഡിഎയുടെ ഭരണ തുടര്‍ച്ച. 2004ലെ തോല്‍വിയെപ്പറ്റി ആഴത്തില്‍ പഠിച്ച് അതിന് പരിഹാരം കാണാന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അമിത് ഷാ ശ്രമങ്ങള്‍ ആരംഭിച്ചു. ഇന്ത്യ തിളങ്ങുന്നു എന്ന 2004ലെ മുദ്രാവാക്യം വിജയിച്ചെങ്കിലും താഴേത്തട്ടില്‍ പ്രവര്‍ത്തനം എത്തിക്കുന്നതില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ പരാജയപ്പെട്ടതാണ് എന്‍ഡിഎയ്‌ക്ക് തുടര്‍ച്ച നഷ്ടപ്പെടാന്‍ കാരണം. ഇതിനുള്ള പരിഹാരമായി ബൂത്ത് തലത്തിലേക്ക് പാര്‍ട്ടിയെ വളര്‍ത്താന്‍ അമിത് ഷാ നടത്തിയ പരിശ്രമങ്ങള്‍ ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തിലെ തന്നെ സംഘടനാ പ്രവര്‍ത്തനത്തിന്റെ മികച്ച മാതൃകയാണ്. 

ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ചു 

മൂവായിരത്തിലധികം മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിച്ച് മോദിയുടെ ഭരണനേട്ടങ്ങള്‍ താഴേത്തട്ടിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അമിത് ഷാ രൂപം നല്‍കി. പാര്‍ട്ടി അംഗസംഖ്യ പതിനൊന്ന് കോടിയിലേക്ക് ഉയര്‍ത്താന്‍ നടത്തിയ അംഗത്വ യജ്ഞം ലോക റിക്കോര്‍ഡിലേക്കെത്തി. പതിനൊന്ന് കോടി ്അംഗങ്ങളുടേയും വ്യക്തിവിവരങ്ങള്‍ അടക്കം ഏതു നിമിഷവും ലഭ്യമാകുന്ന തരത്തില്‍ സാങ്കേതിക വിദ്യകള്‍ സമര്‍ത്ഥമായി ഉപയോഗിക്കാനും ദേശീയ അധ്യക്ഷന് സാധിച്ചു. 

മൈക്രോ മാനേജ്‌മെന്റ് സംവിധാനം തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും മികച്ച രീതിയില്‍ ബിജെപി ഉപയോഗിച്ചു. ബൂത്ത് കമ്മിറ്റികള്‍ക്ക് പുറമേ വോട്ടേഴ്‌സ് ലിസ്റ്റിലെ ഓരോ പേജിനും പേജു പ്രമുഖന്മാരെയും പത്തുവീടുകള്‍ക്ക് ഒരു പ്രമുഖനെയും വരെ നിയോഗിച്ച് കൃത്യം വോട്ടുകളുടെ കണക്ക് ശേഖരിക്കാനും പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനം ഏറ്റവും താഴേത്തട്ടിലേക്ക് വരെ വിന്യസിക്കാനും ദേശീയ അധ്യക്ഷന് സാധിച്ചു. ഇതിനായി അദ്ദേഹം ദേശീയ തലം മുതല്‍ പഞ്ചായത്ത്, ബൂത്ത് തലം വരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മികച്ച നിരയെ ഉപയോഗിച്ചു. 

ലക്ഷ്യത്തിലേക്ക് ജാഗ്രതയോടെ

2014 ജൂലൈ മുതലുള്ള അഞ്ചുവര്‍ഷം എല്ലാ സംസ്ഥാനങ്ങളിലും നിരവധി തവണ യാത്ര ചെയ്ത് പാര്‍ട്ടി സംവിധാനങ്ങളെ ഊര്‍ജ്ജിതമാക്കി നിര്‍ത്താന്‍ അമിത് ഷായ്‌ക്ക് സാധിച്ചു. യുപി, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും തെക്കന്‍ സംസ്ഥാനങ്ങളെയും കൂടുതല്‍ ശ്രദ്ധയോടെ അമിത് ഷാ നിരീക്ഷിച്ചു. 75 സീറ്റുകളാണ് ഇവിടെ നിന്ന് ലക്ഷ്യം വെച്ചത്. അത്രതന്നെ ബിജെപി സീറ്റുകളെത്തിക്കാന്‍ സാധിച്ചത് അമിത് ഷായുടെ സംഘടനാ പ്രവര്‍ത്തന മികവ് തെളിയിക്കുന്നു. 

ആര്‍എസ്എസിലൂടെ ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട അമിത്ഷാ എബിവിപി ചുമതലകള്‍ വഹിച്ച ശേഷം 1986ലാണ് ബിജെപിയിലെത്തുന്നത്. സംഘപ്രചാരകനായിരുന്ന നരേന്ദ്രമോദി ബിജെപിയിലെത്തുന്നതിന് ഒരുവര്‍ഷം മുമ്പ് ബിജെപി ചുമതലയിലെത്തിയ അമിത് ഷാ 1990ല്‍ ഗുജറാത്ത് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയിലെത്തി. പിന്നീട് 1997ല്‍ സര്‍കജില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എയുമായി. 1998,2002,2007 എന്നീ വര്‍ഷങ്ങളില്‍ ഇതേ മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയിച്ച അമിത്ഷാ 2012ല്‍ നാരാന്‍പുരയില്‍ നിന്നാണ് എംഎല്‍എയായത്. 

വീ@ും വിജയശില്‍പ്പി

2001ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിസഭയില്‍ ഇടംപിടിച്ച ഷാ ഒരേ സമയം 12 വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിസഭയിലെ ശക്തനായ രണ്ടാമനായിരുന്നു. ഒടുവില്‍ ദേശീയ രാഷ്‌ട്രീയത്തിലേക്ക് മാറിയ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ വിജയമുറപ്പിക്കാന്‍ അമിത്ഷാ നിയോഗിക്കപ്പെട്ടു. 80 സീറ്റില്‍ 73ഉം നേടി യുപിയില്‍ ബിജെപിക്ക് ചരിത്രവിജയം നല്‍കിയ അമിത്ഷായുടെ തന്ത്രങ്ങള്‍ 2019ലും ആവര്‍ത്തിച്ചു. 

മഹാഗഢ്ബന്ധനെ പരാജയപ്പെടുത്തി അറുപതിനടുത്ത് സീറ്റുകളിലേക്ക് യുപിയില്‍ ബിജെപിയെ എത്തിക്കാന്‍ ഇത്തവണയും അമിത് ഷായ്‌ക്ക് കഴിഞ്ഞു. ഇതിന് പുറമേ ബംഗാളിലും ഒഡീഷയിലും ഷായുടെ മാജിക് വിജയം കണ്ടു. ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്കെത്തിയ ഷാ ഇത്തവണ ഗാന്ധിനഗറില്‍ നിന്ന് റിക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനിലേക്കുള്ള അമിത് ഷായുടെ യാത്രയായാണ് ലോക്‌സഭാ വിജയം രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.